ഹിന്ദുമതത്തിൽ ഏകാദശി വളരെ പ്രധാന്യത്തോടെയാണ് ആചരിക്കുന്നത്. ഈ ദിവസം മഹാവിഷ്ണുവിനെയും ലക്ഷ്മിദേവിയെയും ആരാധിക്കുന്നു. എല്ലാ മാസത്തിലും രണ്ട് തവണയാണ് ഏകാദശി വരുന്നത്. കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലുമാണിത്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി തിഥിയിലാണ് മോഹിനി ഏകാദശി ആഘോഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹിനി ഏകാദശി ദിനത്തിൽ ചില കാര്യങ്ങൾ ചെയ്യുന്നത് മഹാവിഷ്ണുവിന്റെയും ലക്ഷ്മിദേവിയുടെയും അനു​ഗ്രഹം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകാനും സമ്പത്ത് വർധിക്കാനും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇവ എന്തെല്ലാമാണെന്ന് അറിയാം.


ALSO READ: സ്കന്ദ ഷഷ്ഠി ദിനത്തിൽ മുരുകനെ ആരാധിക്കാം; തിയതിയും പൂജാവിധിയും ശുഭമുഹൂർത്തവും അറിയാം


കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകുന്നതിനായി മോഹിനി ഏകാദശി ദിനത്തിൽ ​ഗോപൂജ ചെയ്യണം. പശുവിന് പുല്ലും വെള്ളവും നൽകാം. ഈ ദിവസം ഏതെങ്കിലും മൃ​ഗം നിങ്ങളുടെ വീട്ടുവാതിൽക്കൽ വന്നാൽ അവയ്ക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കുക. ഇത് വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകാൻ കാരണമാകും. ഈ ദിവസം അബദ്ധവശാൽ പോലും മൃ​ഗങ്ങളെ ഉപദ്രവിക്കരുത്.


വിവാഹം വൈകുകയോ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, വിഷ്ണു ഭ​ഗവാന് മഞ്ഞ പൂക്കൾ സമർപ്പിക്കുക. ഇത് ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അകറ്റി ജീവിതത്തിൽ സന്തോഷം നൽകും. ഇതുവഴി, ജീവിതത്തിൽ മഹാവിഷ്ണുവിന്റെ അനു​ഗ്രഹവും ഉണ്ടാകും. ജീവിതത്തിലെ വിഷമങ്ങളിൽ നിന്ന് മോചനം ഉണ്ടാകാൻ തുളസിച്ചെടിക്ക് സമീപം നെയ് വിളക്ക് കത്തിക്കുക.


തുളസി മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ്. മോഹിനി ഏകാദശി നാളിൽ വൈകുന്നേരം തുളസിക്ക് സമീപം നെയ് വിളക്ക് കത്തിക്കുന്നത് മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കുകയും മഹാവിഷ്ണുവിന്റെ അനു​ഗ്രഹം ലഭിക്കുകയും ചെയ്യും. നെയ് വിളക്ക് കത്തിച്ചതിന് ശേഷം തുളസിത്തറയ്ക്ക് ചുറ്റും 11 തവണ പ്രദക്ഷിണം വയ്ക്കുക. ഇത് ഭ​ഗവാന്റെ അനു​ഗ്രഹം ലഭിക്കാൻ ഇടയാക്കും.


ALSO READ: വിനായക ചതുർത്ഥി ദിനത്തിൽ രാജയോ​ഗങ്ങൾ രൂപപ്പെടുന്നു; ഈ നാല് രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ


മോഹിനി ഏകാദശിയുടെ ശുഭമുഹൂർത്തം- വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥി മെയ് 18ന് രാവിലെ 11.22ന് ആരംഭിക്കും. മെയ് 19ന് ഉച്ചയ്ക്ക് 1.50ന് അവസാനിക്കും. ഉദയതിഥി പ്രകാരം, മോഹിനി ഏകാദശി വ്രതം മെയ് 19ന് ഞായറാഴ്ചയാണ് ആചരിക്കുന്നത്. രാവിലെ 7.10 മുതൽ ഉച്ചയ്ക്ക് 12.18 വരെയാണ് ശുഭ മുഹൂർത്തം.


Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.