മഴക്കാലത്ത് ഗ്രാമങ്ങളിലോ വയലുകളിലോ കാടുകളിലോ കുന്നിൻ പ്രദേശങ്ങളിലോ താമസിക്കുന്നവർക്ക് പാമ്പുകളെ അഭിമുഖീകരിക്കേണ്ടിവരുന്നത് സ്വാഭാവികം.   ചിലപ്പോൾ ഈ വിഷജീവികൾ വീട്ടിലും എത്താറുണ്ട്. പാമ്പുകൾ വീടിനുള്ളിൽ വരുന്നത് സാധാരണമല്ല. മാത്രമല്ല സ്വപ്നത്തിൽ ഒരു പാമ്പിനെ കാണുന്നത് പോലും പലതരത്തിലുള്ള അടയാളങ്ങൾ നൽകുന്നു. അതുപോലെതന്നെ പാമ്പുകൾ വീട്ടിൽ വരുന്നതിന്റെ ശുഭ-അശുഭകരമായ അർത്ഥങ്ങളും ശകുന ശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ലക്ഷ്മി ദേവിയുടേയും കുബേരന്റെയും അനുഗ്രഹത്താൽ സമ്പന്നമാണ് ഈ 4 രാശിക്കാർ!


വീട്ടിൽ പാമ്പുകളുടെ വരുന്നതിന്റെ ശുഭ-അശുഭകരമായ ഫലങ്ങൾ (auspicious and inauspicious effects of snakes in the house)


>> കറുത്ത പാമ്പ് വീട്ടിൽ വന്നാൽ അത് നിങ്ങൾക്ക് ഉടൻ തന്നെ വലിയ വിജയം വരുന്നതിന്റെ സൂചനയാണ്. ഇതോടൊപ്പം നടക്കാത്ത ചില ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന്റെ അടയാളം കൂടിയാണിത്. ഇത്തരം സംഭവം ബിസിനസ്സിന് അനുകൂലമാണെന്നും വിശ്വാസമുണ്ട്.


>> ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്‌നേഹം വർധിക്കുന്നതിന്റെ സൂചന കൂടിയാണ് വീട്ടിൽ കറുത്ത പാമ്പിന്റെ വരവ്. ഇതോടൊപ്പം സന്താനലബ്ധിയുടെ ലക്ഷണം കൂടിയാണിത്. ഒരു കറുത്ത പാമ്പ് വീട്ടിൽ ഇരിക്കുന്നതായി കണ്ടാൽ അത് എന്തെങ്കിലും വലിയ പ്രശ്നത്തിന്റെ അവസാനത്തിന്റെ സൂചനയാണെന്നും വിശ്വാസമുണ്ട്.


Also Read: Budh Gochar: 3 ദിവസത്തിന് ശേഷം ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും
 
>> മാത്രമല്ല കറുത്ത പാമ്പിന്റെ കുട്ടി വീട്ടിൽ വരുന്നത് പോലും വളരെ ശുഭകരമാണ്. ഇത് നിങ്ങളുടെ വലിയ ആഗ്രഹത്തിന്റെ പൂർത്തീകരണത്തിന്റെ അല്ലെങ്കിൽ പ്രധാനപ്പെട്ട ചില ജോലികളിൽ വിജയിക്കുന്നതിന്റെ അടയാളമാണെന്നും വിശ്വാസമുണ്ട്.


>> നിങ്ങളുടെ വീട്ടിൽ വെളുത്ത പാമ്പ് വന്നാൽ നിങ്ങളുടെ ഭാഗ്യം തെളിഞ്ഞുവെന്ന് മനസിലാക്കുക. വെളുത്ത പാമ്പിനെ കാണുന്നത് വളരെ അപൂർവമാണ് അതിലുപരി ഇത്തരം പാമ്പുകളുടെ വീട്ടിലേക്കുള്ള വരവ് അതിലും അപൂർവ സംഭവമാണ്. അതുകൊണ്ടുതന്നെ ഒരു വെളുത്ത പാമ്പ് വീട്ടിൽ വരുന്നത് നിങ്ങൾക്ക് വലിയ സമ്പത്ത് വർഷിക്കാൻ പോകുന്നുവെന്നതിന്റെ തെളിവാണ് ഒപ്പം തന്നെ ഒരുപാട് സന്തോഷവും നൽകുമെന്നും വിശ്വാസമുണ്ട്.


Also Read: Mercury Planet: ഈ 2 രാശിക്കാർക്ക് ലഭിക്കും ബുധന്റെ പ്രത്യേക കൃപ!


>> അതുപോലെ മഞ്ഞപാമ്പിന്റെ വരവ് ജീവിതത്തിൽ സമ്പത്തും സൗന്ദര്യവും വർദ്ധിക്കുന്നതിന്റെ സൂചനയാണ്. ഇത്തരമൊരു സംഭവം പെട്ടെന്ന് സമ്പത്ത് കൊണ്ടുവരുമെന്നും വിശ്വാസമുണ്ട്.


>> വീട്ടിൽ പച്ച നിറത്തിലുള്ള പാമ്പിന്റെ വരവ് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അവസാനിപ്പിക്കുമെന്നും വിശ്വാസമുണ്ട്. അത് പണമായാലും തൊഴിൽ, വിവാഹം, പ്രണയം അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയവുമായി ബന്ധപ്പെട്ടതായാലും ശരി. പച്ച പാമ്പിന്റെ ദർശനം പല ഗുണങ്ങളും നൽകുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.