ഗണപതി ഭഗവാന്റെ മുന്നിൽ എത്തിയാൽ നാം ആദ്യം ചെയ്യുന്നത് ഏത്തമിടൽ സമ്പ്രദായം ആണ് അല്ലെ.  ഇത് കേരളീയര് മാത്രം നടത്തുന്ന ആചാരമല്ല കേട്ടോ ഭാരതം മുഴുവനും  പൗരാണിക കാലംതൊട്ടെ ഉണ്ടായ ഒരു ആചാരമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍
വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍
നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി-
ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്‌നം ഗണപതേ!'


Also Read: Rama Navami: ഈ ദിനം ശ്രീരാമനെ ഭജിക്കുന്നത് ഉത്തമം


ഈ മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാന് മുന്നിൽ ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതിലും ഇടം കൈകൊണ്ട് വലത്തെ കാതി പിടിച്ച് കാലുകള്‍ പിണച്ചു നിന്നുകൊണ്ട് കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം.  


ഗണപതി ഭവന്റെ മൂന്നിലല്ലാതെ മറ്റൊരു ദേവസന്നിധിയിലും ഏത്തമിടൽ എന്നൊരു ആചാരം നാം ചെയ്യാറില്ല. സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില്‍ ഏത്തമിടൽ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്താൽ വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം. മാത്രമല്ല ഇതിനൊപ്പം ഞൊട്ടയുടെ ശബ്ദം കേള്‍ക്കുന്നത് ഗണപതിക്ക് പ്രിയങ്കരമാണെന്നും വിശ്വാസമുണ്ട്. 


Also Read: Kamakhya ക്ഷേത്രത്തിന്റെ രഹസ്യം അറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും


പക്ഷേ ശാസ്ത്രീയമായി നോക്കുകയാണെങ്കിൽ ഇതിനെ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് കാണുന്നത്. രക്തചംക്രമണത്തിനു വേണ്ടുന്ന ഈ വ്യായാമ മുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നാണ് പറയപ്പെടുന്നത്