ഏതൊരുകാര്യം തുടങ്ങുന്നതിന് മുൻപും നമ്മൾ ആരാധിക്കുന്ന ദേവനാണ് ഗണപതി.  ഗണപതി ഭഗവാനെ ജ്ഞാനത്തിന്റെ അല്ലെങ്കിൽ ബുദ്ധിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്.  ആർക്കാണോ ഭഗവാന്റെ അനുഗ്രഹമുള്ളത് ആ വ്യക്തി തന്റെ ജ്ഞാനത്താൽ ലോകത്തെ ജയിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗണപതിയെ ആരാധിക്കുന്നവരുടെ വീട്ടിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും കൂടാതെ ആ വ്യക്തിക്ക് ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. എന്നിരുന്നാലും ജ്യോതിഷമനുസരിച്ച് ഗണപതിയുടെ പ്രത്യേക കൃപയുള്ള 3 രാശിചിഹ്നങ്ങളുണ്ട് (Zodiac Sign). ഗണപതി ബപ്പയ്ക്ക് പ്രിയപ്പെട്ട ആ 3 രാശിക്കാരെക്കുറിച്ച് ഇന്ന് നമുക്ക് അറിയാം... 


Also Read: Horoscope 14 September 2021: ഇന്ന് മിഥുനം, കർക്കിടകം രാശിക്കാർക്ക് ഭാഗ്യ ദിനം, ഇടവം, ധനു രാശിക്കാർ ജാഗ്രത പാലിക്കണം! 


 


മേടം: മേടരാശിയിലുള്ളവർക്ക് എപ്പോഴും ഗണപതിയുടെ അനുഗ്രഹമുണ്ടാകും.  അതിനാൽ ഈ രാശിക്കാർ വളരെ ധൈര്യശാലികളും ബുദ്ധിയുള്ളവരുമായിരിക്കും. അദ്ദേഹത്തിന്റെ അനുഗ്രഹം ഇവർക്ക്  ജോലികളിൽ വിജയം നൽകുന്നു. ഈ ആളുകൾ റിസ്ക് എടുക്കാൻ മടിക്കാത്തവരാണ്. ഈ രാശിക്കാർ എല്ലായ്പ്പോഴും അവരുടെ ഇഷ്ടദേവനെ ആരാധിക്കും പോലെ ഗണപതിയേയും ആരാധിക്കണം.


മിഥുനം: ഈ രാശിയിലുള്ള ആളുകളിൽ ഗണപതിയുടെ കൃപ അവരെ ബുദ്ധിമാന്മാരാക്കുന്നു. സാധാരണയായി ഈ രാശിചക്രത്തിലെ ആളുകൾ വായനയിലും എഴുത്തിലും വളരെ മുൻപിലായിരിക്കും.  അതിനാൽ അവർ സ്കൂൾ കാലം മുതൽ അവരുടെ അടയാളം പതിപ്പിച്ചായിരിക്കും മുന്നേറുക. ഇവർ വളരെ ദയയുള്ളവരുമായിരിക്കും.


Also Read: Lal Kitab Job Remedy: മനസിനിഷ്ടപ്പെട്ട ജോലി ലഭിക്കുന്നില്ലേ? ലാൽ കിതാബിലെ ഈ എളുപ്പവഴികൾ ഫലപ്രദം


മകരം: ഈ രാശിക്കാർ ഗണപതി ഭഗവാന്റെ കൃപയാൽ ബുദ്ധിമാൻ ആകുന്നതിനൊപ്പം കഠിനാധ്വാനികളുമാണ്. ഇക്കാരണത്താൽ, ജോലിയുടെ കാര്യക്ഷമതയും ശരിയായ ആസൂത്രണവും കഠിനാധ്വാനവും അവർക്ക് എല്ലാ മേഖലകളിലും വിജയം നൽകുന്നു. പൊതുവെ ഈ രാശിക്കാർക്ക് വിദ്യാഭ്യാസ മേഖലയിൽ നല്ല വിജയം ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.