Spider: മൃഗങ്ങളേയും പക്ഷികളെയും സംബന്ധിച്ചുള്ള വിശ്വാസങ്ങള്‍ പലതാണ്, ചില മൃഗങ്ങളേയും പക്ഷികളെയും കാണുന്നത് ശുഭമാണെന്നും എന്നാല്‍, ചിലതിനെ കണ്ടാല്‍ തീര്‍ച്ചയായും ആശുഭമായി എന്തെങ്കിലും സംഭവിക്കുമെന്നും കരുതുന്നവര്‍ ഏറെയാണ്‌....  


COMMERCIAL BREAK
SCROLL TO CONTINUE READING

മൃഗങ്ങളും ചെറുപ്രാണികളുമായി ബന്ധപ്പെട്ട പല വിശ്വാസങ്ങളും സമൂഹത്തിൽ പ്രചാരത്തിലുണ്ട്. അതിലൊന്നാണ് വീട്ടിൽ കാണുന്ന ചിലന്തി.  സ്വന്തമായി വലവിരിച്ച് ഇരയെപ്പിടിക്കുന്ന നട്ടെല്ലില്ലാത്ത ഒരു ചെറുജീവിയാണ്‌ എട്ടുകാലി അഥവാ ചിലന്തി. 


സാധാരണയായി എല്ലാ വീട്ടിലും ചിലന്തിയെ കാണാറുണ്ട്.  അതോടൊപ്പം ഇതിനെക്കുറിച്ച് ധാരാളം ശുഭകരവും അശുഭകരവുമായ വിശ്വാസങ്ങളുണ്ട്. ചിലന്തി ശരീരത്തില്‍ കയറിയാല്‍ എന്ത് സംഭവിക്കും എന്നറിയുമോ? ചിലന്തിയുമായി ബന്ധപ്പെട്ട ശുഭകരവും അശുഭകരവുമായ സൂചനകള്‍ അറിയാം....   


Also Read:  Secrets of Girls: നിങ്ങള്‍ക്കറിയുമോ? ആൺകുട്ടികളുടെ ഈ 5 ശീലങ്ങളാണ് പെൺകുട്ടികള്‍ക്ക് ഏറെ ഇഷ്ടം


ചിലന്തിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ 


വീട്ടിൽ ചിലന്തി വല ഉണ്ടാക്കുന്നത് അശുഭകരമാണെന്നാണ് വിശ്വാസം. എന്നിരുന്നാലും  ചിലന്തി ചില നല്ല സൂചനകളും നല്‍കുന്നുണ്ട്.  ചിലന്തി ശരീരത്തിലൂടെ കയറിയാല്‍   പുതുവസ്ത്രം ലഭിക്കുമെന്ന് പറയപ്പെടുന്നു....!! 


വീടിനുള്ളിലെ ഭിത്തിയിൽ ചിലന്തി താഴെ നിന്ന് മുകളിലേക്ക് കയറുന്നത് കണ്ടാൽ അത് ശുഭ സൂചനയാണ്. ഇപ്രകാരം കണ്ടാല്‍  നിങ്ങള്‍ക്ക് ജോലിയിലോ ബിസിനസിലോ ഉടൻ പുരോഗതി ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. 


വിശ്വാസമനുസരിച്ച്, പേരിന്‍റെ ആദ്യ അക്ഷരത്തിന്‍റെ ആകൃതിയിൽ ചിലന്തിവല വീട്ടിൽ കാണപ്പെടുന്നുണ്ടെങ്കിൽ, അത് ഒരു നല്ല അടയാളമാണ്. വരും ദിവസങ്ങളിൽ ഇത് സാമ്പത്തിക നേട്ടത്തിന്‍റെ സൂചന നൽകുന്നു.  


വീട്ടിൽ ചിലന്തി വല കെട്ടുന്നത് കണ്ടാൽ ഐശ്വര്യം ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.  വീട്ടിൽ ചിലന്തി വല കെട്ടുന്ന ചിലന്തിയെ കാണുന്നത് നിങ്ങള്‍ക്ക് വളരെ വേഗം വിജയം ഉണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്.   കൂടാതെ, ഇത്തരത്തില്‍ ചിലന്തിയെ കാണുന്നത്  ജോലി സ്ഥലത്ത് നിങ്ങള്‍ക്കുണ്ടാകുന്ന പുരോഗതിയെയും  സൂചിപ്പിക്കുന്നു.  


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.