Dream Interpretations: ഉറക്കത്തില്‍ നാമെല്ലാവരും സ്വപ്നം കാണാറുണ്ട്.  ചിലത്  നമുക്ക് ഓര്‍മ്മയുണ്ടാവും, ചില സ്വപ്‌നങ്ങള്‍ നമ്മെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തും...  സ്വപ്നം കാണുക എന്നത് ഒരു സാധാരണ പ്രക്രിയയാണ്, 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ സ്വപ്നങ്ങള്‍ക്കുമുണ്ട്  ചില പ്രത്യേകതകള്‍. സ്വപ്നങ്ങളെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍ കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. സ്വപ്ന ഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച്  സ്വപ്നം കാണുന്നത് വെറും യാദൃശ്ചികമല്ല, ഭാവിയുടെ അടയാളങ്ങൾ അവയിൽ നിന്ന് അറിയാൻ കഴിയും. 


പലപ്പോഴും സ്വപ്നങ്ങളില്‍ നാം നമ്മെ തന്നെ കാണാറുണ്ട്.  പല വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നതായോ അല്ലെങ്കില്‍  പല സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതായോ കണ്ടിരിക്കാം.  സ്വപ്ന ശാസ്ത്രത്തിൽ ആ സ്വപ്നങ്ങളുടെ അർത്ഥവും പറഞ്ഞിട്ടുണ്ട്.  നിങ്ങളുടെ  സ്വപ്നത്തിൽ നിങ്ങൾ സ്വയം കാണുന്നുവെങ്കിൽ, അതിന്‍റെ അർത്ഥമെന്താണെന്ന് അറിയാം...  


Also Read:  Sun Transit May 2022: ഈ 6 രാശിക്കാരുടെ ഭാഗ്യം മെയ് 15 മുതൽ മാറും, ഒപ്പം ഇടവം രാശിക്കാർക്ക് ധനമഴയും...!


1. സ്വപ്നത്തില്‍  സ്വയം കരയുന്നതായി കാണുക 


ഒരു സ്വപ്നത്തിൽ നിങ്ങൾ കരയുന്നത് കാണുന്നുവെങ്കില്‍ അത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നുവെന്നാണ് സ്വപ്ന ശാസ്ത്രം പറയുന്നത്. നമ്മുടെ ജീവിതത്തിൽ വരാനിരിക്കുന്ന നല്ല സമയത്തിന്‍റെ സൂചനയാണ് ഈ സ്വപ്നം തരുന്നത്.  സ്വപ്നത്തിൽ കരയുന്ന ഒരാൾക്ക് ജീവിതത്തിൽ ചില വലിയ നേട്ടങ്ങൾ ലഭിക്കുമെന്നും പറയപ്പെടുന്നു.  


2. സ്വയം ദാരിദ്ര്യ അവസ്ഥയില്‍ കാണുന്നത്


നിങ്ങളുടെ സ്വപ്നത്തിൽ നിങ്ങൾ പാവപ്പെട്ട, മോശമായ അവസ്ഥയിലോ പണത്തിന്‍റെ  അഭാവത്തിലോ കാണുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങളുടെ ജീവിതത്തില്‍ ഉടന്‍ സമ്പത്ത് എത്തിച്ചേരും എന്നാണ്.  ഈ സ്വപ്നം ജോലിയിലും ബിസിനസിലും വരാനിരിയ്ക്കുന്ന ശുഭകരമായ ഫലങ്ങൾ  സൂചിപ്പിക്കുന്നു.  ഇത്തരത്തിലുള്ള സ്വപ്നം  സമ്പത്തിന്‍റെ  വർദ്ധനവിനെ സൂചിപ്പിക്കുന്നു.


3.  കൈയിൽ ഒരു റോസപ്പൂവുമായി നിങ്ങളെ സ്വപ്നത്തില്‍ കണ്ടാല്‍  


സ്വപ്ന ശാസ്ത്രം അനുസരിച്ച് നിങ്ങളുടെ സ്വപ്നത്തിൽ നിങ്ങൾ ഒരു റോസപ്പുഷ്പം കൈയില്‍ പിടിച്ച് കണ്ടാല്‍ അതിനര്‍ത്ഥം സമ്പത്തിന്‍റെ  ദേവതയായ ലക്ഷ്മി ദേവി ഉടൻ പ്രസാദിക്കാൻ പോകുന്നു എന്നാണ്. അതയത് നിങ്ങളുടെ ജീവിതത്തില്‍ ഉടന്‍ തന്നെ ധന പ്രാപ്തി ഉണ്ടാകും. 


4. ഒരു മരത്തില്‍  അല്ലെങ്കിൽ ഒരു മലയില്‍ കയറുന്നതായി കാണുക 


നിങ്ങളുടെ  സ്വപ്നത്തിൽ നിങ്ങൾ ഒരു പർവതത്തിലോ മരത്തിലോ കയറുന്നതായി കണ്ടാല്‍ അത് വളരെ ശുഭകരമാണ്. അതിനര്‍ത്ഥം നിങ്ങളുടെ കരിയറിൽ പുരോഗതി വരാന്‍ പോകുന്നുവെന്നാണ്.  ഈ സ്വപ്നം നിങ്ങളുടെ ജീവിതത്തിലെ സൗകര്യങ്ങളുടെ വർദ്ധനവിനെയും സൂചിപ്പിക്കുന്നു. 


നിങ്ങളുടെ സ്വപ്നത്തിൽ നിങ്ങൾ പൂജ നടത്തുന്നതായി കാണുകയാണ് എങ്കില്‍ അതിനർത്ഥം ദൈവത്തിന്‍റെ  കൃപ നിങ്ങളിൽ നിലനിൽക്കുമെന്നാണ്.



 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.