Dream Meaning: ഹൈന്ദവ വിശ്വാസത്തില്‍ പിതൃക്കള്‍ക്കായി ചില പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.  ഈ ദിവസങ്ങളില്‍ പൂർവ്വികരെ സ്മരിക്കുകയും അവരെ പ്രീതിപ്പെടുത്താനും അവരുടെ അനുഗ്രഹം നേടാനും പ്രത്യേക പൂജകള്‍ നടത്തുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Venus Transit 2023: 24 മണിക്കൂറിനുള്ളില്‍ ഈ രാശിക്കാരുടെ സുവര്‍ണ്ണ കാലം തെളിയും!! പണത്തിന്‍റെ പെരുമഴ


ഈ വര്‍ഷത്തെ പിത്രുപക്ഷം സെപ്റ്റംബർ 29 ന് ആരംഭിച്ച് ഒക്ടോബർ 14 ന് അവസാനിക്കും. ഈ 16 ദിവസം പൂർവികർ ഭൂമിയിൽ തങ്ങളുടെ പിൻഗാമികൾക്കിടയിൽ വസിക്കുന്നു എന്നാണ് വിശ്വാസം. ഭൂമിയില്‍ പൂര്‍വ്വികര്‍ക്കായി ചെയ്യുന്ന തർപ്പണം, ശ്രാദ്ധം, പിണ്ഡദാനം മുതലായവയിൽ സംതൃപ്തരായ അവർ അവരുടെ വംശത്തിന്‍റെ വളർച്ചയ്ക്കും സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി അവരെ അനുഗ്രഹിക്കുന്നു. പിത്രുപക്ഷ സമയത്ത് ശ്രാദ്ധം, തർപ്പണം, പിണ്ഡദാനം മുതലായവ നടത്തുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. 


Also Read:  Trustworthy Zodiac Sign: ഈ രാശിക്കാരെ കണ്ണടച്ച് വിശ്വസിക്കാം!! ഇടവം, മിഥുനം രാശിക്കാര്‍ മനസാക്ഷി സൂക്ഷിപ്പുകാര്‍ 
 
ഈ സമയത്ത് പൂജാവിധികളില്‍ സന്തുഷ്ടരായ പൂര്‍വ്വികര്‍ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. പൂർവ്വികരെ കാണുന്നത് ശുഭവും അശുഭകരവുമായ അടയാളങ്ങൾ നൽകുന്നു. പിതൃപക്ഷ കാലത്ത് പൂർവ്വികർ സന്തോഷമോ ദേഷ്യമോ വരുമ്പോൾ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ഒരു വിശ്വാസമുണ്ട്. ഈ സമയത്ത്, നിങ്ങൾക്കും നിങ്ങളുടെ പൂർവ്വികരുടെ ദർശനം ഉണ്ടായി എങ്കില്‍ പൂർവ്വികരുടെ ഈ പ്രത്യക്ഷപ്പെടല്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് അറിയാം, അത് ഏത് തരത്തിലുള്ള സൂചനയാണ് നൽകുന്നതെന്നും അറിയാം... 


പൂർവ്വികർ കൈ നീട്ടുന്നതായി കാണുന്നു എങ്കില്‍ ...


ജ്യോതിഷ പ്രകാരം, പിതൃപക്ഷ സമയത്ത് ഒരു വ്യക്തി തന്‍റെ പൂർവ്വികർ സ്വപ്നത്തിൽ തന്‍റെ നേരെ കൈ നീട്ടുന്നത് കണ്ടാൽ, സ്വപ്ന ശാസ്ത്രത്തിൽ അത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സ്വപ്നം അർത്ഥമാക്കുന്നത് ഒരു വ്യക്തിയുടെ പൂർവ്വികർ അവനുമായി സന്തുഷ്ടരാണെന്നും എല്ലാ പ്രശ്നങ്ങളും ഉടൻ തന്നെ ഇല്ലാതാകുമെന്നും ആണ്. കൂടാതെ, സന്തോഷവും ഐശ്വര്യവും വീട്ടിൽ വസിക്കും.


പൂര്‍വ്വികര്‍ മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതായി കാണുക .....


സ്വപ്ന ശാസ്ത്രമനുസരിച്ച്, പിതൃപക്ഷ സമയത്ത് പൂർവ്വികർ സ്വപ്നത്തിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതായി കണ്ടാൽ, അതും ഒരു ശുഭ സൂചനയായി കണക്കാക്കപ്പെടുന്നു. നിങ്ങൾ നടത്തുന്ന ശ്രാദ്ധ കർമ്മങ്ങളും തർപ്പണവും പിണ്ഡദാനവും പൂർവ്വികർ സ്വീകരിച്ചിട്ടുണ്ടെന്നും അവർ സംതൃപ്തരാണെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൂടാതെ, ഒരു പുതിയ സന്തോഷവാർത്ത വീട്ടിൽ ലഭിക്കാൻ പോകുന്നു.


പൂർവ്വികരോട് സംസാരിക്കുന്നു...


ഒരു വ്യക്തി സ്വപ്നത്തിൽ പൂർവ്വികരോട് സംസാരിക്കുകയാണെങ്കിൽ, ഭാവിയിൽ ചില ജോലികളിൽ അവൻ മികച്ച വിജയം കൈവരിക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കാം... 


പൂർവ്വികർ മുടി ചീകുന്നതായി കാണുന്നു.......
 
ഒരു വ്യക്തി തന്‍റെ സ്വപ്നത്തില്‍ പൂർവ്വികര്‍ മുടി ചീകുന്നത് കണ്ടാൽ, അവൻ സന്തോഷവാനാണെന്ന് മനസ്സിലാക്കുക. നല്ല ദിവസങ്ങളുടെ തുടക്കത്തിന്‍റെ സൂചനയാണിത്.


പൂർവ്വികർ നിശബ്ദമായി പ്രത്യക്ഷപ്പെട്ടു


സ്വപ്ന ശാസ്ത്രമനുസരിച്ച്, ഒരു വ്യക്തിയുടെ പൂർവ്വികർ അവന്‍റെ സ്വപ്നത്തിൽ സമാധാനപരമായി പ്രത്യക്ഷപ്പെടുകയാണെങ്കിൽ, അവര്‍ തന്‍റെ കുടുംബാംഗങ്ങൾക്കിടയിൽ സമാധാനം ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കണം. അത്തരമൊരു സാഹചര്യത്തിൽ, പൂർവ്വികരുടെ ശ്രാദ്ധാചാരങ്ങൾക്കൊപ്പം ചില മാർഗങ്ങളും സ്വീകരിക്കേണ്ടിവരും.



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ