Sade Sati on Kumbh Rashi effects:  ഏഴര ശനി കണ്ടക ശനി എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ആളുകളുടെ മനസ്സിൽ ഭയമാണ്.  ശനി കർമ്മങ്ങൾക്കനുസൃതമായി ഫലം നൽകുന്ന ഗ്രഹമാണ്.  അതുകൊണ്ടുതന്നെ ഏഴര ശനി കണ്ടക ശനി സമയത്ത് ചില രാശിക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. അതുപോലെ ശനിയുടെ മഹാദശ കടക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.  ഈ സമയത്ത് ശനി അതിന്റെ മൂല ത്രികോണ രാശിയായ കുംഭത്തിലാണ്. കുംഭ രാശിയുടെ അധിപനായ ശനി 2025 മാർച്ച് വരെ തന്റെ രാശിയിൽ തുടരും. ഇതുമൂലം 3 രാശികളിൽ നെഹ്റ ശനിയും 2 രാശികളിൽ കണ്ടക ശനിയും ഉണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Chaturgrahi Yoga: വ്യാഴത്തിന്റെ രാശിയിൽ ചതുർഗ്രഹിയോഗം; ഈ രാശിക്കാർക്ക് ഭാഗ്യോദയം ഒപ്പം വൻ സമ്പത്തും! 


ഏഴര ശനിയുടെ രണ്ടാംഘട്ടമാണ് ഏറ്റവും കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്


ഏഴരശനിക്ക് രണ്ടര വർഷം വീതമുള്ള 3 ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടത്തിൽ ശനി ജാതകന്റെ സാമ്പത്തിക സ്ഥിതിയിൽ ബാധിക്കും, രണ്ടാം ഘട്ടത്തിൽ അത് സാമ്പത്തിക, ശാരീരിക-മാനസികം, ആരോഗ്യം, കുടുംബജീവിതം എന്നിവയെ ബാധിക്കും. മൂന്നാം ഘട്ടത്തിൽ കൂടുതൽ ബാധിക്കുക ആരോഗ്യത്തെയാണ്. ഇതിൽ ഏഴര ശനിയുടെ രണ്ടാം ഘട്ടമാണ് ഏറ്റവും അപകടകരം,  ഈ സമയത്ത്  ശനി പരമാവധി കഷ്ടനഷ്ടങ്ങൾ നൽകും


Also Read: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി! 


 


കുംഭ രാശിയിൽ ഏഴര ശനിയുടെ രണ്ടാം ഘട്ടമാണ് നടക്കുന്നത് 


കുംഭത്തിൽ ഏഴര ശനിയുടെ രണ്ടാം ഘട്ടം 2023 ജനുവരി 17 മുതൽ ആരംഭിച്ച് 2025 മാർച്ച് വരെ തുടരും. കുംഭ രാശിക്കാർക്ക് 2027 ജൂൺ 3 ന് ഏഴരശനിയിൽ നിന്നും മുക്തമാകാം.  ഈ സമയത്ത് ഇവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ശനിയുടെ പ്രകോപം കാരണം ഈ ആളുകൾക്ക് സമ്പത്ത്, കുടുംബം, ആരോഗ്യം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ആരെങ്കിലും ഇവരെ വഞ്ചിച്ചേക്കാം. അതുകൊണ്ട് എല്ലാ തീരുമാനങ്ങളും ശ്രദ്ധാപൂർവ്വം എടുക്കുക.


ജാതകത്തിൽ ശനി നല്ല സ്ഥാനത്ത് ഉള്ളവർക്കും അതുപോലെ തെറ്റായതും അധാർമികവുമായ കാര്യങ്ങൾ ചെയ്യാത്തവർക്കും ഈ സമയം വളരെ അനുകൂലമായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.