Navaratri 2021: ദുർഗാ പൂജ കഴിയുന്നതോടെ കൊൽക്കത്തയിലെ പന്തലുകൾക്കും ദുർഗാ രൂപങ്ങൾക്കും എന്ത് സംഭവിക്കും?
Durga Pooja 2021: ദുര്‍ഗ്ഗാ പൂജ വളരെ ഭംഗിയായും മനോഹരമായും ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് കൊല്‍ക്കത്ത. ഈ നഗരത്തിനെക്കുറിച്ച് അറിയാനും സന്ദര്‍ശിക്കുവാനും ഇവിടുത്തെ വൈവിധ്യങ്ങള്‍ മനസ്സിലാക്കുവാനും പറ്റിയ സമയമാണ് നവരാത്രിക്കാലം.
Durga Pooja 2021: ദുര്‍ഗ്ഗാ പൂജ വളരെ ഭംഗിയായും മനോഹരമായും ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് കൊല്‍ക്കത്ത. ഈ നഗരത്തിനെക്കുറിച്ച് അറിയാനും സന്ദര്‍ശിക്കുവാനും ഇവിടുത്തെ വൈവിധ്യങ്ങള്‍ മനസ്സിലാക്കുവാനും പറ്റിയ സമയമാണ് നവരാത്രിക്കാലം.
നവരാത്രി (Navaratri 2021) സമയം കൊൽക്കത്തയിലെ ഓരോ കോണുകളും ഓരോ കലാപ്രദര്‍ശന കേന്ദ്രങ്ങളായി പരിണമിക്കുന്ന കാഴ്ച വളരെ സുന്ദരമാണ്. ഇവിടുത്തെ ഓരോ ദുർഗാ പൂജക്കാലവും പന്തല്‍ നിര്‍മ്മാണവും വലിയ ആഘോഷങ്ങളും കൂടിച്ചേരുന്നതാണ്. പക്ഷേ നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഇവിടുത്തെ ഈ ആഘോഷങ്ങൾ തീരുന്നതോടെ ഇവിടുത്തെ പന്തലുകള്‍ക്കും ദുര്‍ഗ്ഗാ രൂപങ്ങള്‍ക്കും എന്ത് സംഭവിക്കുന്നുവെന്ന്? അതിനെക്കുറിച്ച് നമുക്കറിയാം..
ഓരോ നവരാത്രക്കാല ആഘോഷങ്ങള്‍ക്കു ശേഷം അവിടെ ബാക്കിയാവുന്ന ദുര്‍ഗ്ഗാ രൂപങ്ങളിൽ ഏറ്റവും മികച്ച ദുർഗാ രൂപങ്ങൾ എത്തുന്നത് കൊല്‍ക്കത്തയിലെ ദുര്‍ഗാ മ്യൂസിയത്തിലാണ്. ഇവിടെ നഗരത്തിലെ ഏറ്റവും മികച്ച ദുര്‍ഗ്ഗാ രൂപങ്ങളെയാണ് പ്രദര്‍ശനത്തിനായി വയ്ക്കുന്നത്. ഈ പ്രദർശനത്തെ Maa Phire Elo എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഈ മ്യൂസിയത്തിൽ നിങ്ങൾക്ക് കാണാൻ കഴിയും നഗരത്തിലെ പ്രസിദ്ധമായ ദുര്‍ഗ്ഗാ പൂജാ കമ്മിറ്റികളിൽ ഒരുക്കിയ ശില്പങ്ങൾ മുഴുവനും. ഇവിടെ നക്താല ഉദയൻ സംഘ, ബോസ്പുക്കൂർ തൽബഗൻ എന്നിവയുൾപ്പെടെയുള്ള കമ്മിറ്റികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രശസ്ത ശില്പങ്ങളും കാണാൻ കഴിയും.
Also Read: Mahanavami 2021| ഇന്ന് മഹാനവമി, നാളെ വിജയദശമി,ഭഗവതിയെ ഐശ്വര്യദേവതയായി ആരാധിക്കുന്ന ദിവസം
മ്യൂസിയത്തില്‍ വയ്ക്കേണ്ട ശില്പങ്ങള്‍ തിരഞ്ഞെടുക്കുന്നത് സര്‍ക്കാരാണ്. എന്തായാലും കൊൽക്കത്ത സന്ദർശിക്കുന്നവർ മറക്കാതെ കാണേണ്ട ഒരു സ്ഥലമാണിത്. 2012 ൽ സ്ഥാപിതമായ ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത് ദക്ഷിണ കൊൽക്കത്തയിലെ രബീന്ദ്ര സരോവർ (Rabindra Sarobar) കോംപ്ലക്‌സിനുള്ളിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...