Durga Puja 2023: ദുർഗാ പൂജ; തീയതി, ആചാരങ്ങൾ, ചരിത്രം, പ്രാധാന്യം എന്നിവ അറിയാം
Durga Puja Muhurat: ദുർഗാ ദേവിയെ ആരാധിക്കുന്ന ഹിന്ദു ഉത്സവമായ ദുർഗാ പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നവരാത്രി ദിനങ്ങളിലെ ഒമ്പത് ദിവസത്തെ ആഘോഷങ്ങളുടെ സമാപനത്തിലാണ് ദുർഗാ പൂജ ആരംഭിക്കുന്നത്.
രാജ്യത്ത് വുപുലമായി ആഘോഷിക്കുന്ന ഹിന്ദു ഉത്സവമാണ് ദുർഗാ പൂജ. പ്രത്യേകിച്ച് പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ബീഹാർ, അസം എന്നിവയുൾപ്പെടെയുള്ള കിഴക്കൻ പ്രദേശങ്ങളിൽ ദുർഗാ പൂജ വലിയ ആഘോഷത്തോടെയാണ് നടത്തുന്നത്. ദുർഗാ ദേവിയെ ആരാധിക്കുന്ന ഹിന്ദു ഉത്സവമായ ദുർഗാ പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
നവരാത്രി ദിനങ്ങളിലെ ഒമ്പത് ദിവസത്തെ ആഘോഷങ്ങളുടെ സമാപനത്തിലാണ് ദുർഗാ പൂജ ആരംഭിക്കുന്നത്. ഇത് നാല് ദിവസമാണ് ആഘോഷിക്കുന്നത്. ഈ വർഷം ഒക്ടോബർ 20ന് ആണ് ദുർഗാ പൂജ ആരംഭിക്കുന്നു. ഒക്ടോബർ 21 ന് സപ്തമി, ഒക്ടോബർ 22 ന് അഷ്ടമി, ഒക്ടോബർ 23 ന് നവമി, ഒക്ടോബർ 24 ന് വിജയദശമി എന്നിങ്ങനെയാണ് ദുർഗാ പൂജ ആഘോഷങ്ങൾ.
ദുർഗാ പൂജ: തിയതി
ദൃക് പഞ്ചാംഗം അനുസരിച്ച്, ഒക്ടോബർ 15 ന് ആരംഭിച്ച് ഒക്ടോബർ 24 ന് ദുർഗാ നിമഞ്ജനവും വിജയ ദശമി ആഘോഷങ്ങളോടും കൂടി ശാരദിയ നവരാത്രി സമാപിക്കും. അശ്വിൻ മാസത്തിലെ പ്രതിപദ തിഥി ഒക്ടോബർ 14 ന് ആരംഭിച്ച് ഒക്ടോബർ 16 ന് അവസാനിക്കും, ഒക്‌ടോബർ 15 ന് ശാരദിയ നവരാത്രിയുടെ ഔദ്യോഗിക തുടക്കം കുറിക്കുന്നു. ഓരോ ദിവസവും ദേവിയുടെ വിവിധ രൂപങ്ങളെ ആരാധിച്ചാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.
ഒക്ടോബർ 20 ന് കാർത്യായനി ദേവിയെ ആരാധിക്കുന്നു. ഒക്ടോബർ 21ന് സപ്തമിയാണ്. ഒക്ടോബർ 22 ദുർഗാഷ്ടമി ദേവി മഹാഗൗരിക്ക് സമർപ്പിക്കുന്നു. മഹാ നവമിയിൽ ദേവി സിദ്ധിദാത്രിയെ ആരാധിക്കുന്നതോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ഒക്ടോബർ 23ന് സമാപനമാകും. ഒക്‌ടോബർ 24 ന് ഒമ്പത് ദിവസത്തെ വ്രതാനുഷ്ഠാനം അവസാനിക്കുന്നു. തുടർന്ന് ദുർഗാ നിമഞ്ജനവും വിജയദശമിയും ആഘോഷിക്കുന്നു.
ദുർഗാ പൂജ: ചരിത്രം, പ്രാധാന്യം
പരമശിവന്റെ പത്നിയായ പാർവതി ദേവിയുടെ അവതാരമായ ദുർഗാ ദേവിയെയാണ് പൂജിക്കുന്നത്. താൻ അജയ്യനാണെന്നും ആർക്കും അവനെ തോൽപ്പിക്കാൻ കഴിയില്ലെന്നും വിശ്വസിച്ച മഹിഷാസുരനെതിരെ ദുർഗാ ദേവി നേടിയ വിജയത്തെ അനുസ്മരിച്ചാണ് ദുർഗാ പൂജ ആഘോഷങ്ങൾ നടത്തുന്നത്. ഹിന്ദു ചാന്ദ്ര കലണ്ടറിലെ അശ്വിൻ മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ അവസാന ദിവസം അടയാളപ്പെടുത്തുന്ന മഹാലയയോടെ ദുർഗാ പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു. ദുർഗാ പൂജ സമയത്ത്, ദേവി തന്റെ മക്കളായ ഗണപതി, കാർത്തിക്, ലക്ഷ്മി ദേവി, സരസ്വതി ദേവി എന്നിവരോടൊപ്പം ഭൂമിയിലെ തന്റെ പിതൃഭവനം സന്ദർശിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ആഘോഷങ്ങൾ ആരംഭിക്കുന്ന ഒരു സുപ്രധാന ചടങ്ങാണ് ഘടസ്ഥാപനം. ദുർഗാ പൂജ കേവലം മതപരമായ പ്രാധാന്യത്തിന് അപ്പുറം അതൊരു സാംസ്കാരിക ആഘോഷമാണ്. ദേവിയുടെ 'ഭോഗ്' (നിവേദ്യം) സസ്യാഹാരമാണ്. ആഘോഷത്തോടൊപ്പം നൃത്തം, സംഗീതം, പാരായണം, കലകൾ, കായിക പരിപാടികൾ എന്നിവയും നടത്താറുണ്ട്. ദുർഗാപൂജ ഒരു മതപരമായ ചടങ്ങല്ല, ആത്മീയതയും സംസ്‌കാരവും സമന്വയിപ്പിക്കുന്ന മഹത്തായ ആഘോഷമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy