ദസറ 2022: ഈ വർഷം ദസറ 2022 ഒക്ടോബർ അഞ്ച് ബുധനാഴ്ചയാണ് ആഘോഷിക്കുന്നത്. സെപ്റ്റംബറിലോ ഒക്ടോബറിലോ വരുന്ന ഹിന്ദു മാസമായ അശ്വിൻ പത്താം ദിവസമാണ് ദസറ ആഘോഷിക്കുന്നത്. വിജയദശമി എന്നും അറിയപ്പെടുന്ന ഒരു ഹൈന്ദവ ഉത്സവമാണ് ദസറ. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതിന്റെ ആഘോഷമാണിത്. ശ്രീരാമന്റെ ഭാര്യ സീതയെ തട്ടിക്കൊണ്ടുപോയ രാവണന്റെ തിന്മയുടെ മേൽ ശ്രീരാമൻ വിജയിച്ചതിന്റെ ഓർമ്മപ്പെടുത്തലാണ് ദസറ ഉത്സവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ദസറ എന്ന വാക്കിന്റെ അർത്ഥം: 'ദസ്', 'ഹര' എന്നീ പദങ്ങൾ സംയോജിപ്പിച്ചാണ് ദസറ എന്ന പേര് ഉണ്ടായത്. പുരാണങ്ങളിൽ നിന്നാണ് ദസറ എന്ന പേരിന്റെ മറ്റൊരു വ്യാഖ്യാനം ഉരുത്തിരിഞ്ഞത്. അതിൽ "ദസ്" എന്നത് രാവണന്റെ അല്ലെങ്കിൽ തിന്മയുടെ 10 തലകളെ സൂചിപ്പിക്കുന്നു, "ഹര" എന്നത് കീഴടക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രക്രിയയെയാണ് സൂചിപ്പിക്കുന്നത്.


ALSO READ: Vijayadashami: ഇന്ന് വിജയദശമി; അറിവിൻറെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ


ദസറയുടെ പ്രാധാന്യം: മഹാവിഷ്ണുവിന്റെ പ്രതിരൂപമായ ശ്രീരാമനെ ആരാധിക്കുന്നതിന്റെ ഭാ​ഗമായാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദസറ ആഘോഷിക്കുന്നത്. വിജയദശമി എന്നും അറിയപ്പെടുന്ന ദസറ ഉത്സവം, നവരാത്രിയുടെ പത്താം ദിവസം ദുർഗ്ഗാദേവി മഹിഷാസുരൻ എന്ന അസുരനെ വധിച്ചതിനെ അനുസ്മരിക്കുന്നു.


ദസറ തീയതിയും സമയവും (ശുഭ മുഹൂർത്തം): ഈ വർഷം ദസറ ഒക്ടോബർ അഞ്ചിനാണ് ആഘോഷിക്കുന്നത്. ദശമി മുഹൂർത്തം 2022 ഒക്ടോബർ നാലിന് ഉച്ചയ്ക്ക് 2.20 ന് ആരംഭിച്ച് 2022 ഒക്‌ടോബർ അഞ്ചിന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കും. 2022 ഒക്ടോബർ നാലിന് രാത്രി 10.51 മുതൽ 2022 ഒക്ടോബർ അഞ്ചിന് വൈകിട്ട് 09.15 വരെ ശ്രാവണ നക്ഷത്രമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.