Dwipushkar Yog: ദ്വിപുഷ്കർ യോഗത്താൽ ധനികരാകും ഈ രാശിക്കാർ; മഹാഭാഗ്യം തേടിയെത്തുന്ന രാശികളിൽ നിങ്ങളുമുണ്ടോ?
Dwipushkar Yog: ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഗ്രഹമാണ് ശനി. ശനിയുടെ രാശിമാറ്റങ്ങൾ ഓരോ ഗ്രഹങ്ങളെയും വിവിധ തരത്തിലാണ് ബാധിക്കുന്നത്.
ശനി കുംഭം രാശിയിൽ നീങ്ങുന്നതോടെ ദ്വിപുഷ്കർ യോഗം രൂപപ്പെടുന്നു. ഇത് 3 രാശികൾക്ക് നേട്ടമുണ്ടാക്കുന്നു. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ചലനത്തിലെ മാറ്റം ഭാഗ്യം സൃഷ്ടിക്കുകയെന്ന് നോക്കാം...
ദ്വിപുഷ്‌കര്‍ യോഗത്താല്‍ മേടം രാശിക്കാര്‍ക്ക് ധാരാളം പണം വന്നുചേരും. ജാക്ക്‌പോട്ടുകളിൽ വിജയം ഇവർക്കൊപ്പമാകും. പൂര്‍വ്വിക സ്വത്തില്‍ നിന്നും ഒരു പങ്ക് ഇവരിലേക്ക് എത്തും. ആഗ്രഹിച്ച പോലെ ജീവിതം മുന്നോട്ട് നയിക്കാനാകും. ആഢംബര ജീവിതം നയിക്കാനാകും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ട്. സാമ്പത്തിക ബാധ്യതകൾ ഒഴിയും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും വാങ്ങാൻ യോഗമുണ്ട്.
കന്നി രാശിക്കാർക്ക് ഈ കാലയളവിൽ ബിസിനസ്സില്‍ വിജയം നേടാൻ സാധിക്കുന്നതാണ്. നല്ല ലാഭവും ഇവരെ തേടിയെത്തും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനുള്ള അനുകൂല സമയമാണിത്. അതിനുള്ള ധാരാളം അവസരങ്ങള്‍ നിങ്ങൾക്ക് ലഭിക്കും. വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്കും സമയം അനുകൂലമാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മാറി സമ്പത്തില്‍ വര്‍ധനവ് ഉണ്ടാകും. പുതിയ വീട് സ്വന്തമാക്കാന്‍ സാധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ജോലിയില്‍ ശോഭിക്കാന്‍ കഴിയും. സഹപ്രവര്‍ത്തകരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും.
മകരം രാശിക്കാരുടെ സാമ്പത്തിക ബാധ്യതകള്‍ ഒഴിയും. പൂർവ്വിക സ്വത്ത് നിങ്ങളിലേക്ക് തിരികെയെത്തും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. പങ്കാളിത്ത ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമാണ്. വീട്ടുകാരിൽ നിന്നും മാനസിക പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy