Ear Shape: ചെവിയുടെ ആകൃതി പറയും നിങ്ങളുടെ സ്വഭാവവും ഭാവിയും!!
Ear Shape: സമുദ്രശാസ്ത്രം അനുസരിച്ച്, മനുഷ്യ ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളുടെയും ഘടന ആ വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു
Ear Shape: സാമുദ്രിക ശാസ്ത്രത്തിൽ, വ്യക്തിയുടെ വ്യക്തിത്വത്തെയും ഭാവിയെയും കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് വിവിധ ശരീരഭാഗങ്ങളുടെ ഘടന ശരിയായി മനസിലാക്കുന്നതിലൂടെയാണ്.
സമുദ്രശാസ്ത്രം അനുസരിച്ച്, മനുഷ്യ ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളുടെയും ഘടന ആ വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ഇതോടൊപ്പം ആ വ്യക്തിയുടെ സ്വഭാവം, ഭാവി തുടങ്ങിയ കാര്യങ്ങള്‍ കൂടി മനസിലാക്കാന്‍ സാധിക്കും. ശരീരത്തിലെ ഓരോ അവയവത്തിന്‍റെയും ആകൃതിക്ക് അനുസൃതമായി ഓരോ വ്യക്തിയുടെയും സ്വഭാവവും വ്യക്തിത്വവും വിഭിന്നമായിരിയ്ക്കും.
Also Read: Ants and Luck: നിങ്ങളുടെ വീട്ടില്‍ കറുത്ത ഉറുമ്പുകള്‍ ഉണ്ടോ? ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും..!!
ശരീരത്തിലെ മറുക്, കൈകാലുകളുടെ ആകൃതി, അടയാളം, പല്ലിന്‍റെ ആകൃതി എന്നിവയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനാകും. ചെവിയും ശരീരത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. ഒരു വ്യക്തിക്ക് ശബ്ദം കേൾക്കാനുള്ള കഴിവ് ഇതിലൂടെ ലഭിക്കുന്നുണ്ടെങ്കിലും സമുദ്രശാസ്ത്രത്തിൽ, ചെവിയുടെ ആകൃതിയിൽ നിന്ന് ഭാവിയെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ ലഭിക്കും. അതായത്, ചെവിയുടെ ആകൃതി നോക്കി ഒരു വ്യക്തിയുടെ സ്വഭാവം, ഭാവി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.
വിടര്‍ന്ന ചെവികൾ
വിടര്‍ന്ന ചെവികളുള്ള ആളുകൾ വളരെ ഭാഗ്യവാന്മാരായി കണക്കാക്കപ്പെടുന്നു. ഇത്തരക്കാർ ബിസിനസ്സിലൂടെ ധാരാളം പണം സമ്പാദിക്കുകയും ചെറുപ്പത്തിൽ തന്നെ വിജയം നേടുകയും ചെയ്യുന്നു, അവർ അപാരമായ സമ്പത്തിന്‍റെ ഉടമകളായി മാറുന്നു. ഇത്തരക്കാർ റിസ്ക് എടുക്കുന്നതിൽ ഒട്ടും മടിക്കാറില്ല. ഇതോടൊപ്പം, ഇവര്‍ വികാര ജീവികളാണ്. മറ്റുള്ളവരുടെ സന്തോഷത്തിലും സങ്കടത്തിലും അവർ പെട്ടെന്ന് വികാരാധീനരാകും.
വലിയ ചെവികള്‍
സാമുദ്രിക ശാസ്ത്രം അനുസരിച്ച്, വലിയ ചെവിയുള്ള ആളുകൾ വളരെ കഠിനാധ്വാനികളാണ്. അവർ ദീർഘവീക്ഷണം നിറഞ്ഞവരാണ്, ഇവര്‍ ഏത് ജോലിയും വളരെ എളുപ്പത്തിൽ പൂർത്തിയാക്കും. ഇതുമൂലം ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകുന്നു.
ചെറിയ ചെവികൾ
സമുദ്രശാസ്ത്രം അനുസരിച്ച്, ചെറിയ ചെവികള്‍ ഉള്ളവര്‍ വിശ്വസനീയരും ആളുകളുമായി പെട്ടെന്ന് ഇടപഴകുന്നവരുമാണ്. ഈ ആളുകൾ കലാസ്നേഹികളും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു. ദേഷ്യം വരില്ലെങ്കിലും ഒരു കാര്യത്തിന് ദേഷ്യം വന്നാൽ പെട്ടെന്ന് ശാന്തരാകില്ല.
വളഞ്ഞ ചെവികൾ
ചിലര്‍ക്ക് നമുക്കറിയാം വളഞ്ഞ ചെവികളാണ് ഉള്ളത്. സാമുദ്രിക ശാസ്ത്രത്തിൽ, ഈ ആളുകളെ അവരുടെ മനസ്സിന്‍റെ യജമാനന്മാരായി കണക്കാക്കുന്നു. ഇക്കൂട്ടർ ഒരു ജോലിയിലും വിട്ടുവീഴ്ച ചെയ്യാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഓരോ ജോലിയും ചെയ്യുന്നു. ഈ ആളുകൾ വൈകാരികരല്ല.
കശുവണ്ടിയുടെ ആകൃതിയിലുള്ള ചെവികള്‍
കശുവണ്ടിയുടെ ആകൃതിയിലുള്ള ചെവികളാണ് സ്ത്രീകൾക്ക് ഏറ്റവും ഉത്തമം. ഇത് ഇവരുടെ സൗന്ദര്യം കൂട്ടുന്നു. ഇത്തരം സ്ത്രീകൾ സൽസ്വഭാവിയും ധർമനിഷ്ഠരുമായിരിക്കും . ചെവിയുടെ മേൽഭാഗം കൂർത്തിരിക്കുന്ന സ്ത്രീകൾ വലിയ ധനികരാവാൻ സാധ്യതയേറെയാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...