ബൈബിളിലെ പുതിയ നിയമത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, കുരിശുമരണം വരിച്ച്, ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിക്കുന്നതാണ് ഉയിർപ്പ് തിരുനാൾ അഥവാ ഈസ്റ്റർ. ക്രിസ്തീയ വിശ്വാസികളുടെ വളരെ പ്രധാനപ്പെട്ട ആഘോഷമാണ് ഈസ്റ്റർ. വലിയ നോമ്പിന് ശേഷമാണ് ഈസ്റ്റർ ആഘോഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈസ്റ്റർ 2023: ചരിത്രം


ഈസ്റ്ററിന്റെ ചരിത്രം ആരംഭിക്കുന്നത് യേശുവിന്റെ കുരിശുമരണത്തോടെയാണ്. യേശു കുരിശുമരണം വരിച്ച ദിവസം ദുഃഖവെള്ളി എന്നറിയപ്പെടുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷം, ഞായറാഴ്ച, മരിച്ചവരിൽ നിന്ന് യേശു ഉയിർത്തെഴുന്നേറ്റു. ഇത് ഈസ്റ്റർ ഞായറാഴ്ച എന്നറിയപ്പെടുന്നു. "ഈസ്റ്റർ" എന്ന പേര് ഇംഗ്ലീഷ് പദമായ "ഇസ്റ്റ്രേ" ൽ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് വസന്തത്തിന്റെ വരവ് ആഘോഷിക്കുന്ന ഒരു ഉത്സവത്തിന്റെ പേരായിരുന്നു. നാലാം നൂറ്റാണ്ടുമുതലാണ് ഈസ്റ്റർ ആഘോഷിച്ച് തുടങ്ങിയതെന്നാണ് വിശ്വാസം. 


ALSO READ: Easter 2023: ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടേയും സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍


ഈസ്റ്റർ 2023: പ്രാധാന്യം


ക്രിസ്തീയ വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ട ദിവസങ്ങളാണ് വിശുദ്ധവാരവും ഈസ്റ്ററും. ലോകത്തിന്റെ പാപങ്ങൾ ഏറ്റുവാങ്ങി കുരിശിൽ മരിച്ച യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെയും വിജയത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈസ്റ്റർ. പ്രത്യാശ, നവീകരണം, പുതിയ തുടക്കം എന്നിവയുടെ പ്രതീകമായാണ് ഈസ്റ്ററിനെ കാണുന്നത്. വിശ്വാസികൾക്ക് ആത്മീയ പ്രതിഫലനത്തിന്റെയും പ്രാർത്ഥനയുടെയും ആഘോഷത്തിന്റെയും സമയമാണ് ഈസ്റ്റർ. ഈസ്റ്റർ ദിനത്തിൽ പള്ളികളിൽ പ്രത്യേക പ്രാർഥനകളും ചടങ്ങുകളും ഉണ്ടാകും.


ഈസ്റ്റർ ബണ്ണി, ഈസ്റ്റർ മുട്ടകൾ തുടങ്ങിയ വിവിധ ആചാരങ്ങളുമായും പാരമ്പര്യങ്ങളുമായും ഈസ്റ്റർ ബന്ധപ്പെട്ടിരിക്കുന്നു. ഈസ്റ്റർ ബണ്ണി കുട്ടികൾക്ക് മുട്ടയും മറ്റ് പലഹാരങ്ങളും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. അതേസമയം ഈസ്റ്റർ മുട്ടകൾ പുതിയ ജീവിതത്തിന്റെയും പുനർജന്മത്തിന്റെയും പ്രതീകമായും കണക്കാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.