Eid Al Adha 2022: ത്യാഗത്തിന്റെ സന്ദേശവുമായി ബലി പെരുന്നാൾ; ബക്രീദ് ആഘോഷത്തിൽ കേരളവും
മുസ്ലിംങ്ങൾ എല്ലാ വർഷവും ആചരിക്കുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നാണ് ബലി പെരുന്നാൾ. ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.
ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുണർത്തി ഇന്ന് (ജൂലൈ 10) ബലി പെരുന്നാൾ. പെരുന്നാള്‍ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും മൃഗബലിയുമാണ് ഈ ദിനത്തിൽ വിശ്വാസികൾ ചെയ്യുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെ നിരവദി രാജ്യങ്ങളിൽ ഇന്നാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്നലെ (ജൂലൈ 9) ആയിരുന്നു ബലി പെരുന്നാൾ ആഘോഷങ്ങൾ. ത്യാഗത്തിന്റെ സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് അറബിയിൽ ഈദ് അൽ അദ്ഹ എന്ന് വിശേഷിപ്പിക്കുന്ന ഈ ദിവസം. ബക്രീദ് എന്നും ബലി പെരുന്നാൾ എന്നും അറിയപ്പെടും ഈ ദിവസം അറിയപ്പെടും.
മുസ്ലിംങ്ങൾ എല്ലാ വർഷവും ആചരിക്കുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നാണ് ബലി പെരുന്നാൾ. ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന പ്രകാരം ദൈവ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലി പെരുന്നാൾ എന്ന് പേരു വന്നതും. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇവരുടെ വിശ്വാസം. അതിന്റെ പ്രതീകമായി മുസ്ലിം മതക്കാർ ഈ ദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗബലി നടത്തുന്ന പതിവുണ്ട്.
എല്ലാ വർഷവും ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന പ്രധാനപ്പെട്ട രണ്ട് ഇസ്ലാമിക ആഘോഷങ്ങളിൽ രണ്ടാമത്തേതാണ് ബക്രീദ് അഥവാ 'ബലി പെരുന്നാൾ'. ആദ്യത്തേത് ഈദ്-അൽ-ഫിത്തർ, രണ്ടാമത്തേത് ഈദ്-അൽ-അദ്ഹ. ഇവ രണ്ടും മുസ്ലിം മതവിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച്, ഈദ്-അൽ-അദ്ഹ തീയതികൾ ഓരോ വർഷവും മുൻപുള്ള ദിവസങ്ങളിൽ നിന്ന് ഏകദേശം 11 ദിവസം വർഷം തോറും വ്യത്യാസപ്പെടാം.
ഈദ്-ഉൽ-ഫിത്വർ ഒരു ദിവസം മാത്രമേ ആചരിക്കുകയുള്ളൂ. അതേസമയം ഈദ്-അൽ-അദ്ഹ ഏകദേശം നാല് ദിവസമാണ് ആഘോഷിക്കുന്നത്. പ്രവാചകൻ ഇബ്രാഹിം തന്റെ മകനെ ബലിയർപ്പിക്കാൻ സന്നദ്ധനായപ്പോൾ മകന് പകരം മുട്ടനാടിനെ ബലിയർപ്പിക്കാൻ ദൈവ കൽപനയുണ്ടായെന്നാണ് വിശ്വാസം. ഇതിന്റെ സ്മരണയ്ക്കായാണ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ബക്രീദ് ദിനത്തിൽ ഒരു ആടിനെ ബലിയർപ്പിക്കുകയും അതിനെ മൂന്നായി വിഭജിക്കുകയും ചെയ്യുന്നത്. മൂന്നിലൊന്ന് വിഹിതം പാവപ്പെട്ടവർക്കും ദരിദ്രർക്കും നൽകുന്നു. മറ്റൊരു പങ്ക് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയൽക്കാർക്കും നൽകുന്നു. ബാക്കിയുള്ള മൂന്നാമത്തെ ഭാഗം കുടുംബാംഗങ്ങൾ ഒന്നിച്ച് പങ്കിടുന്നു.
കേരളത്തിലും ഇന്ന് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. വിശ്വാസികൾ മുഖ്യമന്ത്രി പിണറായി വിജയൻ ബക്രീദ് ആശംസകൾ നേർന്നിരുന്നു.
മുഖ്യമന്ത്രിയുടെ ആശംസ...
''മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാൾ ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണം.
ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെ. മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകൾ മറന്ന് പുഞ്ചിരിക്കാനും ഏവർക്കും സാധിക്കട്ടെ.
സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നു.''
സൗദിയിൽ ദുല്‍ഹജ്ജ് ഒന്‍പതായ ജൂലൈ 8ന് ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫ സംഗമം നടന്നു. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ മാനദണ്ഡങ്ങൾ പാലിച്ചു വേണം പെരുന്നാൾ ആഘോഷങ്ങളെന്ന് വിവിധ രാജ്യങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. ഈ പുണ്യ ദിനം ആഘോഷിക്കുന്ന എല്ലാവർക്കും സീ മലയാളം ന്യൂസിന്റെ ഈദ് മുബാറക്!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...