Eid-Al-Fitr 2024 : മാസപ്പിറ കണ്ടു; നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ
Eid Al-Fitr 2024 Kerala : പൊന്നാനിയിലാണ് ഇത്തവണ ശവ്വാൽ മാസപ്പിറ കണ്ടത്.
കോഴിക്കോട് : ശവ്വാൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ നാളെ ബുധനാഴ്ച ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കും. ഇതോടെ ഒരു മാസം (29 ദിവസം) നീണ്ട് നിന്ന റമദാൻ നോമ്പ് കാലത്തിന് അവസാനമാകും. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് മാസപ്പിറ ദൃശ്യമായത്. കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങളിലും (ഒമാൻ ഒഴികെ) നാളെ ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. നാളെ ചെറിയ പെരുന്നാൾ ആണെന്ന് സാദിഖലി ശിഹാബ് തങ്ങളും പാളയം ഇമാമും അറിയിച്ചു.
ഒരു മാസം നീണ്ടു നിൽക്കുന്ന റമദാൻ വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഈദ് നിസ്കാരത്തിന് ശേഷം വിശ്വാസകൾ കുടുംബവീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.