Kottayam : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ (Ettumanoor Mahadeva Temple) വിഗ്രഹത്തിൽ ചാർത്താറുള്ള തിരുവാഭരണത്തിലെ സ്വർണമാലയിലെ മുത്തുകളിലെ എണ്ണത്തിൽ കുറവ്. സ്വർണം കെട്ടിയ രുദ്രാക്ഷ മാലയിലെ മുത്തുകളിലെ എണ്ണത്തിലാണ് കുറവ് കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

81 മുത്തുകളുള്ള 23 ഗ്രാം തൂക്കമുള്ള സ്വർണ മാലയിൽ 9 മുത്തുകളുടെ എണ്ണമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കാണാതായത് ഏകദേശം 7 ഗ്രാമാണ്.


ALSO READ : Mount Kailash: മഹാദേവന്റെ കൈലാസത്തിൽ ഇതുവരെ ആർക്കും കയറാൻ കഴിഞ്ഞിട്ടില്ല, അതിന്റെ രഹസ്യം..?


ക്ഷേത്രത്തിൽ പുതിയ മേൽശാന്തി ചുമതല ഏറ്റെടുത്തപ്പോൾ നടത്തിയ പരിശോധനയിലാണ് മുത്തുകളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തിയത്. അതേസമയം കണക്കിൽ രേഖപ്പെടുത്താത്ത മറ്റൊരു മാല അധികമായി കൂട്ടത്തിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ ദേവസ്വം വിജിലൻസ് പരാതി നൽകിട്ടുണ്ട്.


ALSO READ : Travancore Devasom Board : കടുത്ത സാമ്പത്തിക പ്രതിസന്ധി, തിരുവിതാകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വഴിപാടുകളുടെ നിരക്ക് കൂട്ടാൻ ഒരുങ്ങുന്നു


കഴിഞ്ഞ മാസമാണ് ഏറ്റുമാനൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി മയ്യടി പത്മനാഭൻ സന്തോഷ് ചുമതല ഏൽക്കുന്നത്. ഇതിന് ശേഷം ദേവസ്വം അസിസ്റ്റന്റെ കമ്മീഷണറുടേയും മറ്റു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കണക്കെടുപ്പ് നടത്തുന്നത്. തിരുവാഭരണം മറ്റ് പൂജ സാമഗ്രികളുടേതുമാണ് കണക്കെടുക്കുന്നത്.


ALSO READ : Niraputhari 2021: ശബരിമലയിൽ നിറപുത്തരി ആഗസ്റ്റ് 16-ന്,ഭക്തർക്ക് നെൽക്കതിരുകൾ കൊണ്ടുവരാൻ അനുവാദമില്ല


ഇങ്ങനെ നടത്തിയ കണക്കെടുപ്പിലാണ് മാലയിലെ മുത്തുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. പരാതിയെ തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം അന്വേഷണം ആരംഭിച്ചു. ബാക്കിയുള്ള കണക്കെടുപ്പ് നടത്ത് വരികെയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.