Shash Mahapurush Rajayoga: ജ്യോതിഷത്തെ കുറിച്ച് കൂടുതലൊന്നും അറിയാത്തവർ പോലും ജാതകത്തിൽ രാജയോഗമുണ്ട് എന്ന് കേൾക്കുമ്പോൾ സന്തോഷിക്കാറുണ്ട്.  കാരണം രാജയോഗം ഭാഗ്യം കൊണ്ടുവരുന്ന കഷ്ടകാലം മാറ്റുന്ന വലിയ നേട്ടവും പുരോഗതിയും നൽകുന്ന ഒരു യോഗമാണെന്ന് ഒരുവിധം എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലൊ? 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വ്യാഴ നക്ഷത്ര മാറ്റം: 6 ദിവസത്തിന് ശേഷം ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!


പേരുപോലെതന്നെ യാചകനെ ഒറ്റരാത്രി കൊണ്ട് മാളികയിലെത്തിക്കുന്ന ഒന്നാണ് ഈ രാജയോഗമെന്നത്.  ഇതിൽ എന്തേലും സത്യമുണ്ടോ? അതോ എല്ലാ രാജയോഗവും അങ്ങനെയാണോ? അതിനെ കുറിച്ച് അറിയാം... 


ഒരാളുടെ ജനനത്തോടെ നമ്മൾ ജാതകം തയ്യാറാക്കാറുണ്ട്‌. ജനനസമയം, തീയതി, നക്ഷത്രം, ഗ്രഹനില, ജനിച്ച സ്ഥലം എന്നിവയെല്ലാം മാനദണ്ഡമാക്കിയാണ് ഒരു ജാതകം തയ്യാറാക്കുന്നത്.  ശരിക്കും പറഞ്ഞാൽ ആ വ്യക്തിയെ കുറിച്ചും അയാളുടെ ഭാവി, ദോഷം എന്നിവയെ കുറിച്ച് സൂചന നല്‍കുന്ന ഒന്നാണ് ജാതകം. അതുകൊണ്ടുതന്നെ ജാതകത്തിൽ രാജയോഗമുണ്ടോയെന്നും ജാതകത്തിലൂടെ അറിയാൻ കഴിയും.


Also Read: ചൊവ്വയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും വൻ സമ്പത്തും ഐശ്വര്യവും! 


വേദ ജ്യോതിഷത്തില്‍ ഒന്നല്ല നിരവധി രാജയോഗങ്ങളുണ്ട്. ഈ രാജയോഗങ്ങൾ സമ്പത്തും പ്രശസ്തിയും അംഗീകാരവും നല്‍കുന്നവയാണ്.  ജാതകത്തിൽ രാജയോഗമുണ്ടെങ്കിൽ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടുകയും സമൂഹത്തില്‍ അംഗീകാരവും സ്വീകാര്യതയും വര്‍ധിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.  എങ്കിലും ഇതിൽ ചില രാജയോഗങ്ങള്‍ വളരെ സ്പെഷ്യൽ ആണ്.  അതിൽ ഒന്നാണ് ശശ് രാജയോഗം. ഈ രാജയോഗത്തെ യാചകനെ രാജാവാക്കുന്ന യോഗമെന്നാണ് പറയുന്നത്.  


ശശ് മഹാപുരുഷ രാജയോഗം ശനിയുടെ അനുഗ്രഹം കൊണ്ട് ഉണ്ടാകുന്ന ഒരു രാജയോഗമാണല്ലോ.  ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹം കൂടിയാണ് ശനി. രണ്ടര വര്‍ഷം കൊണ്ടാണ് ശനി ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് പോകുന്നത്.  ഈ യോഗം പഞ്ച മഹാപുരുഷ യോഗങ്ങളില്‍ ഒന്നാണ്.  ചന്ദ്രനില്‍ നിന്നും ഉന്നത ഭാവത്തിലോ അല്ലെങ്കില്‍ കേന്ദ്ര ഭാവത്തിലോ ശനി വരുമ്പോഴാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്.  ഗ്രഹനിലയില്‍ ചന്ദ്രന്‍ തുലാം, മകരം, കുംഭം എന്നീ രാശികളില്‍ ഏതിലെങ്കിലും വരികയും ശനി ഒന്ന്, നാല്, ഏഴ് പത്ത് ഭാവങ്ങളില്‍ വരികയും ചെയ്യുമ്പോഴാണ് ഈ മഹായോഗം രൂപംകൊള്ളുന്നത്.  


Also Read: 2025 വരെ ശനി കൃപയാൽ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?


ശനി കുംഭം രാശിയിലോ കേന്ദ്ര ഭാവത്തിലോ അല്ലെങ്കില്‍ മൂല ത്രികോണ രാശിയിലോ ആണെങ്കിലും ശശ് രാജയോഗത്തിന്റെ സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. നിലവില്‍ ശനി കുംഭത്തിലാണ് അതുകൊണ്ടുതന്നെ ശശ് രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്.  ഈ രാജയോഗം ഉള്ള സമയത്ത് വലിയ്യ്‌ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് പോലും അതിൽ നിന്നും  മുക്തി ലഭിക്കും എന്നാണ് പറയുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.