Extremely Lucky Zodiac Signs in 2022:  ഡിസംബര്‍ അവസാനിക്കാറായതോടെ  പുതുവർഷത്തിന്‍റെ കാത്തിരിപ്പിലാണ് എല്ലാവരും.  2021   ഒട്ടുമിക്കവര്‍ക്കും  ദുഃഖങ്ങള്‍ സമ്മാനിച്ച്‌ കടന്നുപോയ വര്‍ഷമാണ്‌.  അതിനാല്‍തന്നെ  ശുഭ പ്രതീക്ഷയോടെയാണ് എല്ലാവരും പുതുവര്‍ഷത്തെ ഉറ്റു നോക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷപ്രകാരം 2022 ചില രാശിക്കാര്‍ക്ക്  ഏറെ  ഭാഗ്യം നിറഞ്ഞ വര്‍ഷമായിരിക്കും.  ഈ രാശിക്കാരുടെ എല്ലാ സ്വപ്നങ്ങളും  പുതുവർഷത്തിൽ സാക്ഷാത്കരിക്കും. അവര്‍ എല്ലാ മേഖലകളിലും  വിജയം കൈവരിക്കും.  


ജ്യോതിഷം പറയുന്നതനുസരിച്ച്  2022 -ല്‍   ചില രാശിക്കാര്‍ക്ക് വിവിധ മേഖലകളിൽ വിജയം നേടാനുള്ള ശക്തമായ അവസരങ്ങളുണ്ടാകും.  അവരുടെ സ്വപ്നങ്ങൾ എല്ലാം  യാഥാർത്ഥ്യമാകും.


2022-ൽ വളരെ ഭാഗ്യമുള്ള രാശിക്കാര്‍ ഇവരാണ്:- 


ഇടവം (Taurus):- ഈ രാശിക്കാർക്ക് പുതുവർഷം ഏറെ നല്ലതായിരിക്കും. ഇവര്‍ക്ക്  ഈ വര്‍ഷം  കരിയറിൽ ഉയർച്ചയ്ക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും. 


ചിങ്ങം  (Leo):- ചിങ്ങം രാശിക്കാർക്ക് പുതുവർഷം പല ശുഭ സൂചനകളും നൽകുന്നു. ഈ വര്‍ഷം നിങ്ങൾക്ക് അനുഗ്രഹങ്ങള്‍ക്ക്  യാതൊരു കുറവും ഉണ്ടാകില്ല.  നിങ്ങളുടെ കരിയറിലും ബിസിനസിലും ഉയര്‍ച്ചയുണ്ടാകും.  ഈ വര്‍ഷം  നിങ്ങള്‍ നടത്തുന്ന  പുതിയ സംരംഭങ്ങള്‍ വിജയം നേടിത്തരും.  


തുലാം  (Libra):- തുലാം രാശിക്കാർക്ക് വരാനിരിക്കുന്ന സമയം നിരവധി മംഗളകരമായ അവസരങ്ങൾ നൽകും. ഈ വര്‍ഷം  നിങ്ങളുടെ ജീവിതത്തിന്‍റെ മഹത്തായ വിജയത്തിന്  പാത ഒരുക്കും. 


വൃശ്ചികം (Scorpio):- വൃശ്ചിക രാശിക്കാർക്ക് 2022 ശരിക്കും ശുഭസൂചനകളോടെയാണ് വരുന്നത്. ഈ സമയത്ത് നിങ്ങൾക്ക് കരിയർ മേഖലയിൽ മികച്ച വിജയം നേടാൻ കഴിയും. ഒരുപക്ഷേ നിങ്ങളുടെ പ്രിയപ്പെട്ട ജോലി നിങ്ങൾക്ക് ലഭിച്ചേക്കാം.


മകരം  (Capricorn):- മകരം രാശിക്കാർക്ക് പുതുവർഷത്തിൽ നല്ല ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. 2022-ലെ സമയം നിങ്ങൾക്ക് ശരിക്കും അനുകൂലമായിരിക്കും. ഇത്തവണയും വിജയത്തിന്‍റെ പാതയിൽ തന്നെ തുടരും.  ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും.


കുംഭം (Aquarius):- നിങ്ങളുടെ പുതുവർഷം പുതിയ പ്രതീക്ഷയോടെ ആരംഭിക്കും. നിങ്ങള്‍ ഈ വര്‍ഷം  ജീവിതത്തിന്‍റെ പല മേഖലകളിലും വിജയം കൈവരിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.