Rahu Gochar 2022: ജ്യോതിഷത്തിൽ പൊതുവെ രാഹുവിനെ നല്ല ഗ്രഹമായിട്ടല്ല കണക്കാക്കുന്നത്. ഏറ്റവും അശുഭകരമായ യോഗങ്ങൾ രൂപപ്പെടുന്ന ഗ്രഹങ്ങളിൽ ഒന്നാണ് രാഹു എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ദൂഷ്യഫലം ജീവിതത്തിൽ പല പ്രശ്നങ്ങളും കൊണ്ടുവരുന്നു. ജാതകത്തിൽ രാഹുവിന്റെ മോശം സമയം നമ്മളിൽ ത്വക്ക് രോഗങ്ങൾ, ഗുരുതരമായ രോഗം എന്നിവയ്ക്ക് കാരണമാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരിക്കും പറഞ്ഞാൽ രാഹുവിനെ ആളുകൾ ശനി ഗ്രഹത്തെ കാണുമ്പോലെ ഭയത്തോടെയാണ് കാണുന്നത്.  പക്ഷെ രാഹു എപ്പോഴും അശുഭകരമായ ഫലങ്ങൾ മാത്രമല്ല നൽകുന്നത്  ശുഭകരമായ ഫലങ്ങളും നൽകുന്നു. സാവധാനം നീങ്ങുന്ന രാഹു 18 മാസങ്ങൾക്ക് ശേഷം 2022 ജൂലൈ 12-ന് തന്റെ രാശി മാറാൻ പോകുകയാണ്. രാഹുവിന്റെ ഈ രാശി മാറ്റം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് വ്യക്തമാകും.


Also Read: Horoscope March 08, 2022: ഇന്ന് മീന രാശിക്കാർ സ്വയം നിയന്ത്രിക്കണം, കർക്കിടകം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കണം!


ഈ രാശിക്കാർക്ക് ലഭിക്കും ശക്തമായ ഗുണങ്ങൾ


മിഥുനം (Gemini): മിഥുന രാശിക്കാർക്ക് രാഹുവിന്റെ ഈ സംക്രമം കഠിനാധ്വാനത്തിന്റെ പൂർണ ഫലം നൽകും. പ്രത്യേകിച്ച് അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന  ആളുകൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. വ്യവസായികൾക്കും നല്ല സമയമാണ്. ഒപ്പം നിക്ഷേപം നടത്തുന്നത് മികച്ച ലാഭം നൽകും.


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് രാഹുവിൻറെ സംക്രമണം ധനലാഭമുണ്ടാക്കും. ഇവരുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റം ഉണ്ടാകും. എല്ലാ ജോലികളിലും പ്രശംസ ലഭിക്കും. ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. നിക്ഷേപത്തിന് നല്ല സമയമാണ്.


വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്ക് രാഹുവിന്റെ ഈ മാറ്റം ധാരാളം പണം സമ്പാദിക്കാനുള്ള അവസരങ്ങൾ നൽകും. ഈ സമയത്ത് നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കുന്നതിനും വലിയ ലാഭം നേടുന്നതിനും യോഗമുണ്ട്. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമായിരിക്കും. നിക്ഷേപത്തിൽ വലിയ നേട്ടമുണ്ടാകും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളുമുണ്ട്.


Also Read: Astrology: രാശിയിലൂടെ അറിയാം നിങ്ങളുടെ ബോസിനെ കുറിച്ച്


കുംഭം (Aquarius): രാഹുവിന്റെ ഈ സംക്രമം കുംഭം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കും. വരുമാനം വർദ്ധിക്കും. വ്യാപാരികൾക്ക് വലിയ ലാഭമുണ്ടാകും. ഇതിലൂടെ ഈ സമയം നിങ്ങൾക്ക് നല്ലൊരു ബാങ്ക് ബാലൻസ് ഉണ്ടക്കാൻ കഴിയും.  നിക്ഷേപം, ഷെയർ മാർക്കറ്റ് എന്നിവയിൽ നിങ്ങൾക്ക് വാൻ ലാഭം ലഭിക്കും.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടേയും വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ്)