Surya Gochar 2023: ഒരു മാസത്തേക്ക് ഈ രാശിക്കാർ `സൂര്യനെ` പോലെ തിളങ്ങും, ലഭിക്കും അപാര സമ്പത്ത്!
Surya Gochar 2023: ഏപ്രിൽ 14 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മീനം വിട്ട് മേടത്തിൽ പ്രവേശിക്കും. സൂര്യ സംക്രമം ചില രാശിക്കാർക്ക് നൽകും അപ്രതീക്ഷിത ധനലാഭവും പുരോഗതിയും.
Sun Transit 2023 in Aries: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. ഈ രീതിയിൽ സൂര്യൻ ഒരു വർഷത്തിനുള്ളിൽ എല്ലാ 12 രാശികളിലേക്കും സംക്രമണം നടത്തും. ഏപ്രിൽ 14 ന് സൂര്യൻ മീന രാശി വിട്ട് മേട രാശിയിൽ പ്രവേശിക്കും. ഏപ്രിൽ 14 ന് ഉച്ചകഴിഞ്ഞ് 03: 12ന് സൂര്യൻ മേട രാശിയിൽ പ്രവേശിക്കും. സൂര്യൻ ഒരു മാസം മേട രാശിയിൽ നിൽക്കുകയും തുടർന്ന് മെയ് 15 ന് രാവിലെ 11:58 ന് ഇടവ രാശിയിൽ സഞ്ചരിക്കുകയും ചെയ്യും. മേട രാശിയിൽ സൂര്യൻ നിൽക്കുന്ന 1 മാസം 4 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ ലഭിക്കും. അത് ഏത് രാശിയെന്നറിയാം...
മേടം (Aries): സൂര്യന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് പ്രതീക്ഷിക്കാത്ത സമയത്ത് പെട്ടെന്ന് ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി ചെയ്യുന്നവർക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. ബിസിനസിന് വൻ വളർച്ചയുണ്ടാകും.
മിഥുനം (Gemini): സൂര്യ സംക്രമം മിഥുന രാശിക്കാർക്ക് പല തരത്തിൽ ശുഭകരമായ ഫലങ്ങൾ നൽകും. വ്യവസായികൾക്ക് ലാഭം നേടാനുള്ള അവസരം ലഭിക്കും. വരുമാനം വർദ്ധിക്കും. നിങ്ങൾക്ക് ധനം സേവ് ചെയ്യാനും കഴിയും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. വിദേശയാത്രകൾ നടത്താൻ യോഗം ഒപ്പം നേട്ടങ്ങളും ഉണ്ടാകും.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് സൂര്യ സംക്രമണം ധാരാളം ഗുണങ്ങൾ നൽകും. ചിങ്ങം രാശിയുടെ അധിപനായ സൂര്യന് ഈ രാശിക്കാരോട് എപ്പോഴും ഒരു കൃപയുണ്ടാകും. കരിയറിൽ വലിയ അവസരങ്ങൾ ഉണ്ടായേക്കാം. ശമ്പളം കൂട്ടാം, നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. തടസ്സങ്ങൾ നീങ്ങും.
വൃശ്ചികം (Scorpio): സൂര്യന്റെ സംക്രമം വൃശ്ചിക രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ നൽകും. വരുമാനം വർദ്ധിക്കുന്നതിൽ ആശ്വാസം അനുഭവപ്പെടും. സുഖസൗകര്യങ്ങൾ വർദ്ധിക്കും. സ്ഥാനക്കയറ്റം ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച ധനം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ഓരോന്നും കണ്ടറിഞ്ഞു ചെലവ് നടത്തുന്നത് ഈ സമയം ഉത്തമം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...