Ketu Gochar 2023 Effects: ജ്യോതിഷത്തിൽ ഗ്രഹ സംക്രമത്തിന് വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റങ്ങൾ എല്ലാ 12 രാശികളുടേയും ജീവിതത്തെ ബാധിക്കുക്കും. 2023 ൽ ശനി, രാഹു, കേതു തുടങ്ങിയ പ്രധാനപ്പെട്ടതും സാവധാനത്തിൽ നീങ്ങുന്നതുമായ ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുകയാണ്. ശനി രണ്ടര വർഷം കൊണ്ടാണ് ഒരു രാശി മാറുന്നത്.  എന്നാൽ രാഹുവും കേതുവും ഒന്നരവർഷം എടുക്കും രാശി മാറാൻ.  രാഹുവും കേതുവും എപ്പോഴും വക്രഗതിയിൽ ചലിക്കുന്ന ഗ്രഹങ്ങളാണ്. ഇവ ഈ വർഷം ഒക്ടോബർ 30 ന് സംക്രമിക്കും. രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും സംക്രമിക്കും.  കേതുവിന്റെ സംക്രമം മൂലം ചിലരുടെ ഭാഗ്യം തെളിയും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Surya Shani Yuti 2023: ശനി സൂര്യ സംഗമം: ഈ 3 രാശിക്കാരുടെ സമയം തെളിയും


ഇടവം (Taurus): ഇടവ രാശിക്കാർക്ക് കേതുവിന്റെ സംക്രമം വളരെ ശുഭകരമായിരിക്കും. ഇത്തരക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും. നിങ്ങളുടെ ഇതുവരെയുള്ള എല്ലാ പ്രശ്നങ്ങളും നീങ്ങി നിങ്ങൾക്ക് വലിയ സമ്പത്ത് ലഭിക്കും. ജോലിയിൽ വലിയ സ്ഥാനവും പണവും ലഭിക്കും. ആരോഗ്യം വളരെ മികച്ചതായിരിക്കും.


ചിങ്ങം (Leo): കേതുവിന്റെ രാശിമാറ്റം ചിങ്ങം രാശിക്കാരുടെ ഭാഗ്യം ഒന്നുകൂടി മികച്ചതാക്കും. സ്ഥാനത്തിനും പണത്തിനുമൊപ്പം ബഹുമാനവും ലഭിക്കും. വസ്തുവിൽ വലിയ നിക്ഷേപം നടത്തും അതിലൂടെ ലാഭം ഉണ്ടാക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ബന്ധങ്ങൾ മികച്ചതാകും.


Also Read: Viral Video: കിംഗ് കോബ്രയും കൊമോഡോ ഡ്രാഗണും മുഖാമുഖം, പിന്നെ സംഭവിച്ചത് കണ്ടാൽ ഞെട്ടും..! 


ധനു (Sagittarius): കേതു സംക്രമണം ധനു രാശിക്കാരുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടുവരായും. ഈ രാശിക്കാർക്ക് ഈ സമയം വലിയ ഗുണം ഉണ്ടാകും.ധനനേട്ടം ഉണ്ടാകും.  കരിയറിൽ മികച്ച വിജയം,  ബിസിനസ്സിൽ ലാഭം എന്നിവ ഈ സമയം ഉണ്ടാകും. ബന്ധവും ആരോഗ്യവും മികച്ചതായിരിക്കും.


മകരം (Capricorn): കേതുവിന്റെ സംക്രമം മകരം രാശിക്കാർക്കും ശക്തമായ നേട്ടങ്ങൾ നൽകും.  ഇവർ ഈ സമയം ധനസമ്പാദനത്തിന് പുതിയ മാർഗങ്ങൾ രൂപീകരിക്കും. ജോലി ചെയ്യുന്നവർക്ക് പ്രൊമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ബിസിനസ്സിൽ വലിയ ഓർഡറുകൾ ലഭിക്കും. വരുമാനം വർദ്ധിക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ