Surya Rashi Parivartan: ജ്യോതിഷ പ്രകാരം, സൂര്യൻ എല്ലാ മാസവും രാശി മാറും. സൂര്യ സംക്രമത്തെ സംക്രാന്തി എന്നാണ് വിളിക്കുന്നത്. 2023 ഡിസംബർ 16 ന് സൂര്യൻ ധനു രാശിയിൽ സംക്രമിക്കും. ധനു രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനത്തെ ധനു സംക്രാന്തി എന്നാണ് പറയുന്നത്.  മതഗ്രന്ഥങ്ങളിൽ ധനുരാശിയിലെ സൂര്യൻ ശുഭമോ മംഗളമോ ആയ കര്യങ്ങൾ ചെയ്യുന്നതിന് അശുഭകരമായി കണക്കാക്കപ്പെടുന്നു. 2024 ജനുവരി 15 ന് മകരസംക്രാന്തിയോടെ ശുഭകാര്യങ്ങൾ വീണ്ടും ആരംഭിക്കും. മംഗളകരമായ പ്രവൃത്തികൾക്ക് ഈ മാസം വിലക്കുണ്ടാകാം.  എന്നാൽ 3 രാശിചിഹ്നങ്ങളിലുള്ള ആളുകൾക്ക് ഇത് ഭാഗ്യത്തിന്റെ ദിനങ്ങളായിരിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പുതുവർഷത്തിൽ ശനി-കേതു സൃഷ്ടിക്കും ഷഡാഷ്ടക യോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!


മേടം (Aries): സൂര്യന്റെ ഈ സംക്രമം മേട രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇക്കൂട്ടർ ഈ സമയം അറിവ് നേടുന്നതിലും മതപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിൽ, വ്യാപാരം എന്നിവയിലും ലാഭം ഉണ്ടാകും. ഈ സമയം വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും ഫലപ്രദമായിരിക്കും. ഒരു യാത്ര പോകാണ് സാധ്യത, അത് നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും.


തുലാം (Libra): ഡിസംബറിലെ സൂര്യ രാശിയിലെ മാറ്റം തുലാം രാശിക്കാർക്ക് ശുഭകരമായിരിക്കും. പ്രത്യേകിച്ച് ആശയവിനിമയവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച പുരോഗതി കൈവരിക്കാനാകും.  നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് മികച്ച വിജയം ലഭിക്കും. നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാകും.


Also Read: Lord Shiva Fav Zodiac Signs: ഭോലേനാഥിന്റെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!


വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് സൂര്യന്റെ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും. ജോലിസ്ഥലത്ത് നിങ്ങൾ നന്നായി പ്രവർത്തിക്കും ഇത് നിങ്ങൾക്ക് സംതൃപ്തി നൽകും. സാമ്പത്തിക നേട്ടം ഉണ്ടാകും. ബാങ്ക് ബാലൻസ് വർദ്ധിക്കും. പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.