Shani Dev: നവഗ്രഹങ്ങളിൽ ശനിദേവന്റെ സ്ഥാനം വളരെ പ്രത്യേകതയുള്ളതാണ്. ശനിയുടെ നിഴൽ, ശനി ദർശനം, ശനി ദോഷങ്ങളടക്കം എല്ലാം
മനുഷ്യർക്ക് മാത്രമല്ല, ദൈവങ്ങൾക്കും ഭയമാണ്. പുരാണത്തിൽ മഹാദേവനും ശനിയുടെ കോപത്തിന് പാത്രമാകേണ്ടി വന്നു എന്നാണ് ഐതീഹ്യം.ശനിയിൽ നിന്ന് രക്ഷപ്പെടാൻ ശിവൻ ആനയുടെ രൂപം സ്വീകരിക്കേണ്ടി വന്നു എന്ന് പോലും കഥയിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷ പ്രകാരം മകരം, കുംഭം രാശികളുടെ അധിപനാണ് ശനി. മാത്രമല്ല, തുലാം ശനിയുടെ ഉയർന്ന രാശിയായും മേടം ശനിയുടെ നീച രാശിയായും കണക്കാക്കപ്പെടുന്നു. ഇവയിൽ ശനിക്ക് അധീശത്വ ഭാവവും ഉണ്ടെന്ന് കരുതുന്നു.


Also Read:  Shani Gochar 2022: വെറും 8 ദിവസം മാത്രം.. ഈ രാശിക്കാർക്ക് ലഭിക്കും പുത്തൻ ജോലി മുതൽ പ്രമോഷൻ വരെ!


ശനിയുടെ പ്രിയപ്പെട്ട രാശികൾ


ജ്യോതിഷ പ്രകാരം , തുലാം ശനിയുടെ പ്രിയപ്പെട്ട രാശിയായി അറിയപ്പെടുന്നു. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ശനി ദേവൻ തുലാം 
രാശിയെ ബുദ്ധിമുട്ടിക്കുകയുള്ളൂ എന്ന് പറയപ്പെടുന്നു. തുലാം രാശിക്കാർക്ക് ശനി എളുപ്പത്തിൽ വിജയം നൽകുന്നു. അതിനാൽ ധൈര്യമായിരിക്കുക.ഈ രാശിക്കാർ ദോഷമോ അധാർമ്മികമോ ആയ കാര്യങ്ങൾ ചെയ്‌താൽ മാത്രമേ ശനി ദേവനിൽ നിന്നും പ്രശ്നമുണ്ടാകു എന്നതാണ് സത്യം.


Also Read: Lucky Zodiac Signs: ഇവരാണ് ലക്ഷ്മി ദേവിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട രാശിക്കാര്‍...!! ഇവരുടെ ജീവിതത്തില്‍ സമ്പത്തിന് കുറവുണ്ടാകില്ല 


ശനിയെ എങ്ങനെ പ്രീതിപ്പെടുത്താം?


ശനിയെ പ്രീതിപ്പെടുത്താൻ അലസത ഒഴിവാക്കുക സഹായം അഭ്യർഥിച്ച് വരുന്നവരെ സഹായിക്കുക. ശനീശ്വര ക്ഷേത്രത്തിൽ ഇടക്ക് ദർശനം നടത്തുന്നതും. ശാസ്താവിനെ ഭജിക്കുന്നതും നല്ലത് തന്നെയാണ്.  ശാസ്താവിന് ശനിയാഴ്ച തോറും നീരാഞ്ജനം കഴിക്കുന്നതും ശനി ദോഷങ്ങളിൽ നിന്നും ഒരു പരിധിവരെ ആശ്വാസം ലഭിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.