മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക)


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തം ബിസിനസ്സ് ചെയ്യുന്നവര്‍ വളരെ ശ്രദ്ധ പാലിക്കേണ്ട സമയമാണിത്.സാമ്പത്തികമായി പ്രതികൂലാവസ്ഥ ഉണ്ടാകുന്നതിന് സാധ്യത.കച്ചവട രംഗത്ത് യുവാക്കള്‍ക്ക്  ചില നേട്ടങ്ങള്‍ ഉണ്ടാവാനിടയുണ്ട്. പുതിയ പ്രവര്‍ത്തന രംഗത്ത് പ്രവേശിക്കുന്നവര്‍ ധന ഇടപാടുകള്‍ സൂക്ഷിച്ചു നടത്തണം.


ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.പ്രവൃത്തി മേഖലയില്‍ നിന്നും കൂടുതല്‍ ആദായം ലഭിക്കുന്നതിന് സാധ്യത തെളിയുന്ന സമയമാണിത്.കാര്‍ഷിക രംഗത്തുനിന്നും എല്ലാം കൊണ്ടും  ആദായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ബിസിനസ്സിലൂടെയും ആദായം ലഭിക്കുന്നതാണ്. 


മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


പല തരത്തിലും ഗുണദോഷ സമ്മിശ്രമായ സാമ്ബത്തികസ്ഥിതിയായിരിക്കും മിഥുനക്കൂറുകാർക്ക് ഉണ്ടാകുന്നത്. ചിലപ്പോൾ അവിചാരിതമായ ധനനഷ്ടങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാകാന്‍ സാധ്യത. ഏതു കാര്യവും ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടതാണ്. സാമ്ബത്തിക ബിസിനസ്സ് ചെയ്യപ്പെടുന്ന മേഖലകള്‍ അപ്രതീക്ഷിതമായ തളര്‍ച്ചയ്ക്ക് ഇടവരും.കച്ചവടക്കാര്‍ പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. 


കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)


ഈ വാരം സാമ്ബത്തികമായി പലവിധ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കര്‍മ്മരംഗത്ത് പലവിധ പുരോഗതിക്ക് സാധ്യത യുണ്ട്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. പുതിയ ഒരു കര്‍മ്മ മേഖലയില്‍ പ്രവേശിക്കുന്നതിന് നിങ്ങള്‍ക്ക് അവസരമുണ്ടാകുകയും അതിലൂടെ വളരെ അവിചാരിത നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്‌തേക്കാം.


ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) 


ചിങ്ങക്കൂറുകാർക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകണമെന്നില്ല. നിങ്ങൾക്ക് അശ്രദ്ധയും ആലോചനക്കുറവും കാരണം ധനനഷ്ടങ്ങളും തടസ്സങ്ങളും ഉണ്ടായേക്കാം. സാമ്പത്തികമായി ഈ വാരം പൊതുവെ വളരെ സൂക്ഷിച്ചു പോകേണ്ട കാലമാണെന്നതാണ് ശ്രദ്ധിക്കണം.


കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)


എല്ലാം കൊണ്ടും നിങ്ങൾക്ക് ഗുണകരമായ ഒരു ആഴ്ചയാണിത്. കന്നിക്കൂറുകാരെ തേടി അവിചാരിതമായ നേട്ടങ്ങള്‍ പലതും ഉണ്ടായിരിക്കും. പുതിയ പ്രവര്‍ത്തന മേഖലയിലെ നേട്ടങ്ങള്‍ വര്‍ദ്ധിക്കും.കര്‍മ്മരംഗത്ത് നേട്ടങ്ങളും പുരോഗതിയും ഉണ്ടാകും.നൂതന സംരംഭങ്ങളിലൂടെ നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം


തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)


തുലാക്കൂറുകാർക്ക് ആകെ മൊത്തത്തിൽ ധനപരമായി പ്രതികൂലാവസ്ഥ പലതും ഉണ്ടാകും. നിങ്ങൾ കച്ചവടക്കാരാണെങ്കിൽ പല വിധത്തിലും ധനനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. പുതിയ മേഖലയില്‍ പ്രവേശിക്കുന്നവര്‍ വളരെ സൂക്ഷിക്കണം. അവിചാരിത സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവാം, കര്‍മ്മപരമായ പ്രതികൂലാവസ്ഥ ഇവ അനുഭവപ്പെടാനിടയുണ്ട്.


 
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)


വൃശ്ചികക്കൂറുകാർക്ക് നിലവിൽ വളരെ അനുകൂലമായ അവസ്ഥ ഉണ്ടാകും. ധനപരമായ നേട്ടങ്ങള്‍ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്  ഉണ്ടാകും. നൂതനമായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിങ്ങൾക്ക് 
 സാധിക്കുന്നതാണ്. ഏതു കാര്യവും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. നിങ്ങളുടെ ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.


ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)- 


ധനുക്കൂറുകാർക്ക് പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ സാമ്പത്തിക നില ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ അന്വേഷിക്കും. പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റിയേക്കാം. എല്ലാവിധ കച്ചവടങ്ങളിലും അപ്രതീക്ഷിതമായ പലവിധ തടസ്സങ്ങളും പ്രതികൂലാവസ്ഥയും ഉണ്ടായേക്കാം. ശ്രദ്ധിക്കുക


മകരക്കൂറ് 


മകരക്കൂറുകാർക്ക് അവിചാരിതമായ പ്രതികൂലാ വസ്ഥകള്‍ ഉണ്ടാകും. കച്ചവടങ്ങളില്‍ പലവിധ വിഷമസ്ഥിതി കള്‍ അനുഭവപ്പെടും. ധനപരമായ പ്രതിസന്ധികള്‍ പലപ്പോഴും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും കാണുന്നു. മകരക്കൂറുകാര്‍ ഈയവസരത്തില്‍ എല്ലാ കാര്യങ്ങളും വളരെയധികം ശ്രദ്ധിച്ചുതന്നെ നടത്തുക.


കുംഭക്കൂറ് 


മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങും. അതിലൂടെ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സാധിക്കുന്നതുമാണ്. അവിചാരിത ധനനേട്ടങ്ങള്‍ വന്നുചേരും.സാമ്ബത്തികമായി ചില നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. 


മീനക്കൂറ് 


പൊതുവെ ഗുണദോഷ സമ്മിശ്രമായ സാമ്ബത്തികസ്ഥിതിയായിരിക്കും മീനക്കൂറുകാർക്ക്. നിങ്ങൾക്ക് ചില കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാകും. പലതരത്തിലും കര്‍മ്മ രംഗത്ത് നേട്ടങ്ങള്‍ വന്നുചേരും. കച്ചവടക്കാര്‍ക്കാണെങ്കിൽ ധനലാഭം വന്നു ചേരുന്നതാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവർക്ക് അതീവ ശ്രദ്ധ വേണം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.