ജ്യോതിഷം പ്രകാരം ഓഗസ്റ്റ് 18ന് ശുക്രൻ ഉദയം ചെയ്യും. ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. ഇത് വഴി ചില രാശിക്കാര്‍ക്ക് ഭാഗ്യം തെളിയും.  നാല് രാശിക്ക് ഈ സമയം ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. അവർ ആരൊക്കെയാണെന്ന് പരിശോധിക്കാം.ശുക്രന്‍ ഒരു വ്യക്തിയുടെ ജാതകത്തില്‍ ഉദയം കൊണ്ടാൽ അയാള്‍ക്ക് സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാവില്ല. ജീവിതത്തില്‍ ഒരിക്കലും  പ്രശ്നങ്ങള്‍ നേരിടേണ്ടിവരില്ല. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. ജ്യോതിഷ പ്രകാരം ഓഗസ്റ്റ് 18-ന് രാവിലെ 5.21ന് ശുക്രന്‍ ഉദിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


ശുക്രന്റെ ഉദയം വഴി മേട രാശിക്കാരുടെ പ്രണയ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത്, വൈകാരികത നിങ്ങൾക്ക് പൊതുവേ അനുഭവപ്പെടാം. ചെറിയ കാര്യങ്ങളില്‍ വിഷമിച്ചേക്കാം. ഈ സമയത്ത് ബന്ധങ്ങളില്‍ ചില പ്രശ്‌നങ്ങള്ളും നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരാം. ആരോഗ്യം മികച്ചതായിരിക്കുമെങ്കിലും അപകടങ്ങളെ കരുതിയിരിക്കണം.


മിഥുനം


മിഥുന രാശിക്കാര്‍ക്ക് ശുക്രൻറെ ഉദയം അത്ര അനുകൂലമല്ല. ബാങ്ക് ബാലന്‍സില്‍ കുറവുണ്ടായേക്കാം. കുടുംബ ഉത്തരവാദിത്തങ്ങള്‍ വഴി ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. ഈ കാലയളവില്‍ ഊഹം
ലോട്ടറി മുതലായവയില്‍ നിന്നും വിട്ടുനില്‍ക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പ്രണയബന്ധങ്ങളില്‍ പിരിമുറുക്കമോ പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസമോ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.


തുലാം


ശുക്രന്റെ ഉദയം തുലാം രാശിക്കാര്‍ക്ക് ദോഷകരമാകും. നിങ്ങളുടെ ജാതകത്തിന്റെ പത്താം ഭാവത്തിലായിരിക്കും ശുക്രന്‍ അസ്തമിക്കുന്നത്. ജോലിയില്‍ വളരെയധികം അധ്വാനിക്കേണ്ടതായി വന്നേക്കാം ജീവിതത്തിൽ പല അനാവശ്യമായ ടെന്‍ഷനുകളും നിങ്ങൾക്ക് മുന്നിലെത്തും. സമാധാനം ഒരു തരത്തിലും ഉണ്ടാകില്ല. ചില പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. സാമ്പത്തിക നഷ്ടം ഇക്കാലയളവിൽ പ്രതീക്ഷിക്കാം. പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഇപ്പോൾ എടുക്കരുത്. ജോലികള്‍ സമാധാനപരമായി ചെയ്യാന്‍ ശ്രമിക്കണം.


വൃശ്ചികം


വൃശ്ചിക രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ ശുക്രൻറെ ഉദയം പ്രതികൂലമായി ബാധിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഈ കാലയളവില്‍  നേരിടേണ്ടിവരും. ബിസിനസ്സില്‍ പണം കുരുങ്ങാം. നിക്ഷേപത്തിന് മുമ്പ് നന്നായി ചിന്തിക്കണം. ചെലവ് കൂടുന്നത് വഴി മനസ്സ് അസ്വസ്ഥമായിരിക്കും. ഇതോടൊപ്പം ഗാര്‍ഹിക ചെലവുകളും വർധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.