Astro Changes: ഓഗസ്റ്റ് 18 മുതല്‍ ഭാഗ്യം തെളിയുന്ന 5 രാശിക്കാരിൽ നിങ്ങളുണ്ടോ? ഇതാ ഫലങ്ങൾ
ഏതൊക്കെ രാശിക്കാർക്കാണ് ഗുണം ചെയ്യുന്നതെന്ന് പരിശോധിക്കാം, ആരൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം
മേടം
ചൊവ്വ സംക്രമം മേടം രാശിക്കാര്‍ക്ക് വളരെ അധികം ശുഭകരമാണ്.നിങ്ങളുടെ ശത്രു ശല്യം പൂർണമായി ഇക്കാലയളവിൽ മാറും. ചിലപ്പോഴെങ്കിലും നിങ്ങൾ അക്രമാസക്തനും ദേഷ്യക്കാരനും ആയേക്കാം. അതിനാല്‍ കോപം നിയന്ത്രിക്കുക.നിയമപരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ചൊവ്വ സംക്രമണം നല്ലതായിരിക്കും. നിങ്ങളുടെ ബിസിനസ്സില്‍ വളര്‍ച്ചയുടെ സൂചനകള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് മികച്ചതായിരിക്കും.കരിയര്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പുരോഗമിക്കും. ബിസിനസ്സ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം നല്ലതാണ്. വീടിന്റെ അന്തരീക്ഷം അസ്വസ്ഥമാകാം.വീട്ടില്‍ നിന്ന് മാറി താമസിക്കുന്നവര്‍ക്ക് ഈ സമയത്ത് കുടുംബത്തിലെത്താനാകും.
കര്‍ക്കിടകം
കര്‍ക്കടക രാശിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വയുടെ സംക്രമണം വളരെ ശുഭകരമാണ്. ഈ സമയം അനുകൂലമായിരിക്കും. പഠനത്തിന് ഗുണകരമാകുന്ന കാലമാണ്. മത്സര പരീക്ഷയ്ക്കോ ഉപരിപഠനത്തിനോ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശുഭ വാര്‍ത്തകള്‍ ലഭിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും. ഏത് ജോലിയും ഉത്സാഹത്തോടെ ചെയ്യാന്‍ കഴിയും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം വളരെ നല്ലതാണ്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. സാമൂഹികമായി ശക്തരാകും. പുതിയ ആളുകളെ പരിചയപ്പെടാനാകും. പിതാവിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ എതിരാളികളെ ജയിക്കാനാകും. വായ്പയും മറ്റും എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. കടക്കെണിയിലായവര്‍ക്ക് കടത്തില്‍ നിന്ന് മോചനം ലഭിക്കും.ചില രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഈ സമയം ആശ്വാസം ലഭിക്കും
ധനു
ധനു രാശിക്കാരുടെ കരിയറില്‍ ചൊവ്വയുടെ സംക്രമണം വളരെയധികം സഹായിക്കും. നിങ്ങളുടെ കരിയര്‍ മെച്ചപ്പെടും. ജോലിയിലുള്ളവര്‍ക്ക് ഈ സമയത്ത് നല്ല ഓഫര്‍ ലഭിക്കാന്‍ സാധ്യത.ആത്മവിശ്വാസവും ഊര്‍ജവും നിങ്ങളില്‍ കാണപ്പെടും.നിങ്ങളുടെ അമ്മയുടെ പൂര്‍ണ പിന്തുണ ലഭിക്കും.ജോലിത്തിരക്ക് കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞേക്കില്ല. ബിസിനസ്സില്‍ പുരോഗതിക്ക് നല്ല സമയമാണ്. ധനു രാശിക്കാര്‍ ഈ കാലയളവില്‍ വളരെ ഊര്‍ജ്ജസ്വലരായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...