Lakshmi Puja on Friday: ഹൈന്ദവ വിശ്വാസമനുസരിച്ച് സമ്പത്തിന്‍റെ ദേവിയായാണ് ലക്ഷ്മിദേവിയെ കണക്കാക്കുന്നത്. അതിനാല്‍ എല്ലാ ആരാധനകളിലും പൂജകളിലും ലക്ഷ്മി ദേവിയെ  പ്രത്യേകം സ്മരിക്കുന്നു.  ലക്ഷ്മിദേവിയുടെ കൃപ ഉണ്ടെങ്കില്‍ ജീവിതത്തിൽ സമ്പത്തുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Photos and Vastu: പൂര്‍വ്വികരുടെ ചിത്രങ്ങള്‍ വീട്ടില്‍ വയ്ക്കാറുണ്ടോ, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക


ഹൈന്ദവ വിശ്വാസമനുസരിച്ച്  ഓരോ ദിവസവും ഓരോ ദേവീ ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് വെള്ളയാഴ്ച  ദിവസം ലക്ഷ്മി ദേവിയെയാണ് പൂജിക്കുന്നത്.  ലക്ഷ്മിദേവിയുടെ വാസമുള്ള വീട്ടിൽ എപ്പോഴും സമ്പത്തും ഐശ്വര്യവും സമാധാനവും സന്തോഷവും വർഷിക്കപ്പെടും. നിങ്ങളുടെ ഭവനത്തിലും  ലക്ഷ്മിദേവിയുടെ അനുഗ്രഹം വേണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ ഇതിന്  സഹായിയ്ക്കും. 


Also Read:  Parama Ekadashi 2023: ശനിയുടെ അശുഭ പ്രഭാവം അകറ്റാം, പരമ ഏകാദശിയിൽ ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കാം


ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരോ ഏറെ അധ്വാനിച്ചിട്ടും ഫലം കാണാതെ ദാരിദ്ര്യജീവിതം നയിക്കുന്നവരോ ആണ് നിങ്ങള്‍ എങ്കില്‍ വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പ്രത്യേകം ആരാധിച്ച്  അനുഗ്രഹം നേടാം. ലക്ഷ്മിദേവിയുടെ കൃപയാല്‍ നിങ്ങള്‍ക്ക് സമ്പത്തും പുരോഗതിയും നേടുവാന്‍  സാധിക്കും.  


ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കാന്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ എന്താണ് ചെയ്യേണ്ടത്?  അറിയാം 


1.  ലക്ഷ്മിദേവിയുടെ പ്രിയപ്പെട്ട പുഷ്പമാണ് താമര. ദേവിയെ പ്രസാദിപ്പിക്കാന്‍ വെള്ളിയാഴ്ച രാവിലെ കുളിച്ച് ദേവിയെ ആരാധിക്കുക. ലക്ഷ്മിയുടെ വിഗ്രഹത്തിന് മുന്നിൽനിന്ന് ശ്രീ സൂക്തം വായിക്കുക.  പൂജ സമയത്ത് താമരപ്പൂവ് സമര്‍പ്പിക്കാന്‍ മറക്കരുത്. വെള്ളിയാഴ്ച പിങ്ക് അല്ലെങ്കില്‍ വെള്ള വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കുക. 


2. വെള്ളിയാഴ്ച അവിവാഹിതരായ 3 പെൺകുട്ടികളെ വീട്ടിലേക്ക് ക്ഷണിക്കുകയും അവർക്ക് പായസം നൽകുകയും, ദക്ഷിണയും മഞ്ഞ വസ്ത്രവും നൽകി അവരെ യാത്രയാക്കുകയും ചെയ്യുക. ഇത് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കും.   
 
3. സാമ്പത്തിക പ്രശ്‌നങ്ങളിൽ ബുദ്ധിമുട്ടുകയാണ് എങ്കില്‍  വെള്ളിയാഴ്‌ച കറുത്ത ഉറുമ്പിന് പഞ്ചസാര നല്‍കുന്നത്  ഉചിതമാണ്. ഇത് നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാകാന്‍ സഹായിയ്ക്കും. ഇത്തരത്തില്‍ തുടർച്ചയായി 11 വെള്ളിയാഴ്ചകളില്‍ ചെയ്യണം.


4. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ, വെള്ളിയാഴ്ച പായസം സമര്‍പ്പിക്കുക. വെള്ളിയാഴ്ച ദിവസം  ദേവിക്ക് പാലും പാലുപയോഗിച്ചുള്ള വെളുത്ത മധുരപലഹാരങ്ങളും സമർപ്പിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കുകയും ഭക്തരുടെ മേല്‍ അനുഗ്രഹം വര്‍ഷിക്കുകയും ചെയ്യുന്നു.  


5.  സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ വെള്ളിയാഴ്ച വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മധുരമുള്ള തൈര് കഴിച്ച് പുറത്തിറങ്ങുക. ഇത് നിങ്ങളുടെ ജോലിയിലെ തടസ്സങ്ങൾ ഇല്ലാതാക്കും.  


6. സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ വെള്ളിയാഴ്ച രാത്രി സമയത്ത്  അഷ്ടലക്ഷ്മിയെ ആരാധിക്കാം. രാത്രിയിൽ അഷ്ടലക്ഷ്മിക്ക് മുന്നിൽ അഗര്‍ബത്തി കത്തിച്ച് ചുവന്ന റോസാപ്പൂക്കൾ സമർപ്പിക്കുക. ഇതുകൂടാതെ ചുവന്ന നിറത്തിലുള്ള പുഷ്പമാലയും അഷ്ടലക്ഷ്മിക്ക് സമർപ്പിക്കണം. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക  പ്രശ്നങ്ങള്‍ മാറിക്കിട്ടും. 
  
എന്നാല്‍, ലക്ഷ്മി ദേവിയ്ക്ക് സമര്‍പ്പിച്ചിരിയ്ക്കുന്ന ദിവസമായ വെള്ളിയാഴ്ച്ച ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അവയെക്കുറിച്ച് അറിയാം 


1.  വീടിന്‍റെ വടക്ക്  ദിശ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കാരണം  വടക്ക് ദിശ  ലക്ഷ്മിദേവിയുടെയും കുബേരന്‍റെയും വാസ സ്ഥലമാണ്. വെള്ളിയാഴ്ച പ്രത്യേക പൂജയ്ക്ക് മുന്‍പായി  വീടും പരിസരവും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.


2.  ഒരു സ്ത്രീയേയും ഒരിക്കലും അപമാനിക്കാൻ പാടില്ല, കൂടാതെ, വെള്ളിയാഴ്ച വെള്ളിയാഴ്ച മദ്യം, മാംസം എന്നിവ കഴിക്കാൻ പാടില്ല, ഇങ്ങനെ ചെയ്താൽ ലക്ഷ്മീദേവിയുടെ കോപത്തിന് ഇരയാകേണ്ടി വന്നേക്കാം.


3. വെള്ളിയാഴ്‌ച ദിവസം ആര്‍ക്കും പഞ്ചസാര  കടമായി നൽകരുത്. ജ്യോതിഷ പ്രകാരം, പഞ്ചസാര ശുക്രന്‍  ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു, ശുക്രൻ ഭൗതിക സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും അധിപനായി കണക്കാക്കപ്പെടുന്നു. അതിനാൽ, കടത്തിന് പഞ്ചസാര നൽകുന്നത് ശുക്ര പക്ഷത്തെ ദുർബലമാക്കുകയും നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരുകയും ചെയ്യുന്നു.


4. വെള്ളിയാഴ്ചയാണ് ലക്ഷ്മി ദേവി ഭക്തരുടെ വീട്ടിൽ പ്രവേശിക്കുന്നത് എന്നാണ് വിശ്വാസം.  അതിനാല്‍, വെള്ളിയാഴ്ച വീട് ഏറ്റവും വൃത്തിയായി സൂക്ഷിക്കണം. വീട്ടിലെ പൂജാമുറി, അടുക്കള തികച്ചും വൃത്തിയുള്ളതായിരിക്കണം. രാത്രി ഉറങ്ങുന്നതിന് മുന്‍പ് പാത്രങ്ങള്‍ കഴുകി അടുക്കള വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. 



നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം


   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.