ജ്യോതിഷ വിശ്വാസ പ്രകാരം, ഓരോ ​ഗ്രഹവും നിശ്ചിത സമയത്ത് രാശി മാറുന്നു. ​ഗ്രഹങ്ങൾ നിശ്ചിത സമയങ്ങളിൽ രാശിമാറുന്നത് 12 രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്താറുണ്ട്. ചില രാശിക്കാർക്ക് ഇത് ചില സമയങ്ങളിൽ ​ഗുണം ചെയ്യുമ്പോൾ മറ്റ് ചില രാശിക്കാർക്ക് ദോഷം ചെയ്യുന്നു. വലിയ ​ഗ്രഹങ്ങളുടെ രാശിമാറ്റമാണ് ഒക്ടോബറിൽ നടക്കാൻ പോകുന്നത്. ഇതിൽ ഏറ്റവും നിർണായകം ചന്ദ്രന്റെ രാശിമാറ്റമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദീപാവലിക്ക് മുൻപായി ചന്ദ്രൻ ഇടവം രാശിയിൽ പ്രവേശിക്കും. ഒക്ടോബർ 19ന് ആണ് ചന്ദ്രൻ ഇടവത്തിൽ പ്രവേശിക്കുന്നത്. ഇടവം രാശിയിൽ നിലവിൽ വ്യാഴം തുടരുകയാണ്. ചന്ദ്രനും വ്യാഴവും ഇടവത്തിൽ ചേരുന്നതോടെ ​ഗജകേസരി യോ​ഗം സൃഷ്ടിക്കും. ഏതെല്ലാം രാശിക്കാർക്കാണ് ​ഗജകേസരി യോ​ഗം ​ഗുണം ചെയ്യുന്നതെന്ന് അറിയാം.


മിഥുനം: ചന്ദ്രന്റെ രാശിമാറ്റം മിഥുനം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കും. ചന്ദ്രനും വ്യാഴവും ചേരുന്ന ​ഗജകേസരി യോ​ഗത്തിലൂടെ മിഥുനം രാശിക്കാർക്ക് നല്ല സമയമാണ്. വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. ഒക്ടോബർ 19ന് വൈകിട്ട് ചന്ദ്രൻ ഇടവം രാശിയിൽ പ്രവേശിക്കും. ഒക്ടോബർ 21 വരെ ഇടവം രാശിയിൽ തുടരും. ഇതിന് ശേഷം മിഥുനം രാശിയിലേക്ക് മാറും.


ALSO READ: മണി പ്ലാന്റ് വളർത്തുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്; ​ഗുണത്തിന് പകരം ദോഷം


മകരം: മകരം രാശിക്കാർക്ക് ​ഗജകേസരി യോ​ഗത്തിലൂടെ അത്ഭുതകരമായ വളർച്ചയുണ്ടാകും. ജീവിതത്തിൽ ഉയ‍ർച്ചയുണ്ടാകും. മകരം രാശിക്കാർക്കാണ് ​ഗജകേസരി യോ​ഗത്തിന്റെ ​ഗുണം കൂടുതൽ ലഭിക്കുക. കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വർധനവ് ഉണ്ടാകും. ബിസിനസുകാർക്ക് ലാഭം ഉണ്ടാകും. ഓ​​ഹരി വിപണിയിൽ നിക്ഷേപിക്കുന്നവർക്ക് നേട്ടം ഉണ്ടാകും.


കന്നി: ​ഗജകേസരി യോ​ഗത്തിലൂടെ കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. കന്നി രാശിക്കാർക്കൊപ്പം എപ്പോഴും ഭാ​ഗ്യം ഉണ്ടാകും. എന്തുകാര്യവും ശുഭകരമായി പൂർത്തിയാക്കും. ഈ സമയത്ത് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറും. സാമ്പത്തിക പ്രതിസന്ധികൾ മാറും. ബിസിനസ് ആരംഭിക്കാൻ മികച്ച സമയമാണ്. പുതിയ വാഹനം, വസ്തു എന്നിവ വാങ്ങാൻ സാധ്യത.


Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.