Gajalaxmi Rajayoga: ജ്യോതിഷത്തിൽ വ്യാഴത്തിനെ ദേവന്മാരുടെ ഗുരു എന്നാണ് കണക്കാക്കുന്നത്. വ്യാഴത്തിന്റെ സഞ്ചാര മാറ്റം സംഭവിക്കുമ്പോഴോ അല്ലെങ്കിൽ രാശിമാറുമ്പോഴോ  അതിന്റെ പ്രഭാവം എല്ലായിടത്തും ഉണ്ടാകും. വ്യാഴം ഇപ്പോൾ മീനരാശിയിൽ വക്രഗതിയിൽ നീങ്ങുകയാണ് അതിനി അതായത് നവംബർ 24 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.  ഇതിന്റെ ഫലമായി ഗജലക്ഷ്മി രാജയോഗം രൂപപ്പെടും.ഇത് ഈ 3 രാശിക്കാർക്ക് തൊഴിൽ, ബിസിനസ് രംഗത്ത് വൻ പുരോഗതി നൽകും. ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം


കുംഭം (Aquarius): ഗജലക്ഷ്മീ രാജയോഗം ഉണ്ടാകുന്നതു വഴി കുംഭ രാശിക്കാർക്ക് തൊഴിലിലും ബിസിനസിലും നല്ല വിജയം നേടാനാകും. ഈ സമയത്ത് ഇവർ ബിസിനസിൽ നിന്നും നല്ല രീതിയിൽ പണം സമ്പാദിക്കും. കൂടാതെ ഈ മേഖലയിൽ വൻ പുരോഗതിയും ഉണ്ടാക്കും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും. അവർക്ക് ഏത് പരീക്ഷയിലും വിജയം നേടാനാകും. വ്യാഴം കുംഭ രാശിയുടെ രണ്ടാം ഭാവത്തിലാണ് സഞ്ചരിക്കാൻ പോകുന്നത്.  അതുമൂലം പെട്ടെന്ന് ധനലാഭമുണ്ടാകും. പങ്കാളിത്ത ജോലികളിൽ വിജയസാധ്യത ഒപ്പം ഈ സമയത്ത് വിദേശയാത്രയ്ക്കും സാധ്യത.


മിഥുനം (Gemini): ഗജലക്ഷ്മീ രാജയോഗത്തിലൂടെ മിഥുന രാശിക്കാർക്കും ലഭിക്കും വൻ ആനുകൂല്യങ്ങൾ. ഈ സമയത്ത് ഈ രാശിക്കാർക്ക് ബഹുമാനവും ആദരവും ലഭിക്കും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് നല്ല സമയമായിരിക്കും. വ്യാഴം മിഥുന രാശിയുടെ പത്താം ഭാവത്തിലാണ് സഞ്ചരിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് നിങ്ങൾക്ക് ബിസിനസിൽ നല്ല ധന സമ്പാദനം നടത്താം. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഈ സമയം അനുകൂലമാണ്. വ്യാഴത്തിന്റെ സ്വാധീനം കൊണ്ട് ഏറെ നാളായി തുടരുന്ന പ്രശ്‌നങ്ങൾക്ക്  അവസാനമുണ്ടാകും. നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം ഒരു സ്ഥാനം ലഭിക്കുക വളരെ എളുപ്പമാണ്.


Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


കർക്കടകം (Cancer): വ്യാഴത്തിന്റെ നേർച്ചലനം മൂലം രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം കർക്കടക രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഈ സമയത്ത് നിങ്ങൾക്ക് കുടുംബത്തോടൊപ്പം ഏതെങ്കിലും അമ്പലങ്ങളിൽ ദർശനത്തിന് അവസരം ലഭിക്കും. കൂടാതെ യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് മികച്ച അവസരങ്ങൾ ലഭിക്കും. ഈ സമയത്ത് വ്യാഴം കർക്കടക രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. അതിനാൽ നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. ബിസിനസുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് സാധ്യത. ഇതിലൂടെ നിങ്ങൾക്ക് വൻ ആനുകൂല്യങ്ങൾ നേടാനാകും.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ