Guru Shukra Yuti: വ്യാഴ-ശുക്ര സംഗമത്തിൽ ഗജലക്ഷ്മീ രാജയോഗം; ഇക്കൂട്ടർക്ക് 2024 ൽ സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനവും
Gajalaxmi Rajyoga 2024: ജ്യോതിഷം അനുസരിച്ച് ഈ മാസം അവസാനം അതായത് ഡിസംബർ 31 ന് വ്യാഴം നേരിട്ട് മേടത്തിൽ പ്രവേശിച്ച ശേഷം 2024 മെയ് 1 ന് ഇടവ രാശിയിലേക്ക് സംക്രമിക്കും.
Guru Shukra Yuti: ഡിസംബർ 31 ന് വ്യാഴം നേരിട്ട് മേടത്തിൽ പ്രവേശിച്ച ശേഷം 2024 മെയ് 1 ന് ഇടവ രാശിയിലേക്ക് സംക്രമിക്കും. തുടർന്ന് മെയ് 19 ന് ശുക്രൻ ഇടവത്തിൽ സംക്രമിക്കും. ഇങ്ങനെ ഇടവ രാശിയിൽ വ്യാഴവും ശുക്രനും കൂടിച്ചേർന്ന് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇത് ചില രാശിക്കാർക്ക് രാജയോഗം വരെ നൽകും. ഇവരുടെ ബാങ്ക് ബാലൻസ് വർധിക്കും. ആ രാശികൾ ഏതൊക്കെയെന്ന് നോക്കാം...
Also Read: ലക്ഷ്മീ ദേവിയുടെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും അപാര ധനനേട്ടം!
മേടം (Aries): ഗജലക്ഷ്മീ രാജയോഗം മേട രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ സമയം ആരോഗ്യം മെച്ചപ്പെടും, പിതാവിൽ നിന്നും ഗുരുവിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങൾ ഒരു പുതിയ വീടോ വസ്തുവോ വാങ്ങാൻ സാധ്യതയുണ്ട്.
കർക്കിടകം (Cancer): കർക്കിടക രാശിക്കാരുടെ ആശയവിനിമയ കഴിവുകൾ ഗജലക്ഷ്മി രാജയോഗത്തിലൂടെ നല്ല രീതിയിൽ മെച്ചപ്പെടും. വ്യക്തിജീവിതത്തിനുപുറമെ പ്രൊഫഷണൽ ജീവിതത്തിലും നിങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങൾ ഉണ്ടാകും. ഏത് നിക്ഷേപത്തിൽ നിന്നായാലും നിങ്ങൾക്ക് ലാഭം ഉണ്ടാകും. നിങ്ങൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. 2024 വിദ്യാർത്ഥികൾക്ക് വളരെ നല്ലതായിരിക്കും.
Also Read:
ചിങ്ങം (Leo): ഗജലക്ഷ്മി രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് പുതുവർഷത്തിൽ ഒരു പുതിയ വരുമാന മാർഗ്ഗം തുറക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമാകും. 2024 ന്റെ തുടക്കത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതും ഇല്ലാതാകും. ഗജലക്ഷ്മി രാജയോഗം നിങ്ങളുടെ ഭാഗ്യം മാറ്റാൻ കഴിയും. നിങ്ങൾ ഒരു ജോലി അന്വേഷിക്കുകയാണെങ്കിൽ പുതുവർഷത്തിന്റെ ആദ്യ മാസങ്ങളിൽ നിങ്ങൾക്ക് നല്ല ഒരു കമ്പനിയിൽ നിന്ന് അടിപൊളി പാക്കേജിന്റെ ഒരു കോൾ ലഭിക്കും. നിങ്ങളുടെ ബാങ്ക് ബാലൻസും വർദ്ധിക്കും.
തുലാം (Libra): ഗജലക്ഷ്മി രാജയോഗം നിങ്ങളെ ഓരോ ഘട്ടത്തിലും പിന്തുണയ്ക്കും. വീടിന്റെ അന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കും. മാതാപിതാക്കൾ കുട്ടികളുമായി നല്ല സമയം ചെലവഴിക്കും. ഈ രാശിയിലുള്ളവർ ദീർഘകാലം ഏതെങ്കിലും മത്സരപരീക്ഷയ്ക്ക് ഇരുന്നാൽ നിങ്ങൾക്ക് അതിൽ വിജയം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.