Guru Gochar In April 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ ശുഭകരമായ ഫലങ്ങൾ മൂലം നിരവധി രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അതിന്റെ ശുഭഫലം പല രാശിക്കാരുടെയും ജീവിതത്തിൽ കാണപ്പെടും. ഇവയിൽ ഉൾപ്പെടുന്ന ഒന്നാണ് ഗജലക്ഷ്മി രാജയോഗം. 2023 ഏപ്രിൽ 22-ന്, മേടരാശിയിൽ വ്യാഴത്തിന്റെ സംക്രമണം ഗജലക്ഷ്മിയോഗം സൃഷ്ടിക്കും. ഈ സമയത്ത് പല രാശിക്കാരുടെയും ഭാഗ്യം തെളിയും. ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നതെങ്ങനെയെന്നും രാശികളിൽ അതിന്റെ സ്വാധീനം എങ്ങനെയുണ്ടാകുമെന്നും നമുക്കറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 5 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ!


ഗജലക്ഷ്മി രാജയോഗം എങ്ങനെ രൂപപ്പെടുന്നു


ജ്യോതിഷ പ്രകാരം മേടത്തിലേക്കുള്ള വ്യാഴത്തിന്റെ രാശിമാറ്റം പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭ ഫലങ്ങൾ ഉണ്ടാക്കും. അത്തരം ചില യാദൃശ്ചികതകൾ മൂലമാണ് ഗജലക്ഷ്മീ രാജയോഗം ഉണ്ടാകുന്നത്. അത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിലേക്ക് പ്രവേശിക്കും.  ഇവിടെ ചന്ദ്രൻ ഇതിനകമുണ്ട്.  അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ സംക്രമം ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗം ചില രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും.  പ്രത്യേക നേട്ടങ്ങൾ ലഭിക്കുന്ന ആ രാശികൾ ഏതൊക്കെയെന്ന് അറിയാം...


ധനു (sagittarius):  മേടം രാശിയിൽ രൂപം കൊള്ളുന്ന ഗജലക്ഷ്മി രാജയോഗത്തിന്റെ ഫലം ധനു രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ഈ സമയത്ത് ഇവർക്ക് ജോലി, ബിസിനസ്സ് എന്നിവയിൽ പ്രത്യേക വിജയം ഉണ്ടാകും. ഭാഗ്യം മാറ്റുന്നതിലൂടെ വരുമാനവും വർദ്ധിക്കും.  കരിയറിൽ പുരോഗതി ദൃശ്യമാകും. വിവാഹത്തിനുള്ള അവസരങ്ങൾ വന്നുചേരും. 


Also Read: 


മേടം (Aries):  ജ്യോതിഷ പ്രകാരം ഗജലക്ഷ്മി രാജയോഗം ഈ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. കാരണം ഈ രാശിയിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്.  ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുകയും എല്ലാ മേഖലകളിലും പുരോഗതിയും ഉന്നതിയും ഉണ്ടാവും. ജോലിയിൽ പ്രമോഷൻ, കുടുംബത്തിൽ സന്തോഷം എന്നിവയുണ്ടാകും.  കുടുംബത്തിൽ ബഹുമാനം വർദ്ധിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും.


മിഥുനം (Gemini):  ഈ രാജയോഗം മൂലം മിഥുന രാശിക്കാർക്ക് കണ്ടകശനി അവസാനിക്കും. മിഥുന രാശിക്കാർ ശനിയുടെ ദുഷ്ട ദൃഷ്ടിയിൽ നിന്നും മുക്തരാകും. ഈ സമയത്ത് ദേവഗുരു ബൃഹസ്പതിയുടെ കൃപ നിലനിൽക്കും. സമ്പത്തിൽ വർദ്ധനവുണ്ടാകും, ബിസിനസ്സിൽ ധനലാഭത്തിന് സാധ്യത. എല്ലാ മേഖലയിലും വിജയക്കൊടി പാറിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.