Gajlaxmi Rajyoga 2023: വേദ ജ്യോതിഷ പ്രകാരം, ശുക്രൻ സന്തോഷം, സമ്പത്ത്, ആഡംബരം, സ്നേഹം എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. 2023 ഓഗസ്റ്റ് 7-ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിച്ചു. ശുക്രന്റെ സംക്രമണം കാരണം അപൂർവമായ ഗജലക്ഷ്മി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ യോഗം ചില രാശിക്കാർക്ക് അപാരമായ ഭാഗ്യവും സമൃദ്ധിയും നൽകും. 2023 ഒക്‌ടോബർ 2 വരെ ഈ രാശിക്കാരുടെ ഭാഗ്യം ശോഭിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം - കർക്കടകത്തിൽ ശുക്രൻ സംക്രമിച്ചതോടെ മിഥുന രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാകുന്നത്. ഗജലക്ഷ്മീ രാജയോഗത്തിന്റെ സ്വാധീനത്താൽ നിങ്ങളുടെ ജീവിതത്തിലും സാമ്പത്തിക സ്ഥിതിയിലും പുരോഗതിയുണ്ടാകും. ‌നിക്ഷേപങ്ങളിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധിക്കും.


കർക്കടകം - കർക്കടക രാശിക്കാർക്ക് സ്വന്തം രാശിയിലെ ശുക്രന്റെ സംക്രമണം വളരെ ശുഭകരമാണ്. ഗജലക്ഷ്മി രാജയോഗം ധനലാഭം ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. കുടുംബജീവിതം സന്തോഷകരമാകും.


കന്നി - ശുക്രന്റെ കൃപയാൽ, കന്നിരാശിക്കാർക്ക് പുരോഗതിയുടെയും സാമ്പത്തിക നേട്ടവുമുണ്ടാകും. കരിയർ സാധ്യതകൾ ഉയരും. ദീർഘകാലമായി കാത്തിരുന്ന പ്രമോഷനും ലഭിക്കും. ബിസിനസ്സ് സംരംഭങ്ങളിൽ വിജയിക്കാനുള്ള സാധ്യതയുണ്ട്. ലാഭം വർദ്ധിക്കും. ലക്ഷ്മി ദേവിയുടെ അനു​ഗ്രഹമുണ്ടാകും.


തുലാം - കർക്കടകത്തിലെ ശുക്രന്റെ സംക്രമണം തുലാം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും സമൃദ്ധിയും നൽകും. ഒരു വലിയ ഇടപാടോ അവസരമോ വന്നേക്കാം, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വരുമാനത്തിൽ വർദ്ധനവുണ്ടാകാം. സമ്പത്ത് വർദ്ധിക്കും.


മകരം - മകരം രാശിക്കാർക്ക്, കർക്കടകത്തിലെ ശുക്രന്റെ സംക്രമണം ഭൗതിക സുഖങ്ങളിലും ആഡംബരങ്ങളിലും വർദ്ധനവുണ്ടാക്കും. കാലങ്ങളായി തുടരുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും ഇല്ലാതാകാൻ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.