ഏത് ശുഭകാര്യം ആരംഭിക്കുമ്പോഴും അതിന് ബുദ്ധിമുട്ടുകളില്ലാതെ നന്നായി നടക്കാൻ ഗണപതി ഭഗവാൻറെ സഹായം ആവശ്യമാണ്. വിഘ്ന നിവാരകനാണല്ലോ ഗണേശൻ അത് കൊണ്ട് തന്നെ വിഘ്നങ്ങളൊക്കെയും ഒഴിയാൻ ഗണപതിക്കാണ് ആദ്യം പൂജ കഴിക്കേണ്ടത്. ക്ഷേത്രങ്ങളിൽ ഒരു ദിവസം ആദ്യം തുടങ്ങുന്ന പൂജ ഗണപതി ഹോമമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒറ്റ തേങ്ങ മുതൽ ആയിരത്തി എട്ട് തേങ്ങ വരെയും കൊണ്ട് ഗണപതി ഹോമം ചെയ്യാം. അഷ്ട ദ്രവ്യ ഗണപതി ഹോമമാണ് ഏറെ പ്രസിദ്ധം ഉണങ്ങിയ കൊട്ട തേങ്ങയാണ് അത് എട്ടെണ്ണമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്,തേന്‍, ശര്‍ക്കര, അപ്പം, മലര്‍എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍.എലാം എട്ടിന്റെ അളവില്‍ ചേര്‍ത്തും ചിലര്‍ ചെയ്യുന്നു ഇത് അഷ്ട ദ്രവ്യ ഗണപതി ഹോമമാണ്. അതേസമയം ഒറ്റ തേങ്ങയിൽ ഗണപതി ഹോമം നടത്തുന്ന ക്ഷേത്രങ്ങളുമുണ്ട്.


Also Read: Lal Kitab Job Remedy: മനസിനിഷ്ടപ്പെട്ട ജോലി ലഭിക്കുന്നില്ലേ? ലാൽ കിതാബിലെ ഈ എളുപ്പവഴികൾ ഫലപ്രദം


ഒാരോ തവണയും പ്രത്യേകതകൾക്ക് അനുസരിച്ച് 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഹോമാഗ്നിയില്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഒരു ഭാഗം സമ്പാദം പ്രസാദമായി വിതരണം ചെയ്യാം.ഗണപതി ഹോമത്തിന്റെ പ്രസാദം ദക്ഷിണ നല്‍കി വാങ്ങാവുന്നതാണ്.


Also Read: മരിച്ചവരുടെ ഓർമ്മയ്ക്കായി ഒരിക്കലും അവരുടെ വസ്ത്രം ധരിക്കരുത്, കാരണം അറിയാം 


ജന്മനക്ഷത്തിനു മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്. കൂടാതെ മുക്കൂറ്റി,കറുക എന്നിവ കൊണ്ടുള്ള അർച്ചനയും ഏറെ വിശേഷമാണ്. ഒരു വഴിപാടും കഴിച്ചില്ലെങ്കിലും ആത്മാർഥമായുള്ള പ്രാർഥനകളും. വൃത്തിയുള്ള മനസ്സുമാണ് ഭഗവാന്  ഏറെ ഇഷ്ടം എന്നത് അറിഞ്ഞിരിക്കൂ.


ഗണപതിയുടെ ഇഷ്ടവഴിപാടുകള്‍:


ഗണപതി ഹോമം -വിഘ്‌ന നിവാരണത്തിനും ഐശ്വര്യത്തിനും
അപ്പം,അട,മോദകം -സമൃദ്ധിക്കും, ഐശ്വര്യത്തിനും തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍.
ഏത്തമിടുന്നത്-പ്രായശ്ചിത്തം, പാപപരിഹാരം
പുഷ്പാഞ്ജലി-ഐശ്വര്യലബ്ധി, വിദ്യാലാഭം
ചെമ്പരത്തിപ്പൂമാല-ശത്രു ദോഷത്തിന്
കറുകമാല-രോഗനിവാരണം, ഐശ്വര്യം, കാര്യസിദ്ധി


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.