Ganesh Chaturthi 2023: ഗണേശ ചതുർത്ഥി; ഗണപതിയെ ആരാധിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇതാണ്
Ganesh Utsav 2023: ഈ വർഷം ഗണേശോത്സവം സെപ്റ്റംബർ 18 ന് ആരംഭിച്ച് 28 ന് സമാപിക്കും. ഗണേശോത്സവത്തിന് ആളുകൾ ഗണപതി വിഗ്രഹങ്ങൾ അവരുടെ വീടുകളിൽ കൊണ്ടുവന്ന് 10 ദിവസം പൂജകളും ആരാധനകളും നടത്തുന്നു.
10 ദിവസം നീണ്ടുനിൽക്കുന്ന ഹിന്ദു ഉത്സവമായ ഗണേശ ചതുർത്ഥി ഉടൻ ആരംഭിക്കാൻ ഒരുങ്ങുകയാണ്. വിനായക് ചതുർത്ഥി എന്നും അറിയപ്പെടുന്ന ഗണേശ ചതുർത്ഥി ഗണപതിയുടെ ജനനവുമായി ബന്ധപ്പെട്ട ഉത്സവമായി രാജ്യമെമ്പാടും ആഘോഷിക്കുന്നു. ഈ ദിവസം ആളുകൾ ഗണപതി വിഗ്രഹങ്ങൾ അവരുടെ വീടുകളിൽ കൊണ്ടുവന്ന് 10 ദിവസം പൂജകളും ആരാധനകളും നടത്തുന്നു. ഈ വർഷം ഗണേശോത്സവം സെപ്റ്റംബർ 18 ന് ആരംഭിച്ച് 28 ന് സമാപിക്കും.
ശുഭ മുഹൂർത്തം: ദൃക് പഞ്ചാംഗമനുസരിച്ച്, ചതുർത്ഥി തിഥിയിൽ ഗണപതിയെ ആരാധിക്കുന്നത് ആരംഭിക്കാനുള്ള ശുഭമുഹൂർത്തം 2023 സെപ്റ്റംബർ 18-ന് ഉച്ചയ്ക്ക് 12:39-ന് ആരംഭിച്ച് 2023 സെപ്റ്റംബർ 19-ന് ഉച്ചയ്ക്ക് 01:43-ന് അവസാനിക്കും. സെപ്റ്റംബർ 28ന് ഗണേശ നിമഞ്ജനം നടക്കും. ഇതോടെ പത്ത് ദിവസത്തെ ഗണേശോത്സവത്തിന് സമാപനമാകും. ഗണപതി വിഗ്രഹത്തെ ആരാധിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അറിഞ്ഞിരിക്കാം.
ചെയ്യേണ്ടത്: 1.5 ദിവസം, 3 ദിവസം, 7 ദിവസം അല്ലെങ്കിൽ 10 ദിവസത്തേക്ക് ഭക്തർക്ക് ഗണപതി വിഗ്രഹം വീട്ടിൽ വച്ച് പൂജ നടത്താം. പത്ത് ദിവസത്തെ ഈ ആഘോഷത്തിൽ 16 ആചാരങ്ങൾ അനുഷ്ഠിക്കേണ്ടതുണ്ട്. ഗണപതി നിങ്ങളുടെ വീട്ടിൽ അതിഥിയായതിനാൽ ആദ്യം ഭക്ഷണമോ വെള്ളമോ പ്രസാദമോ നൽകണം. ഭക്‌തർ 'സാത്വിക' ഭക്ഷണം തയ്യാറാക്കി ആദ്യം ഗണപതി വിഗ്രഹത്തിൽ സമർപ്പിക്കണം. നിങ്ങൾ വീട്ടിൽ കൊണ്ടുവരുന്ന ഗണപതി വിഗ്രഹം കളിമണ്ണിൽ നിർമ്മിച്ചതാണെന്നും കൃത്രിമ മെറ്റാലിക് നിറം ഉപയോഗിച്ചിട്ടില്ലെന്നും ഉറപ്പാക്കുക. നിങ്ങളുടെ വീടിനടുത്ത് ജലാശയമില്ലെങ്കിൽ, നിങ്ങളുടെ വീട്ടിലെ ഗണപതി വിഗ്രഹം വലിയ പാത്രത്തിൽ വെള്ളം നിറച്ച് നിമഞ്ജനം ചെയ്യാം.
ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ: ഗണപതി വിഗ്രഹം വീട്ടിൽ കൊണ്ടുവന്ന ശേഷം ഉള്ളിയും വെളുത്തുള്ളിയും കഴിക്കുന്നത് ഒഴിവാക്കുക. ഗണപതി വിഗ്രഹത്തെ അവഗണിക്കരുത്. ഒരു കുടുംബാംഗം എപ്പോഴും ഗണപതിയോടൊപ്പം ഉണ്ടായിരിക്കണം. ആരതിയും പൂജയും പ്രസാദവും അർപ്പിക്കുന്നതിന് മുമ്പ് ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യരുത്. കാലതാമസം കൂടാതെ ശുഭ മുഹൂർത്തം പിന്തുടരുക. ഈ 10 ദിവസത്തെ ഉത്സവത്തിൽ മാംസവും മദ്യവും മറ്റ് ലഹരി വസ്തുക്കളും കഴിക്കുന്നത് ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...