Ganesh Chaturthi 2022: വിനായക ചതുര്‍ഥി ദിനത്തില്‍ എലിയെ കാണുന്നത് ശുഭമോ?
ഈ വര്‍ഷം ആഗസ്റ്റ് 31 നാണ് രാജ്യത്ത് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ഗണപതി ഭക്തരുടെ മേല്‍ അനുഗ്രഹം വര്‍ഷിക്കുന്ന ഈ ശുഭാവസരം ഏറെ ആഹ്ളാദത്തോടെയാണ് ഭക്തര്‍ കൊണ്ടാടുന്നത്.
Ganesh Chaturthi 2022: ഈ വര്‍ഷം ആഗസ്റ്റ് 31 നാണ് രാജ്യത്ത് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ഗണപതി ഭക്തരുടെ മേല്‍ അനുഗ്രഹം വര്‍ഷിക്കുന്ന ഈ ശുഭാവസരം ഏറെ ആഹ്ളാദത്തോടെയാണ് ഭക്തര്‍ കൊണ്ടാടുന്നത്.
വിനായക ചതുര്‍ഥി, ഗണപതിയ്ക്ക് സമര്‍പ്പിച്ചിരിയ്ക്കുന്ന ഈ ദിവസം വളരെ പ്രധാനമാണ്. ആഗസ്റ്റ് 31 ന് ആരംഭിക്കുന്ന ഗണേശ മഹോത്സവം 10 ദിവസം നീണ്ടുനിൽക്കും. ഈ സമയത്ത് ആളുകൾ അവരുടെ വീടുകളിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നു. ഈ ദിവസം കൂടുതൽ സവിശേഷമാക്കുന്നതിന്‍റെ ഭാഗമായി ഭക്തര്‍ തങ്ങളുടെ ഭവനങ്ങളില്‍ പ്രത്യേക പൂജ നടത്തുകയും ഭഗവാന് പ്രിയപ്പെട്ട ലഡ്ഡു, മോദക് എന്നിവ പ്രസാദമായി സമര്‍പ്പിക്കുകയും ചെയ്യുന്നു.
വിനായക ചതുര്‍ഥി എന്നാല്‍, ഗണപതിയെ നിയമപ്രകാരം ആരാധിക്കുന്ന ദിവസം ഗണപതിയുടെ സവാരിയായതിനാൽ മൂഷികനും പ്രത്യേക പ്രാധാന്യമുണ്ട്.
Also Read: Planet Transit 2022: 3 ഗ്രഹങ്ങളുടെ രാശിമാറ്റം ഈ രാശികൾക്ക് നൽകും വമ്പൻ നേട്ടങ്ങൾ!
ജ്യോതിഷ പ്രകാരം, ഗണേശ ചതുർത്ഥി ദിനത്തിൽ മൂഷിക ദർശനം അനേകം ഐശ്വര്യങ്ങളും ഒപ്പം ചില അശുഭ സൂചനകളും നല്‍കുന്നു. അതായത്, വിനായക ചതുര്‍ഥി ദിനത്തില്‍ എലിയെ കണ്ടാല്‍ ജാഗ്രത പാലിക്കണം എന്നര്‍ത്ഥം.
വിനായക ചതുര്‍ഥി ദിനത്തില്‍ എലിയെ കണ്ടാല്‍....
ജ്യോതിഷ പ്രകാരം വിനായക ചതുർത്ഥി ദിനത്തിൽ എലി വീടിനുള്ളില്‍ നിന്നും പുറത്ത് പോകുന്നത് കണ്ടാൽ അത് ശുഭസൂചകമാണ്. അതായത്, നിങ്ങളുടെ വീട്ടിൽ നിന്ന് എല്ലാ ദാരിദ്ര്യവും മറ്റ് പ്രശ്‌നങ്ങളും എലി പുറത്തു കളയുന്നു എന്നാണ് ഇത് നല്‍കുന്ന സൂചന. അതായത് നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.
വിനായക ചതുർത്ഥി ദിനത്തിൽ വെള്ള നിറത്തിലുള്ള എലിയെ കണ്ടാൽ അതും ശുഭസൂചകമാണ്. ജ്യോതിഷത്തില്‍ വെളുത്ത എലി പോസിറ്റിവിറ്റിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. വിനായക ചതുര്‍ഥി ദിനത്തില്‍ വെളുത്ത എലിയെ കാണുന്നത് നിങ്ങളുടെ വീട്ടിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കാൻ പോകുന്നു എന്നതിന്‍റെ സൂചനയാണ്.
വിനായക ചതുർത്ഥി ദിനത്തിൽ ഗണപതിയുടെ വാഹനമായ എലിയെ കണ്ടാൽ യാതൊരു കാരണവശാലും അതിനെ കൊല്ലരുത് എന്നാണ് ജ്യോതിഷം പറയുന്നത്. എലി വീട്ടിൽ നെഗറ്റിവിറ്റി കൊണ്ടുവരികയും വീട്ടിലെ അംഗങ്ങളുടെ ബുദ്ധിയെ ദുഷിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, ഗണേശ ചതുർത്ഥി ദിനത്തിൽ എലിയെ കണ്ടാൽ അതിനെ കൊല്ലരുത്, മറിച്ച് അതിനെ ഓടിച്ച് വിടാന്‍ ശ്രമിക്കുക.
ഗണേശ ചതുർത്ഥി ദിനത്തിൽ രാവിലെ എലിയെ കണ്ടാൽ അത് അശുഭസൂചനായാണ് നല്‍കുന്നത്. ഇതിനർത്ഥം നിങ്ങളുടെ ജീവിതത്തില്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നു എന്നാണ്...
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യ.കോം ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കണം)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...