ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിന്റെ ചതുർത്ഥി ദിനത്തിൽ ഗണപതി പ്രതിഷ്ഠിച്ച ശേഷം ഗണപതി ബപ്പയെ അനന്ത് ചതുർദശിയിൽ (Anant Chaturdashi)  വിടപറയുന്നു. ഗണപതി നിമജ്ജനം ഈ വർഷം സെപ്റ്റംബർ 19 ന് നടക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Horoscope 16 September 2021: ഇന്ന് കുംഭം, മീനം രാശിക്കാർ ശ്രദ്ധിക്കുക, ഈ 4 രാശിക്കാർക്ക് ബിസിനസിൽ വലിയ ഇടപാടുകൾ ലഭിക്കും 


ഈ ദിവസം ബപ്പയുടെ വിഗ്രഹം കുളത്തിൽ നിമജ്ജനം ചെയ്യുന്നത് നല്ലതാണ്. നദികളിൽ വിഗ്രഹം നിമജ്ജനം ചെയ്യുന്നത് വെള്ളം മലിനമാക്കുന്നു. പഞ്ചാംഗ പ്രകാരം ഗണപതി നിമജ്ജനത്തിന് 5 ശുഭ സമയങ്ങളുണ്ട്. അതേസമയം ഈ ദിവസം ഞായറാഴ്ചയാണ് കൂടാതെ ധൃതി യോഗയും രൂപപ്പെടുന്നു. ഇതുകൂടാതെ ദിശ പടിഞ്ഞാറ് തുടരും അതിനാൽ ഈ ദിവസം ഏലക്ക കഴിച്ചതിനുശേഷം മാത്രം വീട്ടിൽ നിന്നും ഇറങ്ങുന്നത് ഉത്തമം. 


ഗണപതി നിമജ്ജനത്തിന് പറ്റിയ ശുഭ മുഹൂർത്തം
 
ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനുള്ള നല്ല സമയം രാവിലെ 09:11 മുതൽ ഉച്ചയ്ക്ക് 12:21 വരെയാണ്. ഇതിനുശേഷം, ഉച്ചയ്ക്ക് 01:56 മുതൽ 03:32 വരെ ശുഭ സമയം ഉണ്ടാകും. അതേസമയം ഗണപതി നിമജ്ജനത്തിനുള്ള അഭിജിത്ത് മുഹൂർത്തം രാവിലെ 11:50 മുതൽ 12:39 വരെ ആയിരിക്കും. ബ്രഹ്മ മുഹൂർത്തം രാവിലെ 04:35 മുതൽ 05:23 വരെയും അമൃത് കാൽ രാത്രി 08:14 മുതൽ 09:50 വരെയുമാണ്. സെപ്റ്റംബർ 19 ന് രാഹുകാലം 04:30 മുതൽ വൈകുന്നേരം 6 വരെ തുടരും. ഈ സമയത്ത് വിഗ്രഹം നിമജ്ജനം ചെയ്യരുത്. 


Also Read: Career Remedies: ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടെങ്കിൽ തുളസികൊണ്ട് ഈ ഉപായം ചെയ്യുക, പ്രമോഷനോടൊപ്പം ശമ്പളവും വർദ്ധിക്കും!


 


ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യേണ്ട രീതി


ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിന് മുമ്പ് ബപ്പയെ പുതിയ വസ്ത്രം ധരിപ്പിക്കുക.  ഒരു പട്ടുതുണിയിൽ മോദകവും പണവും ദർഭ പുല്ലും വെറ്റിലയും കെട്ടി ആ കെട്ട് ഗണപതിയോടൊപ്പം വയ്ക്കുക. ഗണപതിക്ക് ആരതി ചെയ്ത് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കണമെന്ന് അപേക്ഷിക്കുക. അതിനുശേഷം മാന-സമ്മാനങ്ങളോടെ ഗണപതി ഭഗവാനെ വെള്ളത്തിൽ നിമജ്ജനം ചെയ്യുക.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.