Friday Tips:  ഹൈന്ദവ വിശ്വാസമനുസരിച്ച് ചില  ദേവീ ദേവന്മാരുടെ പൂജകളും അര്‍ച്ചനകളും ചില പ്രത്യേക ദിവസങ്ങളില്‍ ചെയ്യുന്നത് ഭക്തരുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും. അതനുസരിച്ച്, വെള്ളിയാഴ്ച ദിവസം ലക്ഷ്മി ദേവിയ്ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു.  ഈ ദിവസം ലക്ഷ്മി ദേവിയെ  പ്രത്യേകം പൂജിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും  കൊണ്ടുവരും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Home Vastu: ഈ 5  വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുക, നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തിന് കുറവുണ്ടാകില്ല!! 


വിശ്വാസമനുസരിച്ച് ലക്ഷ്മി ദേവിയുടെ വാസമുള്ള വീട്ടില്‍ ഒരിക്കലും ഒന്നിനും ഒരു കുറവ് ഉണ്ടാകില്ല, ആ വീട്ടില്‍ സന്തോഷം, സമൃദ്ധി, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവില്ല. അതിനാലാണ് ഹൈന്ദവ ഭവനങ്ങളിളുംലും ആരാധനകളിലും ലക്ഷ്മി ദേവിയെ പ്രത്യേകം പൂജിക്കുന്നത്.   
  
ആഴ്ചയിലെ എല്ലാ ദിവസവും ലക്ഷ്മി ദേവിയ്ക്ക്  സമർപ്പിക്കുന്നുവെങ്കിലും പ്രത്യേകമായി ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ വീട്ടിൽ ഐശ്വര്യത്തിന് ഒരു കുറവും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് ലക്ഷ്മി ദേവിയെ വെള്ളിയാഴ്ച പ്രത്യേക പൂജാവിധികളോടെ ആരാധിക്കുന്നത്.  ഇതോടൊപ്പം വെള്ളിയാഴ്ച സ്വീകരിക്കുന്ന ചില പ്രത്യേക നടപടികളും പൂജ വിധികളും  നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും.  


നമുക്കറിയാം വെള്ളിയാഴ്ച ദിവസം സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മിദേവിയെയാണ് ആരാധിക്കുന്നത്. ഈ ദിവസം, ലക്ഷ്മി ദേവിയെ നിയമപ്രകാരം ആരാധിക്കുന്നതുവഴി നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും  ഐശ്വര്യവും വന്നുചേരും. ലക്ഷ്മിദേവി പ്രസാദിച്ചാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല. ദാരിദ്രവും ദുരിതവും ഈ വ്യക്തിയുടെ ജീവിതത്തില്‍ ഒരിയ്ക്കലും ഉണ്ടാകില്ല. 


എന്നാല്‍, വെള്ളിയാഴ്ച്ച സംഭവിക്കുന്ന  ചെറിയ പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ ഏറെ ക്ലേശങ്ങള്‍ സൃഷ്ടിക്കാം. അതായത്, വെള്ളിയാഴ്ച അറിയാതെ പോലും ഈ പിഴവുകള്‍ വരുത്തരുത്. അതിനായി ചില കാര്യങ്ങള്‍ വെള്ളിയാഴ്ച ചെയ്യരുത് എന്ന്  പറയപ്പെടുന്നു.  വെള്ളിയാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതെല്ലാമാണ് എന്ന് നോക്കാം..... 
 
1.  വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, വീടിന്‍റെ വടക്ക്  ദിശയില്‍ ഒരിക്കലും മാലിന്യങ്ങൾ ഇടരുത്. ലക്ഷ്മിദേവിയുടെയും കുബേരന്‍റെയും വാസ സ്ഥലമാണിത്. അതിനാല്‍, വെള്ളിയാഴ്ച പ്രത്യേക പൂജയ്ക്ക് മുന്‍പായി  വീടും പരിസരവും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.


2.  ഒരു സ്ത്രീയേയും ഒരിക്കലും അപമാനിക്കാൻ പാടില്ല, എങ്കിലും വെള്ളിയാഴ്ച ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു സ്ത്രീയും നിങ്ങളാല്‍ അപമാനിക്കപ്പെടരുത്. 


3.  ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക. മദ്യം, മാംസം എന്നിവ വെള്ളിയാഴ്ച കഴിക്കാൻ പാടില്ല, ഇങ്ങനെ ചെയ്താൽ ലക്ഷ്മീദേവിയുടെ കോപത്തിന് ഇരയാകേണ്ടി വന്നേക്കാം.


4. വെള്ളിയാഴ്‌ച ദിവസം ആർക്കും പഞ്ചസാര  കടമായി നൽകരുത്. ജ്യോതിഷ പ്രകാരം, പഞ്ചസാര ശുക്ര ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു, ശുക്രൻ ഭൗതിക സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും അധിപനാണ്. അതിനാൽ, കടത്തിന് പഞ്ചസാര നൽകുന്നത് ശുക്ര പക്ഷത്തെ ദുർബലമാക്കുകയും നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരുകയും ചെയ്യുന്നു.


5. ഒരിയ്ക്കലും ആരോടും അഹന്തയോ അഹങ്കാരമോ കാണിക്കരുത്. പ്രത്യേകിച്ച് വെള്ളിയാഴ്ച. അഹങ്കാരികളുടെ മേല്‍ ലക്ഷ്മി ദേവിയുടെ കോപം ഉണ്ടാകും. അതിനാല്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. 


6. വീടിന്‍റെ അടുക്കളയില്‍ ലക്ഷ്മി ദേവി കുടികൊള്ളുന്നതായാണ് വിശ്വാസം. അതിനാൽ, വെള്ളിയാഴ്ച അടുക്കള വളരെ വൃത്തിയുള്ളതായിരിക്കണം. അടുക്കളയിൽ ഉപയോഗിച്ച പാത്രങ്ങൾ സൂക്ഷിക്കരുത്.  ഇത് ലക്ഷ്മി ദേവിയുടെ കോപത്തിന് ഇടയാക്കും...  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.