ഈ അക്ഷരങ്ങളിൽ പേര് തുടങ്ങുന്ന പെൺകുട്ടികൾ ഭർത്താവിന്റെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും
വി എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന പെൺകുട്ടികൾ വളരെ ഭാഗ്യവതികളാണെന്ന് കണക്കാക്കപ്പെടുന്നു.
ഭാവിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അറിയാനുള്ള പല വഴികളും ജ്യോതിഷത്തിൽ പറയുന്നുണ്ട്. പേരിന്റെ ആദ്യ അക്ഷരം ഏതാണെന്ന് നോക്കിയും ഭാവി പറയും. ചില അക്ഷരങ്ങളിൽ പേര് തുടങ്ങുന്ന പെൺകുട്ടികൾ ഭാഗ്യവതികളാണെന്നാണ് പറയുന്നത്. ഇവരുടെ ഭാഗ്യം കല്യാണ ശേഷം ഭർത്താവിന്റെ ഭാഗ്യവും തെളിയിക്കും എന്നാണ്.
D - ഡി (D) എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന പെൺകുട്ടികൾ വളരെ സന്തോഷവതികളായിരിക്കും. വാക്കുകൾ കൊണ്ട് ഇവർ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നു. അവർ കഠിനാധ്വാനികളും സത്യസന്ധരുമാണ്. കഠിനാധ്വാനം കൊണ്ട് ജീവിതത്തിൽ എന്തും നേടാനാകും. അവർ എല്ലാ ഗുണങ്ങളാലും സമ്പന്നരാണ്. ഈ പെൺകുട്ടികളുടെ ഭർത്താക്കന്മാരുടെ ഭാഗ്യവും തിളങ്ങുന്നതായി കണക്കാക്കപ്പെടുന്നു.
V - വളരെ ഭാഗ്യവതികളാണ് വി അക്ഷരത്തിൽ പേര് തുടങ്ങുന്ന പെൺകുട്ടികൾ എന്ന് കണക്കാക്കപ്പെടുന്നു. അവരുടെ സ്വഭാവമനുസരിച്ച്, അവർ ബന്ധുക്കളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടാക്കുന്നു. ഏത് ജോലിയും പൂർണ്ണഹൃദയത്തോടെ ചെയ്യുന്നവരാണ് ഇവർ. അവരെ വിവാഹം കഴിക്കുന്നതിലൂടെ ഏതൊരു ആൺകുട്ടിയുടെയും ഭാഗ്യം തിളങ്ങുന്നു.
P - പി എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്ന പെൺകുട്ടികൾ തങ്ങളെക്കാൾ ഭർത്താവിന് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. കഠിനാധ്വാനികളായിരിക്കും ഇവർ. സമൂഹത്തിൽ അവർക്ക് വലിയ ബഹുമാനം ലഭിക്കുന്നു.
N - ഈ അക്ഷരത്തിൽ പേര് തുടങ്ങുന്ന പെൺകുട്ടികൾ ഉല്ലാസ പ്രകൃതക്കാരാണ്. അവർ ഉള്ള ഇടങ്ങളിൽ എപ്പോഴും സന്തോഷമായിരിക്കും. ഇക്കൂട്ടർ മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും തയ്യാറാണ്. അവരിൽ ഒരിക്കലും ആത്മവിശ്വാസക്കുറവുണ്ടാകില്ല. ഇക്കൂട്ടർ ഭർത്താക്കന്മാരുടെ ഭാഗ്യവും പ്രകാശിപ്പിക്കുന്നു.