അക്ഷയതൃതീയ 2024: ഹൈന്ദവ വിശ്വാസത്തിൽ അക്ഷയതൃതീയയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എല്ലാ വർഷവും വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. അക്ഷയതൃതീയ നാളിൽ സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെയാണ് ആരാധിക്കുന്നത്. ഈ ദിവസം സ്വർണവും വെള്ളിയും വാങ്ങുന്നത് മം​ഗളകരമായി കണക്കാക്കപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ അക്ഷയതൃതീയ നാളിൽ നിരവധി രാജയോ​ഗങ്ങൾ രൂപപ്പെടുന്നു. ഈ ദിവസം മേടത്തിൽ സൂര്യന്റെയും ശുക്രന്റെയും സംയോ​ഗം നടക്കുന്നു. ഇത് മൂലം ശുക്രന്റെ ആദിത്യയോ​ഗം രൂപപ്പെടുന്നു. മീനരാശിയിൽ ചൊവ്വയും ബുധനും ചേരുന്നത് മൂലം ധനയോ​ഗവും കുംഭത്തിൽ ശനി നിൽക്കുന്നതിനാൽ ശശായോ​ഗവും ചൊവ്വ മീനം രാശിയിൽ മാളവ്യരാജയോ​ഗവും ഉണ്ടാകും.


ഇടവം രാശിയിൽ ചന്ദ്രനും വ്യാഴവും കൂടിച്ചേർന്ന് ​ഗജകേസരി യോ​ഗം രൂപപ്പെടുന്നു. ആദ്യമായാണ് ഇത്രയധികം ശുഭയോ​ഗങ്ങൾ ഒരേ സമയം രൂപപ്പെടുന്നത്. ഈ ശുഭയോ​ഗങ്ങൾ മൂന്ന് രാശിക്കാർക്ക് വളരെയധികം ​ഗുണം ചെയ്യുന്നു. ഈ ശുഭയോ​ഗങ്ങൾ വഴി ഐശ്വര്യം തേടിവരുന്ന രാശിക്കാർ ഏതെല്ലാമാണെന്ന് അറിയാം.


മേടം


മേടം രാശിക്കാർക്ക് അക്ഷയതൃതീയ ദിനം വളരെ വിശേഷപ്പെട്ടതായിരിക്കും. ഈ സമയം എല്ലാ പ്രവൃത്തികളിലും വിജയം നേടും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. കുടുംബത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഈ സമയത്ത് വസ്തുവോ വാഹനമോ വാങ്ങുന്നത് ചിന്തിക്കുന്നുണ്ടെങ്കിൽ അനുകൂല സമയമാണ്. ബിസിനസുകാർക്ക് ലാഭം ഉണ്ടാകും. പുതിയ ബിസിനസുകൾ ആരംഭിക്കുന്നതിനും മികച്ച സമയാണ്. ഈ സമയം, കുട്ടികൾ വഴിയും നല്ല വാർത്തകൾ ലഭിക്കും.


ALSO READ: ശനിയാഴ്ച ഈ ചെടി ദാനം ചെയ്താൽ കോടീശ്വരനാകും; ഐശ്വര്യ ദേവത നിങ്ങളെ കനിഞ്ഞ് അനു​ഗ്രഹിക്കും


ഇടവം


അക്ഷയതൃതീയ നാളിൽ ഇടവം രാശിയിൽ ​ഗജകേസരി രാജയോ​ഗം രൂപപ്പെടും. ഈ രാശിയിൽ ലക്ഷ്മീദേവി അനു​ഗ്രഹങ്ങൾ വർഷിക്കും. ജോലിക്കാരുടെ പ്രവർത്തനങ്ങൾ വിലമതിക്കപ്പെടും. ജോലിയിൽ ഉയർച്ചയുണ്ടാകും. ഈ സമയം വിവിധ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നത് ലാഭം നൽകും. ബിസിനസുകാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങുന്നതിനും ഈ രാശിക്കാർക്ക് മികച്ച സമയമാണ്. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും.


മീനം


മീനം രാശിക്കാർക്ക് അക്ഷയതൃതീയയിൽ ലക്ഷ്മീദേവിയുടെ പ്രത്യേക അനു​ഗ്രഹം ഉണ്ടാകും. എല്ലാ പ്രവർത്തനങ്ങളിലും അവർ വിജയം കൈവരിക്കും. കഠിനാധ്വാനത്തിന് ഫലം ഉണ്ടാകും. ഭാ​ഗ്യം ഇവരെ വളരെയധികം തുണയ്ക്കും. ഈ സമയം, കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചിലവഴിക്കാൻ സാധിക്കും. ഈ രാശിക്കാർക്ക് അക്ഷയതൃതീയ ദിനത്തിൽ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.