Budh Transit in Dhanu 2023: സമ്പത്ത്, ബിസിനസ്സ്, സംസാരം, യുക്തി, ആശയവിനിമയം എന്നിവയുടെ കാരകനാണ് ബുധൻ. ജാതകത്തിൽ ബുധൻ ശുഭ സൂചകനാണെങ്കിൽ ആ വ്യക്തി ഒരു വലിയ വ്യവസായിയായി മാറുമെന്നാണ് പറയുന്നത്.  ഇവർ  സംസാരത്തിൽ സമർത്ഥരും വളരെ ബുദ്ധിയുള്ളവരുമായിരിക്കും. ജാതകത്തിൽ ബുധന്റെ ബലഹീനത വ്യക്തിക്ക് സംസാര സംബന്ധമായ പ്രശ്നങ്ങൾ, ഓർമ്മക്കുറവ്, സാമ്പത്തിക ദാരിദ്ര്യം എന്നിവ ഉണ്ടാക്കും. ബുധൻ സംക്രമിക്കുമ്പോഴെല്ലാം 12 രാശികളിലുള്ള ആളുകളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളേയും  ബാധിക്കും. നവംബർ 27 ആയ ഇന്നലെ ബുധൻ സംക്രമിച്ച് ധനു രാശിയിൽ പ്രവേശിച്ചു. വൃശ്ചികം രാശിയിൽ നിന്നും ബുധൻ ധനു രാശിയിൽ പ്രവേശിച്ചത് 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ബുധൻ 2023 നവംബർ 27 ന് ധനു രാശിയിൽ പ്രവേശിച്ചു, 2023 ഡിസംബർ 28 വരെ ധനു ഇവിടെ തുടരും. ഇങ്ങനെ 30 ദിവസം 3 രാശിക്കാരുടെ സമയം തെളിയും. ഏതൊക്കെ രാശിക്കാർക്കാണ് ബുധന്റെ സംക്രമണം ശുഭ ഫലങ്ങൾ നൽകുന്നതെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇന്ന് ഹനുമത് കൃപയാൽ ഈ രാശിക്കാരുടെ എല്ലാ കഷ്ടതകളും മാറും ഒപ്പം ധനനേട്ടവും !


 


മേടം (Aries): മേട രാശിക്കാർക്ക് ബുധന്റെ സംക്രമം വളരെ ശുഭകരമായിരിക്കും. ഇവർക്ക് ഈ സമയം ജോലിയിലും ബിസിനസ്സിലും ആഗ്രഹിച്ച വിജയം നേടാൻ കഴിയും. നിങ്ങൾക്ക് ജോലി ഭാരമുണ്ടാകുമെങ്കിലും ജോലി വേഗത്തിൽ പൂർത്തിയാക്കും. ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. കെട്ടിക്കിടക്കുന്ന പണം ലഭിക്കും. സന്തോഷവും ഭാഗ്യവും വർദ്ധിക്കും.


കുംഭം (Aquarius): ബുധന്റെ രാശി മാറുന്നത് കുംഭം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാശിക്കാർ ഭാഗ്യത്തിന്റെ പക്ഷത്തായിരിക്കും. നിങ്ങളുടെ പൂർത്തിയാകാത്ത ജോലി നടക്കും. ധനലാഭത്തിന് അവസരമുണ്ടാകും. ബിസിനസ് വിപുലീകരിക്കും. ജോലിസ്ഥലത്ത് സാഹചര്യങ്ങൾ അനുകൂലമായിരിക്കും. 


Also Read: ശനിയുടെ രാശിമാറ്റം പുതുവർഷത്തിൽ ഈ 5 രാശിക്കാർക്ക് നൽകും വൻ സമ്പൽസമൃദ്ധി!


മീനം (Pisces): ബുധന്റെ സംക്രമം മീന രാശിക്കാർക്ക് ജോലിയിൽ മികച്ച വിജയം നൽകും. നിങ്ങളുടെ കരിയറിൽ നിങ്ങൾ പുതിയ മേഖലകൾ സ്പർശിക്കും. പുതിയ ജോലി ലഭിക്കും. ജോലി മാറാൻ നല്ല സമയമാണ്. സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. പരീക്ഷകളിലും മത്സരങ്ങളിലും മികച്ച ഫലം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.