Surya Gochar: ഒക്ടോബര്‍ 18 നായിരുന്നു സൂര്യന്‍ കന്നിരാശിയിൽ നിന്നും തുലാം രാശിയില്‍ പ്രവേശിച്ചത്. സൂര്യ സംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും കാണപ്പെടും. എങ്കിലും ഈ 4 നാല് രാശിക്കാര്‍ക്ക് ഈ സമയം ജീവിതത്തില്‍ പ്രത്യേക ഗുണാനുഭവങ്ങള്‍ കൈവരും.   ഇത് മാത്രമല്ല അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഇവര്‍ക്ക് ഈ സമയം ജീവിതത്തില്‍ വന്നുചേരും. സൂര്യന്‍ തുലാം രാശിയിലേക്ക് നീങ്ങുമ്പോള്‍ ഭാഗ്യം മാറിമറിയുന്ന 4 രാശിക്കാര്‍ ഏതൊക്കെയാണെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Dev Favourite Zodiac Sign: ശനിയുടെ പ്രിയ രാശിക്കാരാണിവർ, നിങ്ങളും ഉണ്ടോ?


ധനു (Sagittarius): സൂര്യന്‍ രാശി മാറുന്ന സമയത്ത് ധനു രാശിക്കാര്‍ക്ക് ചില നല്ല അവസരങ്ങള്‍ വന്നുചേരും. ഇവർക്ക് ഈ സമയം ബിസിനസ്, പ്രൊഫഷണല്‍ മേഖലകളില്‍ ആഗ്രഹിച്ച വിജയം ലഭിക്കും. സൂര്യന്‍ സംക്രമിക്കുന്ന സമയത്ത് ബിസിനസിൽ വളർച്ചയുണ്ടാകും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് പണം സമ്പാദിക്കാന്‍ ധാരാളം അവസരവും കൈവരും.


മകരം (Capricorn): തുലാം രാശിയില്‍ സൂര്യൻ സംക്രമിക്കുമ്പോള്‍ മകരം രാശിക്കാരുടെ കരിയര്‍, ബിസിനസ്സ് എന്നിവയെ ബാധിക്കും. സൂര്യന്റെ ഈ സഞ്ചാര മാറ്റത്തിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനം നേടാന്‍ കഴിയും. സാമ്പത്തിക സഹായം ലഭിക്കും. സര്‍ക്കാര്‍ ജോലി നേടാനുള്ള അവസരം കൈവരും. സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. ബിസിനസുകാര്‍ക്ക് നിങ്ങളുടെ ബിസിനസ്സ് ഈ സമയം അതിവേഗം വളരുന്നത് കാണാനാകും.


Also Read: 7th Pay Commission: നവരാത്രിയിൽ ഈ ജീവനക്കാർക്ക് ബമ്പർ ലോട്ടറി, ഡിഎ 4% വർദ്ധിപ്പിച്ചു


കുംഭം (Aquarius): നിലവില്‍ കുംഭ രാശിക്കാര്‍ ഏഴരശനിയുടെ രണ്ടാം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം ശനി കുംഭ രാശിയില്‍ പിന്നോക്കാവസ്ഥയിലാണ് ചലിക്കുന്നത്. ഇക്കാരണത്താല്‍ കുംഭ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ആഗ്രഹിച്ച വിജയം ലഭിക്കില്ല. എന്നാൽ രാശി മാറുന്ന സമയത്ത് സൂര്യദേവന്റെ ദൃഷ്ടി കുംഭം രാശിയുടെ സന്തോഷ ഗൃഹത്തില്‍ പതിക്കും. സൂര്യന്റെ സാന്നിധ്യം കുംഭ രാശിക്കാരുടെ വരുമാനവും സന്തോഷവും വര്‍ദ്ധിപ്പിക്കും. ബിസിനസുകാര്‍ക്ക് ഇത് നേട്ടങ്ങളുടെ കാലമായിരിക്കും.  


കന്നി (Virgo): സൂര്യന്‍ തുലാം രാശിയിലേക്ക് കടക്കുമ്പോള്‍ കന്നി രാശിയുടെ വരുമാന ഭവനം തിളങ്ങും. സൂര്യനോ വ്യാഴമോ ഈ ഗൃഹത്തില്‍ സ്ഥിതി ചെയ്താല്‍ ധനലാഭത്തിന് സാധ്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് ഈ സമയം പുതിയ വരുമാന മാര്‍ഗങ്ങളും സൃഷ്ടിക്കപ്പെടും. പല സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിക്കും. ജീവിതത്തില്‍ ധാരാളം നല്ല നേട്ടങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് വന്നുചേരും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.