Mangal Gochar In Capricorn: ഗ്രഹങ്ങളുടെ കമാൻഡർ എന്ന് അറിയപ്പെടുന്ന ഗ്രഹമാണ് ചൊവ്വ. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വ സംക്രമിക്കുമ്പോഴെല്ലാം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. പുതുവർഷത്തിൽ ചൊവ്വ ഫെബ്രുവരി 5 ന് രാത്രി 9:07 ന് മകര രാശിയിൽ പ്രവേശിക്കും. ഈ സംക്രമത്തിൻ്റെ സ്വാധീനം 12 രാശികളിലും വ്യത്യസ്തമായിരിക്കും. ജാതകത്തിൽ ചൊവ്വയുടെ ശക്തമായ സ്ഥാനമുള്ള ആളുകൾ മുമ്പത്തേതിനേക്കാൾ കൂടുതൽ നിശ്ചയദാർഢ്യമുള്ളവരും ഊർജ്ജസ്വലരും ലക്ഷ്യങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നവരുമായി മാറും. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ റിസ്ക് എടുക്കുന്നതിൽ നിന്ന് ഇവർ പിന്മാറുകയില്ല. അത്തരത്തിലുള്ള 4 രാശിക്കാരുണ്ട് അവർക്ക് ചൊവ്വ സംക്രമണത്തിൽ നിന്നും വളരെയധികം നേട്ടങ്ങൾ ലഭിക്കും.  ആ രാശിക്കാർ ഏതൊക്കെ അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനിയാഴ്ച ശനി ദേവന്റെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനനേട്ടം!


മേടം (Aries):  ജ്യോതിഷ പ്രകാരം മകരം രാശിയിൽ ചൊവ്വയുടെ സംക്രമണം ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കുന്നതിനും സ്വത്ത് സമ്പാദിക്കുന്നതിനും സാധ്യത തെളിയുന്നു. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കണക്കിലെടുത്ത് നിങ്ങൾക്ക് ജോലിസ്ഥലത്ത് അധിക ചുമതലകൾ ലഭിച്ചേക്കാം.  അത് നിങ്ങളുടെ കരിയർ ശോഭനമാക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ സമയം അവിസ്മരണീയമായിരിക്കും. നിങ്ങൾ രണ്ടുപേർക്കും ഒരു ചെറിയ യാത്ര പോകാം അത് നിങ്ങൾ തമ്മിലുള്ള പരസ്പര ധാരണ വർദ്ധിപ്പിക്കും.


കർക്കടകം (Cancer): ചൊവ്വയുടെ സംക്രമണത്തോടെ കർക്കടക രാശിക്കാർക്ക് അവരുടെ സാമ്പത്തിക പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ കഴിയും. നിങ്ങളുടെ ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിനും ബജറ്റ് തയ്യാറാക്കുന്നതിനും സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും ഈ സമയം നല്ലതാണ്.എല്ലാ കാര്യങ്ങളും ശ്രദ്ധാപൂർവ്വം ചിന്തിക്കുക, തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. സമനില പാലിക്കുക.


Also Read: 12 വർഷങ്ങൾക്ക് ശേഷം രണ്ടു ഗ്രഹങ്ങളുടെ മഹാസംഗമം; ഇവർക്കിനി സമ്പത്തിന്റെ ആറാട്ട്!


തുലാം (Libra):  ചൊവ്വയുടെ സംക്രമണം ഈ രാശിക്കാർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത നൽകും. നിങ്ങൾക്ക് പെട്ടെന്ന് ഒരു സുവർണ്ണാവസരം ലഭിക്കും.  അത് നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിന് ഉപയോഗമാകും. നിരന്തരമായ കഠിനാധ്വാനവും പരിശ്രമവും കാരണം നിങ്ങൾക്ക് സ്ഥാനക്കയറ്റമോ വലിയ ഉത്തരവാദിത്തമോ ലഭിച്ചേക്കാം. ഈ ട്രാൻസിറ്റ് കാലയളവിൽ നിങ്ങളുടെ പ്രതിരോധശേഷി മികച്ചതായിരിക്കും, ആരോഗ്യകരമായ ജീവിതം നയിക്കും.


മകരം (Capricorn):  ഫെബ്രുവരിയിൽ ചൊവ്വ സംക്രമിക്കുന്നത് മകരം രാശിയിലായതിനാൽ ഇവർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും.  സമൂഹത്തിൽ ബഹുമാനത്തോടൊപ്പം നിങ്ങൾക്ക് പല നേട്ടങ്ങളും ഈ സമയം ലഭിക്കാൻ സാധ്യതയുണ്ട്. ഭാവിയെ മനസ്സിൽ വെച്ചുകൊണ്ട് ദീർഘകാല ലക്ഷ്യങ്ങൾ ഉണ്ടാക്കി പ്രവർത്തിക്കുക.  അത് ഭാവിയിൽ നിങ്ങൾക്ക് വലിയ നേട്ടങ്ങൾ നൽകും. നിക്ഷേപം പോലുള്ള പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങൾ എടുക്കാം. വസ്തുവോ വാഹനമോ വാങ്ങാനുള്ള സാധ്യത ഈ സമയം ഉണ്ട്.  


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.