Grah Gochar in October 2022: എല്ലാ നവഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറിക്കൊണ്ടേയിരിക്കും. അതിന്റെ ഗുണദോഷ സമ്മിശ്ര ഫലങ്ങൾ 12 രാശിക്കാരേയും ബാധിക്കും. ഈ സംക്രമ കാലഘട്ടത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തിളങ്ങുമെങ്കിൽ ചിലരുടെ സമയം വളരെ മോശമായിരിക്കും. സെപ്റ്റംബർ 23-ന് ശനി മകര രാശിയിലേക്ക് നീങ്ങും. ഒക്ടോബർ 16 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കും. ഈ രണ്ട് പ്രധാന ഗ്രഹങ്ങളുടെ സംക്രമണം കാരണം, ഒക്ടോബറിൽ വലിയ നേട്ടമുണ്ടാകും. അതായത് ഒക്‌ടോബർ മാസത്തിൽ സന്തോഷത്തിന്റെ സമ്മാനങ്ങൾ ലഭിക്കുന്ന ആ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഈ ദിവസം ഒരിക്കലും നഖം മുറിക്കരുത്!


കർക്കടകം (Cancer): ചൊവ്വയുടെ രാശി മാറ്റം ഇവർക്ക് പുതിയ ജോലി വാഗ്ദാനങ്ങൾ ലഭിക്കും. നിങ്ങൾ നിക്ഷേപിക്കുന്ന വസ്തുവകകളിലൂടെ നേട്ടമുണ്ടാക്കാൻ സാധ്യത. ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും കഴിയും. മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂർത്തിയാക്കാനും സാധ്യതയുണ്ട്.


തുലാം (Libra): രണ്ട് ഗ്രഹങ്ങളുടെയും ഈ സംക്രമ കാലഘട്ടത്തിൽ സാമ്പത്തികമായി ഈ രാശിക്കാർ ശക്തരാകും. വരുമാനത്തിന്റെ നിരവധി പുതിയ സ്രോതസ്സുകൾ തുറക്കും, അത് നിങ്ങളെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തും. കുടുംബത്തിൽ സമാധാനം ഉണ്ടാകും, കുടുംബാംഗങ്ങളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ജീവിതം സമാധാനപരമായി മുന്നോട്ട് പോകും. 


മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ഒക്‌ടോബർ മാസം പുതിയ സന്തോഷങ്ങൾ സമ്മാനിക്കുന്ന മാസമായിരിക്കും. ജോലി മാറാൻ ആലോചിക്കുന്നവർക്ക് അടുത്ത മാസം ജോലി മാറാനായി  ആകർഷകമായ നിരവധി ഓഫറുകൾ ലഭിക്കും. ഈ മാസം കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള സാധ്യതയുണ്ട്. പുതിയ വാഹനമോ വസ്തുവോ വാങ്ങാനും സാധിക്കും.


Also Read: ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ പോയ പെൺകുട്ടിയെ ചിമ്പാൻസി ചെയ്തത്..! വീഡിയോ വൈറൽ 


വൃശ്ചികം (Scorpio): ശനിയുടെ നേര്രേഖയിലൂടെയുള്ള സഞ്ചാരം കാരണം ജീവിതത്തിൽ നിലനിൽക്കുന്ന സമ്മർദ്ദം നീങ്ങും. ഈ സംക്രമണ കാലയളവിൽ നിങ്ങൾ എവിടെയെങ്കിലും നിക്ഷേപിക്കുകയാണെങ്കിൽ അത് നല്ല ഫലങ്ങൾ നൽകും. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടാം. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കോടതി വ്യവഹാരങ്ങളിൽ നിന്ന് മുക്തി നേടാം. ബിസിനസ്സിൽ പല വലിയ ഇടപാടുകളും നടത്താം.


മീനം (Pisces): ശനിയുടെ രാശി മാറുന്നതിനാൽ മീനം രാശിക്കാർക്ക് കുടുംബത്തോടൊപ്പം പുറത്തേക്ക് യാത്ര ചെയ്യാൻ അവസരം ലഭിക്കും. നിങ്ങളുടെ പ്രവൃത്തികൾക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. വീട്ടിലെ പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും, ആരോഗ്യം മെച്ചപ്പെടും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ കണ്ടെത്താനാകും. നിങ്ങളുടെ സംസാരത്തിൽ സംയമനം പാലിക്കുകയും അനാവശ്യമായി ദേഷ്യപ്പെടാതിരിക്കുകയും ചെയ്യുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.