Grah Gochar: ഗ്രഹങ്ങളുടെ രാശിമാറ്റം; ജൂലൈ 1 മുതൽ ഇവരുടെ നല്ല ദിനങ്ങൾ തുടങ്ങും
ചൊവ്വ, ബുധൻ, ശുക്രൻ, സൂര്യൻ എന്നിവ അവയുടെ രാശിമാറുകയാണ് ജൂലൈ മാസത്തിൽ. ഗ്രഹങ്ങളുടെ ഈ രാശിമാറ്റം 12 രാശികളെയും ബാധിക്കും.
നാളെ മുതൽ പുതിയ മാസം ആരംഭിക്കാൻ പോകുകയാണ്. ജ്യോതിഷപ്രകാരം വിവിധ ഗ്രഹങ്ങൾ അവയുടെ രാശിമാറുകയാണ് ജൂലൈ മാസം. അതിനാൽ ചില രാശിക്കാർക്ക് ഈ മാസം വളരെ അനുകൂലമായിരിക്കും. ചൊവ്വ, ബുധൻ, ശുക്രൻ, സൂര്യൻ എന്നിവ അവയുടെ രാശിമാറുകയാണ് ജൂലൈ മാസത്തിൽ. ഗ്രഹങ്ങളുടെ ഈ രാശിമാറ്റം 12 രാശികളെയും ബാധിക്കും. ചിലർക്ക് അനുകൂലമായിരിക്കും ചിലർക്ക് പ്രതികൂലമായിരിക്കും. ഏതൊക്കെ രാശികൾക്കാണ് ഭാഗ്യവും സമ്പത്തും ലഭിക്കുകയെന്ന് നോക്കാം.
മേടം: മേടം രാശിക്കാർക്ക് ജൂലൈ മാസം വളരെ അനുകൂലമായിരിക്കും. ഇവർക്ക് കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. ജോലിയിലും ബിസിനസിലും വലിയ പുരോഗതിയുണ്ടാകും. ഈ കാലയളവിൽ ഇക്കൂട്ടർക്ക് സാമ്പത്തിക നേട്ടമുണ്ടാകും.
മിഥുനം: മിഥുനം രാശിക്കാർ ചെയ്യുന്ന ജോലികളിലെല്ലാം വിജയം കൈവരിക്കും. ബിസിനസ് ചെയ്യുന്നവർക്കും വളരെ അനുകൂലമായ സമയമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ജോലിക്കും ബിസിനസിനും അനുകൂലമായ സമയമാണിത്. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവർത്തനം പ്രശംസിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കന്നി: കന്നി രാശിക്കാർക്കും ജൂലൈ മാസം ശുഭകരമാണ്. ചെയ്യുന്ന ജോലിയിൽ വിജയം നേടാനാകും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy