ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും. ഈ മാറ്റങ്ങളുടെ ഫലം എല്ലാ രാശികളിലും ദൃശ്യമാണ്. ഒക്ടോബറിൽ ആറ് ഗ്രഹങ്ങൾ രാശി മാറുകയാണ്. ഇതുമൂലം പല രാശിക്കാരുടെയും ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകും. പണം സമ്പാദിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും. ഒക്‌ടോബർ മാസത്തിൽ ഏതൊക്കെ ഗ്രഹങ്ങളാണ് രാശി മാറാൻ പോകുന്നതെന്നും ഏതൊക്കെ രാശിക്കാർക്കാണ് അത് കൊണ്ട് നേട്ടങ്ങൾ ഉണ്ടാകുന്നതെന്നും നോക്കാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബറിൽ രാശിമാറുന്ന ​ഗ്രഹങ്ങൾ


ഒക്ടോബർ 16, 2022ന് ചൊവ്വ മിഥുനം രാശിയിൽ പ്രവേശിക്കും  


ഒക്ടോബർ 17, 2022 ന് കന്നി രാശിയിൽ നിന്നും സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കും


ഒക്ടോബർ 18 2022 ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കും


ഒക്ടോബർ 23, 2022 ന് മകരം രാശിയിലേക്ക് ശനി നേരിട്ട് സംക്രമിക്കും. 


ഒക്ടോബർ 26, 2022 ന് ബുധൻ തുലാം രാശിയിൽ പ്രവേശിക്കും 


ഒക്ടോബർ 28, 2022 ന് വ്യാഴം മേടത്തിൽ സംക്രമിക്കും


മേൽപ്പറഞ്ഞ ഗ്രഹങ്ങളുടെ രാശിമാറ്റം ഒക്ടോബറിൽ സംഭവിക്കുന്നതോടെ ചില രാശിക്കാർക്ക് വളരെ നല്ല സമയം വന്ന് ചേരും. അങ്ങനെ അവർക്ക് സമ്പത്തും ഐശ്വര്യവും ലഭിക്കും.


Also Read: Sun Transit 2022: സൂര്യൻ തുലാം രാശിയിലേക്ക്; ഈ അഞ്ച് രാശിക്കാർക്ക് ധനനഷ്ടം!


 


ബുധൻ വക്ര​ഗതിയിൽ നിന്ന് നേർരേഖയിലൂടെ ചലിക്കുമ്പോഴേക്കും തുലാം രാശിക്കാർക്ക് നല്ല സമയം ആരംഭിക്കും. വ്യവസായത്തിലും ബിസിനസിലും പുരോഗതി ഉണ്ടാകും. ഈ രാശിക്കാരുടെ വരുമാനം വർധിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.


മിഥുന രാശിയിലെ ചൊവ്വ സംക്രമണ കാലയളവിൽ മേടം, മീനം രാശിക്കാർക്ക് സന്തോഷകരമായ കാര്യങ്ങൾ ജീവിതത്തിലുണ്ടാകും. ഈ രാശിക്കാരുടെ വരുമാനം വർധിക്കും. പണമൊഴുക്ക് വർധിക്കും. കരിയറിൽ പുരോഗതിയുണ്ടാകും.


ചിങ്ങം, മകരം രാശിക്കാർക്ക് സൂര്യന്റെ രാശി മാറ്റത്തിൽ നിന്ന് നല്ല ഫലങ്ങൾ ലഭിക്കും. ബിസിനസിൽ ലാഭം വർധിക്കും. ജോലികൾ വേ​ഗം പൂർത്തിയാക്കാൻ സാധിക്കും. സഹപ്രവർത്തകരുടെ പിന്തുണയും ലഭിക്കും.


തുലാം രാശിയിലെ ശുക്രന്റെ സംക്രമണം മേടം, കർക്കടകം രാശിക്കാർക്ക് അനുകൂലമായിരിക്കും. ധനലാഭം ഉണ്ടാകും. നിങ്ങൾ നിങ്ങളുടെ മേഖലയിൽ വിജയിക്കും. വരുമാനം വർധിക്കും. കുടുംബത്തിൽ സന്തോഷം കൂടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.