Guru Rashi Parivartan 2022: ഈ 3 രാശിക്കാർക്ക് ഇനി ഭാഗ്യ ദിനം; എല്ലാത്തിനും ലഭിക്കും ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ
Jupiter Transit 2022: ഏപ്രിൽ 13 ന് ദേവഗുരു വ്യാഴത്തിന്റെ രാശി മാറി. വ്യാഴം സംക്രമിച്ചപ്പോൾ തന്നെ ഈ 3 രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണർന്നിരിക്കുകയാണ്. ഇനി അടുത്ത ഒരു വർഷത്തേക്ക് ഗുരു മീനരാശിയിൽ തന്നെ തുടരും.
Guru Gochar 2022: ജ്യോതിഷത്തിൽ വ്യാഴത്തെ വളരെ ശുഭകരമായ ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഈ ഗ്രഹം എല്ലാ മേഖലകളിലും ഭാഗ്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം ശുഭ ഫലങ്ങളും നൽകുന്നു. കൂടാതെ ധനം, കുട്ടികൾ, വിദ്യാഭ്യാസം, പുണ്യ കാര്യങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയുടെ ഘടകമായിട്ടാണ് ഗുരുവിനെ അതായത് വ്യാഴത്തെ കണക്കാക്കുന്നത്. അതിനാൽ വ്യാഴത്തിന്റെ രാശിമാറ്റം ജീവിതത്തിന്റെ പല സുപ്രധാന മേഖലകളിലും വലിയ സ്വാധീനം ചെലുത്തുന്നു. 2022 ഏപ്രിൽ 13-ന് വ്യാഴത്തിന് രാശി മാറ്റം സംഭവിച്ചിരിക്കുകയാണ്. വ്യാഴം ശനിയുടെ രാശിയായ കുംഭം വിട്ട് സ്വന്തം രാശിയായ മീനത്തിൽ പ്രവേശിചിരിക്കുകയാണ്. വ്യാഴത്തിന്റെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് തെളിയും.
ഇടവം (Taurus): വ്യാഴത്തിന്റെ സംക്രമണം ഇടവ രാശിക്കാർക്ക് നല്ല ദിനങ്ങൾ കൊണ്ടുവരും. ഇവരുടെ ജീവിതത്തിൽ ഇതുവരെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായിരുന്നുവോ അതെല്ലാം ഇനി അവസാനിക്കും. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും. കൂടുതൽ നേട്ടം ഉണ്ടാകുന്നത് സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടായിരിക്കും. വരുമാനം ഗണ്യമായി വർദ്ധിക്കും. മറ്റു പല വഴികളിലൂടെയും വരുമാനം ഉണ്ടാകും. ജോലിസ്ഥലത്ത് ഒന്നിനുപുറകെ ഒന്നായി നേട്ടങ്ങൾ ഉണ്ടാകും. വ്യാപാരികൾക്ക് വൻ ലാഭം ഉണ്ടാകും. ഒരു പുതിയ കരാർ അന്തിമമാക്കാൻ കഴിയും അത് വളരെ ലാഭമുണ്ടാക്കും.
മിഥുനം (Gemini): വ്യാഴത്തിന്റെ സംക്രമണം മിഥുന രാശിക്കാർക്ക് അവരുടെ ജോലിയിൽ വളരെയധികം നേട്ടങ്ങൾ നൽകും. പുതിയ ജോലി ലഭിക്കും അല്ലെങ്കിൽ നിലവിലെ ജോലിയിൽ തന്നെ സ്ഥാനക്കയറ്റം ലഭിക്കും. പ്രത്യേകിച്ചും മാർക്കറ്റിംഗ്, മീഡിയ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രയോജനമുണ്ടാകും. വ്യവസായികൾക്കും ഈ സമയം ഏറെ ഗുണം ചെയ്യും.
Also Read: Shani Gochar 2022: ഏപ്രിലിൽ ഈ 4 രാശിക്കാരുടെ ഭാഗ്യം മാറും! ശനി ദോഷത്തിൽ നിന്നും മോചനം
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഏപ്രിൽ 13 മുതൽ സുവർണ്ണ ദിനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. എല്ലാ ജോലികളിലും ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ അവർക്ക് ലഭിക്കും. പുതിയ ജോലി ലഭിക്കും. ധനലാഭമുണ്ടാകും. വിദേശത്തേക്ക് പോകാനും സാധ്യതയുണ്ട്. വിദേശ രാജ്യങ്ങളുമായി ബന്ധമുള്ള ബിസിനസ്സുള്ള ആളുകൾക്ക് കൂടുതൽ പ്രയോജനം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക