വ്യാഴം ഇടവം രാശിയിൽ പ്രവേശിച്ചു. ഈ വർഷം മുഴുവൻ വ്യാഴം ഇടവം രാശിയിൽ തുടരും. ഈ സംക്രമണം വിവിധ രാശികളിൽ സ്വാധീനം ചെലുത്തും. നാല് രാശിക്കാർക്ക് ഈ സംക്രമണം വലിയ വിജയം നൽകും. വിദ്യാർഥികൾക്ക് ഈ സമയം വളരെ മികച്ചതാണ്. വ്യാഴത്തെ ഗുരുസ്ഥാനത്താണ് കണക്കാക്കപ്പെടുന്നത്. വ്യാഴം അനു​ഗ്രഹം നൽകുന്നത് വഴി വിദ്യാർഥികൾക്ക് വലിയ വിജയം നേടാനാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാർഥികൾക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. പരീക്ഷകളിൽ അവർ ഒന്നാമതാകും. വ്യാഴത്തിന്റെ അനു​ഗ്രഹത്താൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതകൾ ഉണ്ടാകും. വിദ്യാർഥികൾക്ക് അവരുടെ കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും വില ലഭിക്കും. നാല് രാശിക്കാർക്കാണ് വ്യാഴ സംക്രമണം ​ഗുണം ചെയ്യുന്നത്.


മേടം, മിഥുനം, ചിങ്ങം, ധനു എന്നീ രാശികളിലെ വിദ്യാർഥികൾക്ക് വ്യാഴത്തിന്റെ അനു​ഗ്രഹം ലഭിക്കും. ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ അനു​ഗ്രഹം ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഏതെല്ലാം രാശിക്കാരാണ് ഈ വർഷം വിജയം നേടുന്നതെന്ന് നോക്കാം. വ്യാഴത്തിന്റെ സ്വാധീനത്താൽ ഇവരുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.


ALSO READ: ചൊവ്വാഴ്ച ഇക്കാര്യങ്ങൾ ചെയ്യുക; ഹനുമാൻ സ്വാമിയുടെ അനു​ഗ്രഹത്താൽ ജീവിതത്തിൽ ഉയർച്ചയുണ്ടാകും


മേടം: മേടം രാശിക്കാർക്ക് വിദ്യാഭ്യാസ മേഖലയിൽ ഉയർച്ചയുണ്ടാകും. പഠനത്തിലെ തടസങ്ങൾ നീങ്ങും. ഓർമശക്തി മികച്ചതാകും. പരീക്ഷകളിൽ വിജയം കൈവരിക്കും.


മിഥുനം: മിഥുനം രാശിയിലെ വിദ്യാർഥികൾക്ക് വിജയം ഉണ്ടാകും. തൊഴിൽ ലഭിക്കാനും സാധ്യതയുണ്ട്. എല്ലാവരിൽ നിന്നും ബഹുമാനം നേടും. എല്ലാ മേഖലയിലും വിജയം കൈവരിക്കും.


ചിങ്ങം: ചിങ്ങം രാശിക്കാർക്ക് മികച്ച ഉന്നതവിദ്യാഭ്യാസം നേടാൻ സാഹചര്യം ഉണ്ടാകും. പഠന രം​ഗത്തെ വെല്ലുവിളികളെ അതിജീവിക്കാൻ വ്യാഴം ചിങ്ങം രാശിക്കാരെ അനു​ഗ്രഹിക്കും.


ധനു: ധനു രാശിക്കാർക്ക് വിദേശത്ത് ഉന്നതപഠനം നടത്താൻ സാഹചര്യം ഉണ്ടാകും. പഠന സംബന്ധമായ കാര്യങ്ങളിൽ പുരോ​ഗതിയുണ്ടാകും. നിങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ വലിയ വിജയം ഉണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.