വ്യാഴത്തിന്റെ രാശിമാറ്റം ജ്യോതിഷത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. ​ഗ്രഹങ്ങളുടെ രാശിമാറ്റം എപ്പോഴും 12 രാശികളെയും സ്വാധീനിക്കാറുണ്ട്. അത്തരത്തിൽ 2023ൽ വ്യാഴ സംക്രമണം നടക്കുമ്പോൾ ഈ അഞ്ച് രാശിക്കാരുടെ ഭാ​ഗ്യം മാറിമറിയും. വ്യാഴത്തിന്റെ രാശിമാറ്റം ഇവർക്ക് വലിയ സമ്പത്തും ഭാ​ഗ്യവും നൽകും. വ്യാഴ സംക്രമത്തോടെയാണ് 2023 ആരംഭിക്കുന്നത്. മേടം രാശിയിൽ വ്യാഴം സഞ്ചരിക്കുന്നത് എല്ലാ രാശികളെയും ബാധിക്കുമെങ്കിലും അഞ്ച് രാശിക്കാർക്ക് ഇത് വളരെ അനുകൂലമായിരിക്കും. 2023ൽ ഏതൊക്കെ രാശികൾക്കാണ് വ്യാഴത്തിന്റെ അനു​ഗ്രഹം ലഭിക്കുക എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം: ഈ കാലയളവിൽ മിഥുനം രാശിക്കാരുടെ വരുമാനം വർദ്ധിക്കും. എല്ലാ ഭാഗത്തുനിന്നും നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യം തുണയ്ക്കും. തൊഴിലന്വേഷകർക്ക് വിജയം കൈവരിക്കാൻ സാധിക്കും. നിലവിലുള്ള ജോലിയിൽ പ്രമോഷൻ ലഭിക്കും. പണം ലഭിക്കാൻ പുതിയ വഴികൾ ഉണ്ടാകും.


കർക്കടകം: കർക്കടക രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമം പലവിധ നേട്ടങ്ങളും നൽകും. ജോലിയിൽ നിരവധി പുതിയ അവസരങ്ങൾ ഉണ്ടാകും. ഒരു വലിയ ജോലി അവസരം വന്നേക്കാം. സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്. ബഹുമാനം വർധിക്കും.


കന്നി: എല്ലാ കാര്യത്തിലും വിജയിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ദാമ്പത്യ ജീവിതം സ്നേഹം നിറഞ്ഞതായിരിക്കും. പുതിയ വഴികളിലൂടെ ധനസമ്പാദനത്തിൽ വിജയം ഉണ്ടാകും. ബഹുമാനം വർധിക്കും.


Also Read: Guru Margi 2022: വരുന്ന 5 മാസത്തേക്ക് വ്യാഴ കൃപയ്ക്കായി ഇക്കാര്യങ്ങൾ ചെയ്യുന്നത് ഉത്തമം!


തുലാം: 2023-ൽ തുലാം രാശിക്കാർക്ക് വ്യാഴത്തിന്റെ അനുഗ്രഹം കൂടുതലായിരിക്കും. ഓഫീസ് ജോലി ചെയ്യുന്നവർക്ക് പ്രത്യേക ബഹുമാനം ലഭിക്കും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. ഒരു പുതിയ ജോലി ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.


മീനം: വ്യാഴത്തിന്റെ രാശിമാറ്റം മൂലം മീനരാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. പണമൊഴുക്ക് കൂടും. ജോലിസ്ഥലത്ത് സ്ഥിതി മെച്ചപ്പെടും. ബിസിനസ്സിൽ പുതിയ ഓർഡറുകൾ ലഭിക്കും, അതിലൂടെ കൂടുതൽ ലാഭം ലഭിക്കും. വിദേശത്ത് നിന്നും കൂടുതൽ ലാഭം ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.