Guru Gochar 2023: വ്യഴം മീന രാശിയിലേക്ക്; ഈ 3 രാശിക്കാർക്ക് ധനത്തിന് മുട്ടുണ്ടാവില്ല!
Jupiter Rise In Meen: ജ്യോതിഷ പ്രകാരം വ്യാഴം മീനരാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ഈ സമയത്ത് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും. ഇത് ഈ 3 രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും.
Guru Uday 2023: ജ്യോതിഷപ്രകാരം ഏതെങ്കിലും ഗ്രഹം അതിന്റെ സ്ഥാനം മാറുമ്പോൾ ആ സ്വാധീനം എല്ലാ രാശികളുടേയും ജീവിതത്തിൽ കാണാൻ കഴിയും. അതിൽ ഗുണവും ദോഷവും ഉൾപ്പെടും. ഏപ്രിലിൽ ദേവഗുരു വ്യാഴം മീനരാശിയിൽ ഉദിക്കും. ഈ സമയത്ത് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും. ഈ രാജയോഗത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ദൃശ്യമാകും. എങ്കിലും ഈ 3 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
കർക്കടകം (Cancer): വ്യാഴത്തിന്റെ ഉദയം കർക്കടക രാശിക്കാരിൽ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും. കർക്കടക രാശിയുടെ ഒമ്പതാം ഭാവത്തിലാണ് വ്യാഴത്തിന്റെ സഞ്ചാരം. അത്തരമൊരു സാഹചര്യത്തിൽ ഈ സമയത്ത് ഭാഗ്യം ലഭിക്കാനുള്ള എല്ലാ സാധ്യതയും ഇവർക്കുണ്ട്. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. ബിസിനസ്സ്, ജോലി എന്നിവയുമായി ബന്ധപ്പെട്ട് യാത്രകൾ നടത്താം, അത് ഭാവിയിൽ വൻ പ്രയോജനമുണ്ടാക്കും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹസാഫല്യം ഉണ്ടാകും.
മിഥുനം (Gemini): കേന്ദ്ര ത്രികോണം രാജയോഗം ഈ രാശിക്കാർക്കും അനുകൂലമായിരിക്കും. ഈ രാശിയുടെ പത്താം ഭാവത്തിൽ വ്യാഴം ഉദിക്കും. അത്തരമൊരു സാഹചര്യത്തിൽ തൊഴിലില്ലാത്ത ആളുകൾക്ക് ഒരു പുതിയ തൊഴിൽ ഓഫർ ലഭിച്ചേക്കും. ഈ കാലയളവിൽ ജോലിയുള്ള ആളുകൾക്ക് ഇൻക്രിമെന്റും പ്രമോഷനും ലഭിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ഈ സമയത്ത് ഒരു പുതിയ ബിസിനസ്സ് ഇടപാടും സംഭവിക്കാം. ജ്യോതിഷ പ്രകാരം ഈ രാശിയുടെ ജാതകത്തിൽ ഹൻസ് രാജയോഗമാണ് രൂപം കൊള്ളുന്നത്. ഇത് പഴയ നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് വൻ ലാഭം നൽകും.
Also Read: Viral Video: 18 അടി നീളമുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
കുംഭം (Aquarius): ഈ രാശിക്കാർക്കും വ്യാഴത്തിന്റെ ഉദയം ശുഭഫലങ്ങൾ നൽകും. കുംഭം രാശിയുടെ രണ്ടാം ഭാവത്തിലാണ് വ്യാഴം ഉദിക്കാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുമൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കൂടാതെ ജനുവരി 17 മുതൽ ഈ രാശിക്കാർ ഏഴര ശനിയിൽ നിന്നും മോചിതരായിട്ടുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...